2010, നവംബർ 30, ചൊവ്വാഴ്ച

മലയാള മാസാചരണം

30/11/10- ചൊവ്വ
കേരളപ്പിറവി മലയാള മാസാചരണത്തോടനുബന്ധിച്ച് ഇന്ന് ശ്രീമതി.കെ.സുധാവതി റ്റീച്ചര്‍ (സയന്‍സ്) മഹാകവി വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിത അവതരിപ്പിച്ചു. തുടര്‍ന്ന്, അഷിത.കെ. പുതിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ബാലപംക്തി) പ്രസിദ്ധീകരിച്ച ചുവന്ന മഴത്തുള്ളികള്‍ എന്ന കവിതയും അവതരിപ്പിച്ചു.

2010, നവംബർ 28, ഞായറാഴ്‌ച

കേരളപ്പിറവി ആഘോഷം-സ്വന്തം കവിത -അപര്‍ണ്ണ.കെ

29/11/10 തിങ്കള്‍

മലയാള മാസാചരണം പ്രമാണിച്ച് ഇന്ന് ഹയര്‍സെക്കന്റെറിയിലെ, അപര്‍ണ്ണ.കെ.
സ്വന്തം കവിത അവതരിപ്പിച്ചു.

2010, നവംബർ 26, വെള്ളിയാഴ്‌ച

2010, നവംബർ 25, വ്യാഴാഴ്‌ച

തിരിച്ചു കിട്ടി.

സ്കൂളിലെ ഒരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും നഷ്ടപ്പെട്ടു പോയ ഒരു പവന്റെ സ്വര്‍ണ്ണ ബ്രേസ് ലെറ്റ് തിരിച്ചു കിട്ടി. കായക്കൂല്‍ ഗവ എല്‍.പി.സ്കൂളിലെ ഒരദ്ധ്യാപികയ്ക്കാണ് ആഭരണം കിട്ടിയത്. അവര്‍ അത് കുട്ടിക്ക് തിരിച്ചു നല്‍കി.

ക്വിസ് മത്സരം

കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സ്കൂള്‍ തല ക്വിസ് മത്സരത്തില്‍ കുമാരി ആര്യചന്ദന ഒന്നാം സ്ഥാനം നേടി.യദുകൃഷ്ണന്‍ രണ്ടാം സ്ഥാനവും, സ്വാതി സുരേഷ് മൂന്നാം സ്ഥാനവും നേടി.

കേരളപ്പിറവി ആഘോഷം

25/11/10 വ്യാഴം
ഇന്ന് ,കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ശ്രീ. കെ.പി.ശ്രീധരന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി.

2010, നവംബർ 24, ബുധനാഴ്‌ച

സ്വന്തം കവിത-അതുല്യ കൃഷ്ണ

24/11/10 ബുധന്‍
കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് അതുല്യ കൃഷ്ണ നഷ്ടങ്ങളുടെ താഴ് വാരം എന്ന സ്വന്തം കവിത അവതരിപ്പിച്ചു.

2010, നവംബർ 23, ചൊവ്വാഴ്ച

സ്വന്തം കവിത

23/11/10 ചൊവ്വാഴ്ച
കേരളപ്പിറവി മാസാഘോഷം പ്രമാണിച്ച് ഇന്ന് അഷിത.കെ, ഹര്‍ഷാ മേനോന്‍ എന്നീ വിദ്യാര്‍ത്ഥിനികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.

2010, നവംബർ 21, ഞായറാഴ്‌ച

എന്റെ ഗുരുനാഥന്‍

22/11/10 തിങ്കള്‍

കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് ഇന്ന് ശ്രീ. വള്ളത്തോള്‍ നാരായണ മേനോന്റെ എന്റെ ഗുരുനാഥന്‍ എന്ന കവിത ശ്രീമതി .പി.എ. വിനോദിനി (മാത്തസ് റ്റീച്ചര്‍) മനോഹരമായി അവതരിപ്പിച്ചു.

2010, നവംബർ 18, വ്യാഴാഴ്‌ച

സ്വന്തം കവിത-സ്വാതി സുരേഷ്

19/11/10 വെള്ളി
മലയാളപ്പിറവി മാസാഘോഷത്തിന്റെ ഭാഗമായി ഇന്ന് സ്കൂള്‍ ലീഡറായ സ്വാതി സുരേഷ് "ഗൗളി-ശാസ്ത്രി" എന്ന സ്വന്തം കവിത അവതരിപ്പിച്ചു.

സ്കൂളിലെ ഔഷധത്തോട്ടം-വിവിധ ദൃശ്യങ്ങള്‍

ഹയര്‍സെക്കന്ററി ബ്ലോക്ക് നിര്‍മ്മാണം -വിവിധ ദൃശ്യങ്ങള്‍

സത്യസന്ധത

സ്കൂളിലെ വിഷ്ണു എന്ന കുട്ടി സത്യസന്ധതയുടെ ഉദാത്ത മാതൃകയായി. കഴിഞ്ഞ
ദിവസം സ്കൂളിലേയ്ക്കു വരുമ്പോഴാണ് വിഷ്ണുവിനു വഴിയില്‍ നിന്നും ഒരു പൊതി
കളഞ്ഞുകിട്ടിയത്. അതില്‍ പതിനായിരം രൂപയായിരുന്നു. വിഷ്ണു അത് ഉടനെതന്നെ
ഹെഡ് മാസ്റ്റരുടെ അടുത്തെത്തിക്കുകയും കാര്യങ്ങള്‍ പറയുകയും
ചെയ്തു.പണത്തിന്റെ യഥാര്‍ത്ഥ ഉടമയെ പിന്നീട് കണ്ടെത്തുകയും, സംഖ്യ
തിരിച്ചേല്‍പിക്കുകയും ചെയ്തു. വിഷ്ണുവിനെ സ്കൂള്‍ അസംബ്ലിയില്‍ വച്ച്
അനുമോദിക്കുകയും,പുരസ്കാരം നല്‍കുകയും ചെയ്തു. സത്യസന്ധതയുടെ ഉദാത്ത
മാതൃകയായ വിഷ്ണുവിനെ എല്ലാവരും അനുമോദിച്ചു.

നാടന്‍ പാട്ട്

18/11/10 വ്യാഴാഴ്ച രഗിന്‍ഒരു മനോഹരമായ നാടന്‍ പാട്ടാണ് അവതരിപ്പിച്ചത്.

2010, നവംബർ 16, ചൊവ്വാഴ്ച

മുത്തച്ഛന്‍

16/11/10
ഒ.എന്‍.വി.കുറുപ്പിന്റെ മുത്തച്ഛന്‍ എന്ന കവിത കുമാരി അവിഷ്ണ ഹൃദയഹാരിയായി അവതരിപ്പിച്ചു.

തറവാട്ടമ്മ

15/11/10
വള്ളത്തോള്‍ നാരായണ മേനോന്റെ തറവാട്ടമ്മ എന്ന കവിത കുമാരി വിസ്മയ മനോഹരമായി ആലപിച്ചു.

കേരളപ്പിറവി

കേരളപ്പിറവി 2010 ഒരു മാസം നീണ്ടു നില്ക്കുന്ന ആഘോഷമായി നടത്താന്‍ തീരുമാനിച്ചിരിക്കയാണ്.ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നവംബര്‍ 1 ന് ഹെഡ് മാസ്റ്റര്‍ ശ്രീ. ബാലചന്ദ്രന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വിദ്യാ രംഗം സാഹിത്യവേദി കുന്നുമ്മല്‍ ഉപ ജില്ലാ കണ്‍വീനര്‍ ശ്രീ. വിശ്വനാഥന്‍ വടയം ചടങ്ങില്‍ സംബന്ധിച്ചു. സ്കൂള്‍ ലീഡര്‍ കുമാരി സ്വാതി സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അര്‍ദ്ധ വാര്‍ഷിക പരീക്ഷ ഇന്നു തുടങ്ങുന്നതിനാല്‍ തുടര്‍ന്നുള്ള ചടങ്ങുകള്‍ പതിനൊന്നാം തീയതിക്കു ശേഷമായിരിക്കും നടത്തുക.

2010, നവംബർ 8, തിങ്കളാഴ്‌ച

നരിപ്പറ്റ-നാട്ടുവിശേഷം

ഞങ്ങളുടെ ഗ്രാമപഞ്ചായത്തുവിശേഷങ്ങളും മറ്റു പ്രധാന സംഗതികളും നിങ്ങളുമായി പങ്കുവയ്ക്കാനായി ഒരു ബ്ലോഗ് കൂടി ആരംഭിക്കുകയാണ്. അങ്ങനെ ഞങ്ങളുടെ പുനത്തില്‍ ടൈംസ് കുടുംബത്തില്‍ ഇപ്പോള്‍ ബ്ലോഗുകളുടെ എണ്ണം അഞ്ച് ആയിരിക്കുന്നു.
പുനത്തില്‍ ടൈംസ്, കാട്ടുപൂക്കള്‍, നവ ചക്രവാളം, വിരുന്നു മുറി, നരിപ്പറ്റ -നാട്ടു വിശേഷം എന്നിവയാണ് പ്രസ്തുതബ്ലോഗുകള്‍.

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

സബ്ജില്ലാ സാഹിത്യോത്സവം

കുന്നുമ്മല്‍ ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം ഒക്ടോബര്‍ 7 വ്യാഴാഴ്ച ,നരിപ്പറ്റ ആര്‍.എന്‍.എം.എഛ്.എസ്.എസില്‍ വച്ചു നടത്തുന്നു. സാഹിത്യോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കണ്‍വീനര്‍ ശ്രീ.വിശ്വനാഥന്‍ വടയം അറിയിച്ചു.

സ്കൂള്‍ യുവജനോത്സവം

സ്കൂളിലെ യുവജനോത്സവം ഒക്ടോബര്‍ 5,6 തീയതികളില്‍ നടത്തുന്നു.

2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

ഹയര്‍ സെക്കന്‍ററി ഉദ്ഘാടനം ഫോട്ടോകള്‍

/home/user/Desktop/ഹയര്‍ സെക്കന്ററി വിഭാഗം ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പ്രഭാഷണം നടത്തുന്നു.jpg
/home/user/Desktop/ഉദ്ഘാടനം/വനം-ഭവന വകുപ്പ് മന്ത്രി ശ്രീ.ബിനോയ് വിശ്വം.jpg
/home/user/Desktop/ഉദ്ഘാടനം/ഉദ്ഘാടനം.jpg
/home/user/Desktop/ഉദ്ഘാടനം/മേപ്പയ്യൂര്‍ എം.എല്‍.എ. ശ്രീമതി.കെകെ. ലതിക.jpg

2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

ഹയര്‍ സെക്കന്ററി ഉദ്ഘാടനം

2010 സപ്തമ്പര്‍ 3വെള്ളി
രാമര്‍ നമ്പ്യാര്‍ സ്മാരക ഹൈസ്കൂളില്‍ പുതുതായി അനുവദിച്ച ഹയര്‍ സെക്കന്ററി വിഭാഗം ബഹു.കേരള വനം-ഭവന വകുപ്പു മന്ത്രി ശ്രീ. ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ബഹു.മേപ്പയ്യൂര്‍ എം .എല്‍.എ. ശ്രീമതി.കെ.കെ. ലതികയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എന്‍.കെ. ലീല സ്വാഗത പ്രഭാഷണം നടത്തി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡണ്ട് ശ്രീ.കുഞ്ഞിക്കൃഷ്ണന്‍ നായരടക്കം രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.മഞ്ച് സ്റ്റാര്‍ സിംഗര്‍ (ജീനിയര്‍)ജേത്രി കുമാരി ശ്വേതാ അശോകിനെ ചടങ്ങില്‍ ആദരിച്ചു.

