2015, ജൂൺ 26, വെള്ളിയാഴ്‌ച

സാഹിത്യവേദി ഉദ്ഘാടനം

സ്കൂള്‍ സാഹിത്യവേദി, പ്രശസ്ത യുവകവി നന്ദനന്‍ മുള്ളമ്പത്ത് ഉദ്ഘാടനം ചെയ്തു. തടര്‍ന്ന് അദ്ദേഹം തന്റെ ചില കവിതകള്‍ വായിച്ചവതരിപ്പിക്കുകയും, കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. സാഹിത്യ വേദി കണ്‍വീനര്‍ നീനുകൃഷ്ണ സ്വന്തം കവിത അവതരിപ്പിച്ചു. ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും നീനുകൃഷ്ണ നന്ദിയും പറഞ്ഞു.
എന്‍.എസ്.എസ്.യൂനിറ്റ് ഉദ്ഘാടനം ചെയ്തു

സ്കൂളില്‍ ഈ വര്‍ഷം അനുവദിച്ചുകിട്ടിയ നാഷനല്‍ സര്‍വ്വീസ് സ്കീം യൂനിറ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട നാദാപുരം എം.എല്‍.എ. ശ്രീ. ഇ.കെ. വിജയന്‍ നിര്‍വ്വഹിച്ചു. പ്രശസ്ത യുവ കവി ശ്രീ.നന്ദനന്‍ മുള്ളമ്പത്തിനെ അദ്ദേഹം പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
            നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ശ്രീ. ടി.പി.പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ശ്രീ.മുഹമ്മദലി, ശ്രീമതി. ഗീത തറമേല്‍, സ്കൂള്‍ പി.ടി.എ പ്രസിഡണ്ട്, ശ്രീ.കാട്ടാളി ബാബു, മാനേജര്‍ ശ്രീ.സി.കെ. രാധാകൃഷ്ണന്‍, ഹെഡ് മാസ്റ്റര്‍ ശ്രീ.കെ. മോഹന്‍ദാസ്, ശ്രീ. പാലോല്‍ ഹമീദ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.ശ്രീ. നന്ദനന്‍ മുള്ളമ്പത്ത് പ്രത്യാഖ്യാനം ചെയ്തു. പ്രിന്‍സിപ്പാള്‍ ശ്രീമതി എം.എന്‍ സുമ സ്വാഗതവും അഭിരാം നന്ദിയും പറഞ്ഞു.
           ഉദ്ഘാടനത്തിനു ശേഷം വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളുമുണ്ടായിരുന്നു.
പ്രോഗ്രാം ഓഫീസര്‍  ശ്രീജിത്ത് അടക്വാറേമ്മലിന്റെ നേതൃത്വത്തിലാണ്  സ്കൂള്‍ എന്‍.എസ്.എസ്. യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്.

2015, ജൂൺ 2, ചൊവ്വാഴ്ച

 
ശ്രീ.വി.പി.ബാലചന്ദ്രന്‍ മാസ്റ്റര്‍
ആദരാഞ്ജലികള്‍
സ്കൂളിലെ നാലാമത്തെ ഹെഡ് മാസ്റ്റരും, ഹയര്‍ സെക്കന്ററി വിഭാഗത്തിലെ
ആദ്യത്തെ പ്രിന്‍സിപ്പാളുമായിരുന്ന
 ശ്രീ.വി.പി.ബാലചന്ദ്രന്‍ മാസ്റ്റര്‍
ഇന്നു പുലര്‍ച്ചെ ഇഹലോകവാസം വെടിഞ്ഞു.
മുപ്പതോളം കൊല്ലം തന്റെ മികച്ച സേവനത്തിലൂടെ സ്കൂളിനെ ഉന്നതങ്ങളിലെത്തിക്കാന്‍
ആത്മാര്‍ത്ഥമായി ശ്രമിച്ച അദ്ദേഹത്തിന്റെ 
ഈ അകാല ദേഹവിയോഗത്തില്‍
പുനത്തില്‍ ടൈംസിനുള്ള അഗാധമായ ദുഃഖം
ഇവിടെ രേഖപ്പെടുത്തുകയാണ്.........

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT