2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

-കുട്ടികളുടെ രചനകള്‍

കവിത) അനുജത്തി
സ്വാതി സുരേഷ്


അമ്മതന്നുദരത്തില്‍ നിന്നും
എന്‍ പിന്നാലെ
വന്നു നീ പൊന്നനുജത്തീ..
നിനക്കു പാലും പഴവും
ചോറുരുളയും തന്നു ഞാന്‍,
വാത്സല്യം മധുവൊഴുക്കും
ഉമ്മയാല്‍ നിന്നെ മൂടി ഞാന്‍
എന്നിട്ടുമെന്‍ നേരെ
കുറുമ്പു കാണിച്ചപ്പോള്‍
കൈകളില്‍ നല്കി ഞാന്
അടിമധുരം!
കുറുമ്പി നീ,ഏറെ
അകലെപ്പോവുന്നേരം
പിന്നാലെയോടിപ്പിടിക്കും ഏച്ചി ഞാന്‍!
പൊന്നനുജത്തീ,
നീയെനിക്കൊരു
മകളെപ്പോലെയാണല്ലോ,
അല്ലല്ല,നീയെന്റെ
പൊന്‍മകള്‍ തന്നെയാണല്ലോ!
(കുട്ടികളുടെ രചനകള്‍ക്കു മാത്രമായി www.wildflowerspunathiltimes.blogspot.com കാണുക)

5 അഭിപ്രായങ്ങൾ:

  1. നരിപ്പറ്റ ഹൈസ്‌കൂളിന്റെ ബ്ലോഗ്‌ വായിച്ചു. വളരെ അഭിമാനത്തോടെ പറയുന്നു. ഈ ബ്ലോഗ്‌ സ്‌കൂളിന്റെയും വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ അറിയപ്പെടുന്ന മാധ്യമരേഖയായി മാറും. അതിനുവേണ്ടുന്ന വിഭവ സമാഹരണം നടത്താന്‍ ഇതിന്റെ പ്രവര്‍ത്തകര്‍ക്ക്‌ സാധിക്കും. കുട്ടികളുടെ രചനകള്‍ ഇനിമുതല്‍ വായിക്കാം. എന്റെ കുപ്പായം ബ്ലോഗിലും അനുബന്ധ ലിങ്കുകളിലും ഇത്‌ പരാമര്‍ശിക്കുന്നതാണ്‌-നിബ്ബ്‌, ചന്ദ്രിക-പംക്തി. സ്‌നേഹപൂര്‍വ്വം, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍.
    http://kuppaayam.blogspot.com

    മറുപടിഇല്ലാതാക്കൂ
  2. പുതിയ പോസ്റ്റുകള്‍ കാണുന്നില്ലല്ലോ...

    മറുപടിഇല്ലാതാക്കൂ
  3. Why dont you add Sharathlals work.That is a nice work.Whish all the success for the new writer.

    മറുപടിഇല്ലാതാക്കൂ

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT