2010 സപ്തമ്പര്‍ 3വെള്ളി
രാമര്‍ നമ്പ്യാര്‍ സ്മാരക ഹൈസ്കൂളില്‍ പുതുതായി അനുവദിച്ച ഹയര്‍ സെക്കന്ററി വിഭാഗം ബഹു.കേരള വനം-ഭവന വകുപ്പു മന്ത്രി ശ്രീ. ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ബഹു.മേപ്പയ്യൂര്‍ എം .എല്‍.എ. ശ്രീമതി.കെ.കെ. ലതികയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എന്‍.കെ. ലീല സ്വാഗത പ്രഭാഷണം നടത്തി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡണ്ട് ശ്രീ.കുഞ്ഞിക്കൃഷ്ണന്‍ നായരടക്കം രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.മഞ്ച് സ്റ്റാര്‍ സിംഗര്‍ (ജീനിയര്‍)ജേത്രി കുമാരി ശ്വേതാ അശോകിനെ ചടങ്ങില്‍ ആദരിച്ചു.
ഹയര്‍ സെക്കന്ററി വിഭാഗം പേരും പ്രശസ്തിയും ആര്‍ജ്ജിക്കട്ടെയെന്ന് ആശംസിക്കുന്നു.
മറുപടിഇല്ലാതാക്കൂഹരി
www.mathsblog.in