2010, ജൂലൈ 1, വ്യാഴാഴ്‌ച

വിവിധ ക്ലബ്ബുകളുടെ പരിപാടികളില്‍ നിന്ന്.

2010, ജൂൺ 23, ബുധനാഴ്‌ച

സമ്മാന ദാനം 2010
ആര്‍.എന്‍.എം. എഛ്.എസില്‍ നിന്നും ഉന്നതവിജയം നേടിയ ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന ദാനം ജൂണ്‍ 25 വെള്ളിയാഴ്ചപകല്‍ രണ്ടു മണിക്ക് സ്ക്കൂളങ്കണത്തില്‍വെച്ച് ബഹു.കോഴിക്കോട് ഡി.ഡി.ശ്രീ.കെ.വി.വിനോദ് ബാബു നിര്‍വ്വഹിക്കുന്നു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട്, ശ്രീമതി. എന്‍.കെ. ലീല അദ്ധ്യക്ഷത വഹിക്കും

വിജയം 2010

രണ്ടായിരത്തിപ്പത്ത് മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ ,സ്കൂളില്‍ നിന്നും പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ തൊണ്ണൂറ്റിയെട്ടു ശതമാനംപേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി.
പരീക്ഷയെഴുതിയവര്‍ -മുന്നൂറ്റി നാല്പത്തിയേഴ്
ഉപരി പഠനത്തിന് അര്‍ഹത നേടിയവര്‍ -മുന്നൂറ്റി നാല്പത്തി ഒന്ന്
എല്ലാ വിഷയത്തിലും ഏ പ്ലസ് നേടിയവര്‍- പതിനൊന്ന്.

2010, മാർച്ച് 8, തിങ്കളാഴ്‌ച

അദ്ധ്യാപകരും തിരക്കിലാണ്.(സെന്റോഫുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍)

സദ്യ കേമം തന്നെ.

photos

യാത്രയയപ്പ് സമ്മേളനം

2010 ഫിബ്രവരി 23 ന് സ്ക്കൂള്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍യാത്രയയപ്പ്
സമ്മേളനം നടത്തി.ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും പിരിയുന്ന ശ്രീമതി
മേരിക്കുട്ടി ജോസഫ്,ശ്രീ.കെ.കൃഷ്ണകുമാര്‍,ശ്രീ.ബി.ശിവന്‍ പിള്ള എന്നിവരെ
പ്രശസ്ത ഗായകന്‍ ശ്രീ.വി.ടി.മുരളി പൊന്നാടയണിയിച്ചു. സിനി
ആര്‍ട്ടിസ്റ്റും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ശ്രീജിത് കൈവേലിയേയും
സ്കൂളിലെ ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി.ശശികലയേയും ആദരിച്ചു.
പ്രൊ.കടത്തനാട്ടു നാരായണനായിരുന്നു ഉദ്ഘാടകന്‍.പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീമതി.എന്‍.കെ. ലീല അദ്ധ്യക്ഷയായിരുന്നു. കുട്ടികളുടെ വിവിധ
കലാപരിപാടികളും, സദ്യയുമുണ്ടായിരുന്നു.

2010, ഫെബ്രുവരി 9, ചൊവ്വാഴ്ച

സംതൃപ്തിയുടെ ചിരി-ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും പിരിയുന്ന മാത് സ് അദ്ധ്യാപകന്‍ -കൃഷ്ണകുമാര്‍ മാസ്റ്റര്‍

പ്രധാനാദ്ധ്യാപികയുടെ ഉപദേശം

പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണ ജാഥ- ജെ.ആര്‍.സി.

ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാന്- മണിയുര്‍ ഹൈസ്ക്കൂളിലെ ശ്രീ രാജീവന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നു.‍

നരിപ്പറ്റ പഞ്ചായത്ത് പ്ലാസ്റ്റിക്‍ വിരുദ്ധ ബോധവത്കരണ യജ്ഞം

നരിപ്പറ്റ പഞ്ചായത്തിലെ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണ യജ്ഞം
പ്രസിഡണ്ട് ശ്രീമതി എന്‍.കെ. ലീല ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക
ശ്രീമതി മേരിക്കുട്ടി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍
ശ്രീജിത് ക്ലാസ്സെടുത്തു. പ്.ടി.എ. വൈ.പ്ര.ശ്രീ. പറമ്പത്ത് നാണുവിന്റെ
സാന്നിദ്ധ്യവുമുണ്ടായിരുന്നു.

2010, ഫെബ്രുവരി 7, ഞായറാഴ്‌ച

പുനത്തില്‍ ടൈംസിന് അംഗീകാരം

പുറമേരിയില്‍ വച്ചു നടന്ന ക്ലസ്റ്റര്‍തല മികവ് മത്സരത്തില്‍ ഐ.ടി.വിഭാഗത്തില്‍ പുനത്തില്‍ ടൈംസ് ഒന്നാം സ്ഥാനം നേടി.

പുനത്തില്‍ ടൈംസിന് അംഗീകാരം

2010, ഫെബ്രുവരി 3, ബുധനാഴ്‌ച

പാത്തുമ്മയുടെ ആടല്ല, ഇത് ഞങ്ങളുടെ ആട്

വളരുന്ന നാദാപുരം പദ്ധതിയുടെ ഭാഗമായി ആനിമല്‍ വെല്‍ഫെയര്‍
ക്ലബ്ബുകള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന ആടുകളുമായി സ്കൗട്ടുകള്‍.
ഉദ്ഘാടന പരിപാടി ഇവിടെവെച്ചായിരുന്നു.

രാഷ്ട്രപതി ഗൈഡ്സ്

രാഷ്ട്രപതി അവാര്‍ഡ് നേടിയ ഗൈഡുകള്‍ ഗൈഡ് ക്യാപ്റ്റന്‍,ശ്രീമതി ശശികലയുമൊത്ത്

രാഷ്ട്രപതി ഗൈഡ്സ്

ഈ വര്‍ഷം സ്ക്കൂളിലെ ഏഴു വിദ്യാര്‍ത്ഥിനികള്‍ക്ക് രാഷ്ട്രപതി അവാര്‍ഡ് ലഭിച്ചു. വടകര വിദ്യാഭ്യാസ ജില്ലയില്‍ ആകെ പതിമൂന്നു വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഈ വര്‍ഷം ഈ നേട്ടം കൈവരിക്കാനായത്. പതിനൊന്നില്‍ ഏഴുപേരും ഈ സ്ക്കൂളിലാണുള്ളത്.

2010, ജനുവരി 28, വ്യാഴാഴ്‌ച

2010, ജനുവരി 22, വെള്ളിയാഴ്‌ച

പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഗീതാഞ്ജലി ഹിന്ദി ക്ലബ്ബ്

ഗീതാഞ്ജലിയുടെ പതിനഞ്ചാം വാര്‍ഷികം പ്രമാണിച്ച് പുസ്തകപ്രകാശനം കവിതാശില്പശാല മുതലായ പരിപാടികള്‍ നടത്തുന്നു. 25/1/10 തിങ്കളാഴചയാണ്പരിപാടി. കാലടി സര്‍വ്വകലാശാലയിലെ മനു മാസ്റ്ററാണ് പുസ്തകപ്രകാശനം. ശ്രീ.തത്തോത്ത് ബാലകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷന്‍.

2010, ജനുവരി 6, ബുധനാഴ്‌ച

അനുബന്ധ ബ്ലോഗുകള്‍

കുട്ടികളുടെ രചനകള്‍ മാത്രം -കാട്ടു പൂക്കള്‍ (wildflowerspunathiltimes.blogspot.com)


പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ രചനകളും വിശേഷങ്ങളും-(navachakravalam.blogspot.com)

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT