2014, ഫെബ്രുവരി 26, ബുധനാഴ്‌ച

പെണ്‍കുട്ടികള്‍ക്കുള്ള കുത്തിവയ്പിനെപ്പറ്റി നരിപ്പറ്റ പി.എച്ച്.സി. യിലെ ഡോക്ടര്‍ ക്ലാസ്സെടുക്കുന്നു.
മയക്കുമരുന്നു വിപത്തുകളെപ്പറ്റി വടകര പ്രിവന്റീവ് ഓഫീസര്‍ വിശദമാക്കുന്നു.
സാംസ്കാരിക സമ്മേളനത്തില്‍ വിശ്വനാഥന്‍ മാസ്റ്റര്‍ സ്വാഗതം പറയുന്നു
അദ്ധ്യക്ഷന്‍ ശ്രീ.കെ.പി.ശ്രീധരന്‍ മാസ്റ്റര്‍
ഉദ്ഘാടകന്‍ ശ്രീ.കല്പറ്റ നാരായണന്‍ മാസ്റ്റര്‍
ശ്രീ.കല്പ്പറ്റ,പഴയ വിദ്യാര്‍ത്ഥികളൊപ്പം

  

പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു വാങ്ങിയ കമ്പ്യൂട്ടറും പ്രിന്ററും ബഹു.കേന്ദ്ര ആഭ്യന്തര സഹമന്ത്രി, ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന വിവിധ ദൃശ്യങ്ങള്‍


സന്ദര്‍ശക പുസ്തകത്തില്‍ എഴുതാനൊരുങ്ങുന്ന മന്ത്രി

പ്രിന്‍സിപ്പാള്‍ നല്കിയ നിവേദനം സ്വീകരിച്ച ശേഷം

2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

ഇതു പരീക്ഷക്കാലം.നമുക്ക് പുസ്തകങ്ങള്‍ ഒന്നു തുറന്നുനോക്കിയാലോ ?
(ഇതേതാ പുസ്തകം ? ഇങ്ങനെയൊന്നുണ്ടായിരുന്നോ ? !)

2014, ഫെബ്രുവരി 19, ബുധനാഴ്‌ച

മാതൃസംഗമം-ക്ഷ​ണക്കത്ത്

2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

2014, ഫെബ്രുവരി 13, വ്യാഴാഴ്‌ച

വിളവെടുപ്പിന്റെ ആഹ്ലാദം- സ്കൂള്‍ വളപ്പിലെ ചീരക്കൃഷി വിളവെടുക്കുന്ന കുട്ടികള്‍

വിളവെടുപ്പിന്റെ ആഹ്ലാദം- സ്കൂള്‍ വളപ്പിലെ ചീരക്കൃഷി വിളവെടുക്കുന്ന കുട്ടികള്‍

കണിക്കൊന്നയുടെ കാലഗണന പിഴച്ചുവോ ? ജനുവരിമാസത്തില്‍തന്നെ പൂവിടാന്‍ തുടങ്ങിയ കൊന്ന

2014, ഫെബ്രുവരി 12, ബുധനാഴ്‌ച

പൂര്‍വ്വ വിദ്യാര്‍ത്ഥി- ആലോചനായോഗം
     ആര്‍ .എന്‍.എം. ഹയര്‍ സെക്കന്ററി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു യോഗം 2014ഫിബ്രവരി  16 ന് വൈകുന്നേരം  4 മണിക്ക് ഹൈസ്കൂള്‍ സ്മാര്‍ട്ട് റൂമില്‍ ചേരുന്നു. അദ്ധ്യാപകരുടെ റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ട് നടത്താനുദ്ദേശിക്കുന്ന പരിപാടികളെപ്പറ്റി ആലോചിക്കുവാന്‍ വേണ്ടിയാണ് യോഗമെന്ന് ജനറല്‍കണ്‍ വീനര്‍ ,ശ്രീ ടി.കെ. മോഹന്‍ദാസ് മാസ്റ്റര്‍ അറിയിച്ചു. എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇതൊരു ക്ഷണപത്രമായി കരുതി യോഗത്തിന് എത്തിച്ചേരണമെന്ന് അദ്ധ്യാപകര്‍ അഭ്യര്‍ത്ഥിച്ചു.
ഒരുവട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന............................................ ക്ലാസുകള്‍ കഴിയാറായപ്പോള്‍ സെക്കന്റിയര്‍ വിദ്യാര്‍ത്ഥികള്‍
സ്കൂള്‍ ചെയര്‍മാന്‍ 2013-14. 
പ്ലസ് ടു സയന്‍സിലെ ശിവനാഥ്

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

സ്വാഗതസംഘം രൂപീകരണയോഗം

നരിപ്പറ്റ, ഫിബ്രവരി 11ചൊവ്വ
       ഈ വര്‍ഷം സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന ഹെഡ് മാസ്റ്റര്‍ ശ്രീ. കെ നാസര്‍, ശ്രീ. വി.ടി.അശോകന്‍, ശ്രീമതി.കമല എന്നിവര്‍ക്ക് ഉചിതമായ യാത്രയയപ്പ് നല്കാന്‍ വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.പി.പവിത്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, പി.ടി.എ പ്രസിഡണ്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.യോഗത്തില്‍ വിവിധ സബ്ബ് കമ്മറ്റികള്‍ക്ക് രൂപം നല്കി. യാത്രയയപ്പുമായി ബന്ധപ്പെട്ട് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു യോഗം ഉടനെത്തന്നെ വിളിച്ചുചേര്‍ക്കുന്നതായിരിക്കുമെന്ന് ശ്രീ കെ ബാലന്മാ‍സ്റ്റര്‍  പ്രസ്താവിച്ചു.
പതിനേഴാം തിയ്യതിമുതല്‍ പരിപാടികള്‍ ആരംഭിക്കും. സ്കൂളിലെ സ്കൗട്ട്,ഗൈഡ് ,ജെ.ആര്‍.സി. അംഗങ്ങളുടെ നേതൃത്വത്തില്‍  ലഹരിവിരുദ്ധ റാലി, കുട്ടികളുടെ കലാപരിപാടികള്‍, മന്ത്രിമാരും സാംസ്കാരികനായകന്മാരും പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികള്‍ ,പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില് ഗുരുവന്ദനം തുടങ്ങിയ പരിപാടികള്‍  വിഭാവനം ചെയ്തുവരുന്നു. പരീക്ഷക്കാലമായതിനാല്‍ സമയത്തിന്റെ ലഭ്യതയ്ക്കനുസൃതമായിട്ടായിരിക്കും അവതരണമെന്നു് ബന്ധപ്പെട്ടവര്‍  സൂചന നല്കി.


R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT