2013, മാർച്ച് 30, ശനിയാഴ്‌ച

2013, മാർച്ച് 27, ബുധനാഴ്‌ച

സ്കൂളുകള്‍ മധ്യവേനല്‍ 
അവധിയിലേക്കു പ്രവേശിക്കുകയാണ്.
എല്ലാ കൂട്ടുകാര്‍ക്കും
 ഉല്ലാസം നിറഞ്ഞ ഒരു ഒഴിവുകാലം ആശംസിക്കുന്നു!
-പുനത്തില്‍ ടൈംസ് പ്രവര്‍ത്തകര്‍

2013, മാർച്ച് 19, ചൊവ്വാഴ്ച


സരസ്വതി സമ്മാനം സുഗതകുമാരിക്ക്‌
18 Mar 2013

ന്യൂഡല്‍ഹി: കെ.കെ. ബിര്‍ള ഫൗണ്ടേഷന്റെ 2012-ലെ സരസ്വതി സമ്മാനം കവയിത്രിയും സാമൂഹികപ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് ലഭിച്ചു. ഇന്ത്യന്‍ ഭാഷകളിലെ മികച്ച കൃതിക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. 'മണലെഴുത്ത്' എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. പത്തുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2006-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട മണലെഴുത്ത് 27 കവിതകളുടെ സമാഹാരമാണ്.

ബിംബകല്‍പനകളുടെ സമൃദ്ധിയും ഭാവതീവ്രതയും നിറഞ്ഞതാണ് സുഗതകുമാരിയുടെ കവിതകളെന്നും പ്രകൃതിയോടും സമൂഹത്തിന്റെ ഓരങ്ങളില്‍ ജീവിക്കുന്നവരോടുമുള്ള ഉള്ള സ്‌നേഹം അവയുടെ പ്രത്യേകതയാണെന്നും അവാര്‍ഡ് നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.സി. ലഹോട്ടിയുടെ അധ്യക്ഷതയില്‍ രാജ്യത്തെ പ്രമുഖരായ എഴുത്തുകാരും പണ്ഡിതരും ഉള്‍പ്പെടുന്ന സമിതിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്.

22 ഭാഷാസമിതികള്‍, അഞ്ചുമേഖലാ സമിതികള്‍, അന്തിമസമിതി എന്നിങ്ങനെ മൂന്നുതലങ്ങളിലൂടെയാണ് സരസ്വതി സമ്മാനത്തിന് അര്‍ഹരെ നിശ്ചയിക്കുന്നത്. ബാലാമണിയമ്മ (നിവേദ്യം-1995), അയ്യപ്പപ്പണിക്കര്‍(അയ്യപ്പപ്പണിക്കരുടെ കവിതകള്‍-2005) എന്നിവരാണ് ഇതിനുമുമ്പ് മലയാളത്തില്‍ നിന്ന് ഈ പുരസ്‌കാരത്തിന് അര്‍ഹരായത്.

കടപ്പാട്  :( http://www.mathrubhumibooks.com)( http

         സരസ്വതി സമ്മാനം നേടിയ മലയാളത്തിന്റെ പ്രിയങ്കരിയായ കവയിത്രിക്ക്  പുനത്തില്‍ ടൈംസിന്റെ അകമഴിഞ്ഞ ആശംസകള്‍ !

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT