2013 ഏപ്രിൽ 24, ബുധനാഴ്‌ച

 എസ്.എസ്.എല്‍.സി. റിസല്‍റ്റ് 2013
 ആര്‍.എന്‍.എം. ഹയര്‍ സെക്കന്ററി സ്കൂള്‍ അത്യുന്നതങ്ങളില്‍ തുടരുന്നു!
     ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. റിസല്‍റ്റ് വന്നപ്പോള്‍ പരീക്ഷയ്ക്കിരുത്തിയ 296ല്‍  293 വിദ്യാര്‍ത്ഥികള്‍  ഉപരിപഠനത്തിന് അര്‍ഹത നേടിയതായി ഹെഡ് മാസ്റ്റര്‍ ശ്രീ. കെ.നാസര്‍  അറിയിച്ചു. ശതമാനം കണക്കാക്കിയാല്‍ 99% വിജയം. വിദ്യാഭ്യാസ നിലവാരത്തിലും കലാ-കായിക -ശാസ്ത്രമേള രംഗങ്ങളിലും സ്കൂള്‍ സ്വന്തം ഉന്നത സ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും, അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും കൂട്ടായ ശ്രമങ്ങളാണ് ഈ വിജയത്തിന്റെ രഹസ്യമെന്നും സ്റ്റാഫ് സിക്രട്ടറി, ശ്രീമതി.കെ.സുവര്‍ണ്ണ കുമാരി ചൂണ്ടിക്കാട്ടി. പി.ടി.എ. പ്രസിഡ​ണ്ട് ശ്രീ. എം.പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ കുട്ടികളേയും അദ്ധ്യാപകരേയും അഭിനന്ദിച്ചു. വരും വര്‍ഷങ്ങളിലും ഈ വിജയം തുടരുമെന്ന് അദ്ധ്യാപകര്‍ പറഞ്ഞു.

2013 ഏപ്രിൽ 13, ശനിയാഴ്‌ച

               അറിയിപ്പ്  
(RNM  Higher secondary section)
ഒ.ബി.സി, എസ്.സി.,എസ്.ടി. വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ആധാര്‍ നമ്പരും, ബാങ്ക് പാസ്ബുക്ക് വിവരങ്ങളും ഏപ്രില്‍ 23ാം തിയ്യതി സ്കൂളിലെത്തിക്കണം. ഒ.ബി.സി. സ്കോളര്‍ഷിപ്പ് സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാന്‍വേണ്ടിയാണിത്.
പ്രാതികൂല്യങ്ങളുടെ
ഈ കടുത്ത വേനലിലും
പ്രതീക്ഷകളുടെ കൊന്നപ്പൂക്കളും
ആഘോഷങ്ങളുടെ കുളിര്‍മ്മയുമായി
ഇതാ ഒരു വിഷുദിനം കൂടി..........
(ഫോട്ടോവിന് ജയചന്ദ്രന്‍ മൊകേരിയോട് കടപ്പാട്)
എല്ലാവര്‍ക്കും പുനത്തില്‍ ടൈംസിന്റെ വിഷുദിനാശംസകള്‍  !

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT