2009, നവംബർ 24, ചൊവ്വാഴ്ച



മരത്തൈകളുമായി വിദ്യാര്‍ത്ഥികള്‍ പത്മജന്‍ മാസ്റ്റരോടൊത്ത്.

യുവജനോത്സവം

കന്നുമ്മല്‍ സബ്ബ് ജില്ലാ യുവജനോത്സവത്തില്‍ സ്ക്കൂള്‍ മൂന്നാം സ്ഥാനം നേടി. മലയാളം നാടകമത്സരത്തില്‍ ഒന്നാം സ്ഥാനവും സംസ്കൃത നാടകമത്സരത്തില്‍ രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്. ബെസ്റ്റ് ആക്റ്ററും ആക്റ്റ്രസും നമ്മുടെ കുട്ടികള്‍ക്കുതന്നെ.

2009, നവംബർ 22, ഞായറാഴ്‌ച

സീഡ് പരിപാടി

കൈവേലി കക്കട്ടില്‍ റോഡിന്റെ വശങ്ങളില്‍ കുട്ടികള്‍ മരത്തൈകള്‍ നട്ടു.
/home/user/Desktop/DSCN2672.JPG
/home/user/Desktop/DSCN2695.JPG

2009, ഒക്‌ടോബർ 28, ബുധനാഴ്‌ച

ഗൈഡ്സ്

ഗൈഡ്സ്
ശ്രീമതി ശശികല റ്റീച്ചര്‍ (ഗൈഡ് ക്യാപ്റ്റന്‍)
2000 ജനുവരിയില്‍ പേരാമ്പ്ര ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്സില്‍ വച്ചു നടന്ന ബേസിക് കോഴ്സില്‍പങ്കെടുത്ത് പത്തു ദിവസത്തെ ബേസിക് കോഴ്സ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് അഡ്വാന്‍സ് കോഴ്സും ഹിമാലയ വുഡ് ബാഡ്ജ് കോഴ്സും പൂര്‍ത്തിയാക്കിയ റ്റീച്ചര്‍ കുന്നുമ്മല്‍ സബ്ബ് ജില്ലയിലെ ,ലോക്കല്‍ അസോസിയേഷന്‍ ട്രെയിനിംഗ് കൗണ്‍സിലറാണ്.

സ്കൂളില്‍ ഗൈഡ് കമ്പനി തുടങ്ങിയത് 2000 Feb.28 ന് ആണ്. 32 കുട്ടികളുണ്ടായിരുന്നു. 2002 ല്‍ വാറണ്ട് ലഭിച്ചു. അതിനു ശേഷം ഗൈഡ്സിനെ Test ല്‍ പങ്കെടുപ്പിച്ചു. അങ്ങനെ, സപ്ത. എസ്, നിവേദിത എസ്.ആര്‍. എന്നിവര്‍ ആദ്യത്തെ രാജ്യപുരസ്കാര്‍ ഗൈഡുകളായി. തുടര്‍ന്ന്, പരമോന്നത ബഹുമതിയായ രാഷ്ട്രപതി അവാര്‍ഡും ഇവര്‍ നേടുകയുണ്ടായി.

2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

സാഹിത്യോത്സവം
കുറ്റ്യാടി വച്ചു നടന്ന വിദ്യാരംഗം സാഹിത്യോത്സവത്തില്‍ രാമര്‍ നമ്പ്യാര്‍ സ്മാരക സ്കൂളിന് നാലാം സ്ഥാനം ലഭിച്ചു.

punathiltimes: -കുട്ടികളുടെ രചനകള്‍

punathiltimes: -കുട്ടികളുടെ രചനകള്‍

2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

-കുട്ടികളുടെ രചനകള്‍

കവിത) അനുജത്തി
സ്വാതി സുരേഷ്


അമ്മതന്നുദരത്തില്‍ നിന്നും
എന്‍ പിന്നാലെ
വന്നു നീ പൊന്നനുജത്തീ..
നിനക്കു പാലും പഴവും
ചോറുരുളയും തന്നു ഞാന്‍,
വാത്സല്യം മധുവൊഴുക്കും
ഉമ്മയാല്‍ നിന്നെ മൂടി ഞാന്‍
എന്നിട്ടുമെന്‍ നേരെ
കുറുമ്പു കാണിച്ചപ്പോള്‍
കൈകളില്‍ നല്കി ഞാന്
അടിമധുരം!
കുറുമ്പി നീ,ഏറെ
അകലെപ്പോവുന്നേരം
പിന്നാലെയോടിപ്പിടിക്കും ഏച്ചി ഞാന്‍!
പൊന്നനുജത്തീ,
നീയെനിക്കൊരു
മകളെപ്പോലെയാണല്ലോ,
അല്ലല്ല,നീയെന്റെ
പൊന്‍മകള്‍ തന്നെയാണല്ലോ!
(കുട്ടികളുടെ രചനകള്‍ക്കു മാത്രമായി www.wildflowerspunathiltimes.blogspot.com കാണുക)

2009, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

R.N.M.H.S. NARIPPATTA

നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ സ്മാരക ഹൈ സ്കൂളിന്റെ സവിശേഷത, നാട്ടുകാര്‍
സ്കൂളിനെ സംബോധനചെയ്യുന്നത് പുനത്തില്‍ സ്കൂള്‍ എന്നാണ്.
വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മല്‍ സബ്ബ് ജില്ലയില്‍ സ്ഥിതിചെയ്യുന്നു.

our nature -some views

Laughter Kerala Award Winner,SHREEJITH KAIVELI- Our Former Student

ഹെല്‍ത്ത് ക്ലബ്ബ് മെമ്പര്‍മാര് പ്രവര്‍ത്തന മേഖലയില്‍

സ്വീകരണം

സ്വീകരണം

sept.24 വ്യാഴം
സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവായ കായക്കൊടി ഹൈസ്കൂളിലെ ശ്രീ.കപ്പേക്കാട്ട് പ്രകാശന്‍ മാസ്റ്റര്‍ക്കും ,പുനത്തില്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുും കവിയുമായ ശ്രീ.നൗഷാദിനും സ്വീകരണം നല്‍കി.ശ്രീ.പറമ്പത്ത് നാണു അദ്ധ്യക്ഷനായി. യോഗത്തില്‍ ടി.കെ.മോഹന്‍ദാസ്,കെ.പി.ശ്രീധരന്‍ ,ശ്രീമതി മേരിക്കുട്ടി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

റോഡ് സുരക്ഷ-ബോധവത്കരണം

സപ്തമ്പര്‍ 22 ചൊവ്വ.
സ്കൂള്‍ ഹെല്‍ത്ത്ക്ലബ്ബിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണം
നടത്തി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍‍സ്പെക്ടര്‍മാരായ
ശ്രീ.ജയകൃഷ്ണന്‍,ശ്രീ സലീം എന്നിവര്‍ പങ്കെടുത്തു. ബോധവത്കരണ ഫിലിം ഷോയും
ഉണ്ടായിരുന്നു.

2009, സെപ്റ്റംബർ 9, ബുധനാഴ്‌ച

2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച

2009, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

2009, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

പൂക്കളമത്സരം 2009

മാത്തമാറ്റിക്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആഗസ്ത് മാസം 28 ന് പൂക്കളമത്സരം ഉണ്ടായിരിക്കും.കളങ്ങള്‍ ജ്യോമട്രിക്കല്‍ രൂപങ്ങളിലാവണം

2009, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

മദര്‍ പി.ടി.എ

ഈ വര്‍ഷത്തെ മദര്‍ പി.ടി.എ. ജനറല്‍ ബോഡി ആഗസ്ത് 21വെള്ളിയാഴ്ച നടക്കും.ശ്രീ.കെ.ജയരാ‍ജന്‍ മാസ്റ്റര്‍ ബോധവത്കരണപ്രസംഗം നടത്തും.

2009, ഓഗസ്റ്റ് 16, ഞായറാഴ്‌ച

ആഗസ്ത് 15
സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമായി നടന്നു. ശ്രീ.പൊന്നാറത്ത് ബാലകൃഷ്ണന്‍ ,ശ്രീ.ടി.പി.പവിത്രന്‍ തുടങ്ങിയവര്‍ കുട്ടികളോട് സംസാരിച്ചു. ശ്രീ.വി.പി.ബാലചന്ദ്രന്‍ മാസ്റ്റര് അദ്ധ്യക്ഷനായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്,ശ്രീ.വി.ടി.അശോകന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പായസവിതരണവുമുണ്ടായി.




ആഗസ്ത് 17
സ്കൂൂള്‍ അസംബ്ലിയില്‍ പകര്‍ച്ചപ്പനിയെപ്പറ്റി ബോധവത്കരണം നടത്തി.ശ്രീ.ടി.കെ.മോഹന്‍ദാസ് സംസാരിച്ചു.

2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

വാര്‍ത്തകള്‍

സാഹിത്യ വേദി ഉദ്ഘാടനം

ശ്രീ.കടമേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സോണികുമ്പളച്ചോല,
എ.കെ. രാജീവന്‍ ,പി.രാധാകൃഷ്ണന്‍,എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഹെഡ് മാസ്റ്റര്‍ വി.പി.ബാലചന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു.

കുട്ടികളുടെ സര്‍ഗ്ഗവേദിയില്‍,സ്വാതി,അഷിത,ഹര്‍ഷ,
തീര്‍ത്ഥ,അഭിനന്ദ്,ഹൃദിക് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചുു.
ഉമൈറയുടെ ഗാനാലാപനവും ഉണ്ടായിരുന്നു.

കണ്വീനര്‍ സ്വാതി നന്ദി പറഞ്ഞു.
ലിങ്ക്" onmouseover="ButtonHoverOn(this);" onmouseout="ButtonHoverOff(this);" onmouseup="" onmousedown="CheckFormatting(event);FormatbarButton('richeditorframe', this, 8);ButtonMouseDown(this);"><span title=ലിങ്ക്" class="gl_link" border="0">

2009, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

സ്കൂള്‍ ചരിത്രം
ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി രണ്ട് ജൂണ്‍ മാസം ഇരുപത്തി എട്ടാം തിയ്യതി, അന്നത്തെ കൃഷിവകുപ്പ് മന്ത്രിയായിരുന്ന ശ്രീ.പി സിറിയക് ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.എട്ടാം ക്ലാസില്‍ നാലു ഡിവിഷനുകളുണ്ടായിരുന്നു അന്ന്.പില്ക്കാലത്ത് മുപ്പത്തി എട്ടോളം ഡിവിഷനുകളായി സ്കൂള്‍ വളര്‍ന്നു.
ശ്രീ.പി.ശ്രീധരന്‍ മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകന്‍.പിന്നീട്, ശ്രീ.എം.നാരായണന്‍മാസ്റ്റര്‍ സ്ഥാനം അലങ്കരിച്ചു. സ്ഥാനത്തെത്തുന്നമൂന്നാമത്തെ ആള്‍, ഇപ്പോഴത്തെ പ്രധാനാദ്ധ്യാപികയായ, ശ്രീമതി മേരിക്കുട്ടി ജോസഫ്,അടുത്ത കൊല്ലം മാര്ച്ച് മാസത്തില്‍ സര്‍വ്വീസില്‍നിന്നും വിരമിക്കും.
അടുത്ത കൊല്ലം, ശ്രീ.വി.പി.ബാലചന്ദ്രനായിരിക്കും ഹെഡ് മാസ്റ്റര്‍.

സംസ്കൃതദിനം
ആഗസ്ത് അ‍‍ഞ്ചാംതിയ്യതി വ്യാസജയന്തി സംസ്കൃതദിനമായി കൊണ്ടാടി.ശ്രീമതി സുവര്‍ണ്ണകുമാരി പ്രഭാഷണം നടത്തി.

2009, ഓഗസ്റ്റ് 5, ബുധനാഴ്‌ച

ഹിരോഷിമാ ദിനം
ഹിരോഷിമാ ദിനത്തിനെപ്പറ്റി ശ്രീ ടി.കെ. മോഹന്‍ദാസ് കുട്ടികളോട് സംസാരിച്ചു.ഹെല്‍ത്ത് ക്ലബ്ബ് കണ്‍വീനറാണദ്ദേഹം. ‍‍
സ് കൂള്‍ സാഹിത്യവേദി
സാഹിത്യവേദിയുടെ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം 2009ആഗസ്ത് 10തിങ്കളാഴ്ചയായിരിക്കും നടത്തുക.പ്രസിദ്ധ കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീ.കടമേരി ബാലകൃഷ്ണനാണ് ഉദ്ഘാടകന്‍.പ്രസിദ്ധകവി ശ്രീ സോണി കുമ്പളച്ചോല ആശംസകളര്‍പ്പിക്കുംതുടര്‍ന്ന് കുട്ടികളുടെ സര്‍ഗ്ഗവേദിയില്‍ സ്വാതി സുരേഷ്, അഷിത.കെ.,ഹര്‍ഷാമേനോന്‍, അഭിനന്ദ്, അമര്‍വിന്ദ് സെനിന്‍ എന്നിവര്‍ സ്വന്തം രചനകള്‍ അവതരിപ്പിക്കും.
വിദ്യാരംഗം സ്കൂള്‍തല ചെയര്‍മാന്‍ ശ്രീ.വിശ്വനാഥന്‍ വടയം നല്‍കിയ വിവരമാണിത്.
രക്ഷാകര്‍ത്തൃസമിതി
2009-10 വര്‍ഷത്തെ രക്ഷാകര്‍ത്തൃസമിതി യോഗം ആഗസ്ത് നാലാംതിയ്യതി രണ്ടര മണിക്ക് സകൂള്‍ ഹാളില്‍ ചേര്‍ന്നു. ഹെഡ് മിസ്റ്റ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചര്ച്ചകള്‍ നടന്നു. പുതിയ ഭാരവാഹികളായി ശ്രീ..കെ.രാജീവന്‍(പ്രസിഡണ്ട്) ഹമീദ് മാസ്റ്റര്‍ (വൈ.പ്രസി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

2009, ജൂലൈ 16, വ്യാഴാഴ്‌ച

രാമര് നമ്പ്യാര് സ്മാരക സെക്കന്ററി സ്കൂളിലെ വിശേഷങ്ങളും കുട്ടികളുടെ രചനകളും പ്രസിദ്ധീകരിക്കുന്ന ബ്ലോഗ്ഗിടം

2009, ജൂലൈ 8, ബുധനാഴ്‌ച

ആമുഖം

സ്ക്കൂളിന്റെ ഔദ്യോഗിക നാമം രാമര്നമ്പ്യാര്‍ സ്മാരക ഹൈ സ്കൂള് എന്നാണെങ്കിലും, പ്രിയപ്പെട്ട നാട്ടുകാര്‍ക്കിത് പുനത്തില്‍സ്ക്കൂള്‍ തന്നെ.അതിനാല്‍ ഞങ്ങളുടെ ബ്ലോഗ് പുനത്തില്‍ ടൈംസ് എന്നറിയപ്പെടും
ഇതു നരിപ്പറ്റ രാമര്നമ്പ്യാര്‍ സ്മാരക ഹൈ സ്കൂള് സംബന്ധിയായ കാര്യങ്ങളും കുട്ടികളുടെ രചനകളും പ്രസിദ്ധികരിക്കുന്ന ഇടം.
വിര്‍ച്വല്‍ വേള്‍ഡ് എന്ന പേരില്‍ ഒരു ഡിജിറ്റല്‍മാഗസിന്‍ ഞങ്ങള്‍ കഴിഞ്ഞ വര്‍ഷംപ്രസിദ്ധീകരിക്കുകയുണ്ടായി.ഈ വര്‍ഷം അത് പ്രിന്‍റ് ചെയ്ത് പ്രസിദ്ധീകരിക്കാനുള്ള പദ്ധതിയിടുന്നുണ്ട്.

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT