2009 ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

പൂക്കളമത്സരം 2009

മാത്തമാറ്റിക്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആഗസ്ത് മാസം 28 ന് പൂക്കളമത്സരം ഉണ്ടായിരിക്കും.കളങ്ങള്‍ ജ്യോമട്രിക്കല്‍ രൂപങ്ങളിലാവണം

2009 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

മദര്‍ പി.ടി.എ

ഈ വര്‍ഷത്തെ മദര്‍ പി.ടി.എ. ജനറല്‍ ബോഡി ആഗസ്ത് 21വെള്ളിയാഴ്ച നടക്കും.ശ്രീ.കെ.ജയരാ‍ജന്‍ മാസ്റ്റര്‍ ബോധവത്കരണപ്രസംഗം നടത്തും.

2009 ഓഗസ്റ്റ് 16, ഞായറാഴ്‌ച

ആഗസ്ത് 15
സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമായി നടന്നു. ശ്രീ.പൊന്നാറത്ത് ബാലകൃഷ്ണന്‍ ,ശ്രീ.ടി.പി.പവിത്രന്‍ തുടങ്ങിയവര്‍ കുട്ടികളോട് സംസാരിച്ചു. ശ്രീ.വി.പി.ബാലചന്ദ്രന്‍ മാസ്റ്റര് അദ്ധ്യക്ഷനായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്,ശ്രീ.വി.ടി.അശോകന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പായസവിതരണവുമുണ്ടായി.




ആഗസ്ത് 17
സ്കൂൂള്‍ അസംബ്ലിയില്‍ പകര്‍ച്ചപ്പനിയെപ്പറ്റി ബോധവത്കരണം നടത്തി.ശ്രീ.ടി.കെ.മോഹന്‍ദാസ് സംസാരിച്ചു.

2009 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

വാര്‍ത്തകള്‍

സാഹിത്യ വേദി ഉദ്ഘാടനം

ശ്രീ.കടമേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സോണികുമ്പളച്ചോല,
എ.കെ. രാജീവന്‍ ,പി.രാധാകൃഷ്ണന്‍,എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഹെഡ് മാസ്റ്റര്‍ വി.പി.ബാലചന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു.

കുട്ടികളുടെ സര്‍ഗ്ഗവേദിയില്‍,സ്വാതി,അഷിത,ഹര്‍ഷ,
തീര്‍ത്ഥ,അഭിനന്ദ്,ഹൃദിക് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചുു.
ഉമൈറയുടെ ഗാനാലാപനവും ഉണ്ടായിരുന്നു.

കണ്വീനര്‍ സ്വാതി നന്ദി പറഞ്ഞു.
ലിങ്ക്" onmouseover="ButtonHoverOn(this);" onmouseout="ButtonHoverOff(this);" onmouseup="" onmousedown="CheckFormatting(event);FormatbarButton('richeditorframe', this, 8);ButtonMouseDown(this);"><span title=ലിങ്ക്" class="gl_link" border="0">

2009 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

സ്കൂള്‍ ചരിത്രം
ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി രണ്ട് ജൂണ്‍ മാസം ഇരുപത്തി എട്ടാം തിയ്യതി, അന്നത്തെ കൃഷിവകുപ്പ് മന്ത്രിയായിരുന്ന ശ്രീ.പി സിറിയക് ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.എട്ടാം ക്ലാസില്‍ നാലു ഡിവിഷനുകളുണ്ടായിരുന്നു അന്ന്.പില്ക്കാലത്ത് മുപ്പത്തി എട്ടോളം ഡിവിഷനുകളായി സ്കൂള്‍ വളര്‍ന്നു.
ശ്രീ.പി.ശ്രീധരന്‍ മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകന്‍.പിന്നീട്, ശ്രീ.എം.നാരായണന്‍മാസ്റ്റര്‍ സ്ഥാനം അലങ്കരിച്ചു. സ്ഥാനത്തെത്തുന്നമൂന്നാമത്തെ ആള്‍, ഇപ്പോഴത്തെ പ്രധാനാദ്ധ്യാപികയായ, ശ്രീമതി മേരിക്കുട്ടി ജോസഫ്,അടുത്ത കൊല്ലം മാര്ച്ച് മാസത്തില്‍ സര്‍വ്വീസില്‍നിന്നും വിരമിക്കും.
അടുത്ത കൊല്ലം, ശ്രീ.വി.പി.ബാലചന്ദ്രനായിരിക്കും ഹെഡ് മാസ്റ്റര്‍.

സംസ്കൃതദിനം
ആഗസ്ത് അ‍‍ഞ്ചാംതിയ്യതി വ്യാസജയന്തി സംസ്കൃതദിനമായി കൊണ്ടാടി.ശ്രീമതി സുവര്‍ണ്ണകുമാരി പ്രഭാഷണം നടത്തി.

2009 ഓഗസ്റ്റ് 5, ബുധനാഴ്‌ച

ഹിരോഷിമാ ദിനം
ഹിരോഷിമാ ദിനത്തിനെപ്പറ്റി ശ്രീ ടി.കെ. മോഹന്‍ദാസ് കുട്ടികളോട് സംസാരിച്ചു.ഹെല്‍ത്ത് ക്ലബ്ബ് കണ്‍വീനറാണദ്ദേഹം. ‍‍
സ് കൂള്‍ സാഹിത്യവേദി
സാഹിത്യവേദിയുടെ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം 2009ആഗസ്ത് 10തിങ്കളാഴ്ചയായിരിക്കും നടത്തുക.പ്രസിദ്ധ കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീ.കടമേരി ബാലകൃഷ്ണനാണ് ഉദ്ഘാടകന്‍.പ്രസിദ്ധകവി ശ്രീ സോണി കുമ്പളച്ചോല ആശംസകളര്‍പ്പിക്കുംതുടര്‍ന്ന് കുട്ടികളുടെ സര്‍ഗ്ഗവേദിയില്‍ സ്വാതി സുരേഷ്, അഷിത.കെ.,ഹര്‍ഷാമേനോന്‍, അഭിനന്ദ്, അമര്‍വിന്ദ് സെനിന്‍ എന്നിവര്‍ സ്വന്തം രചനകള്‍ അവതരിപ്പിക്കും.
വിദ്യാരംഗം സ്കൂള്‍തല ചെയര്‍മാന്‍ ശ്രീ.വിശ്വനാഥന്‍ വടയം നല്‍കിയ വിവരമാണിത്.
രക്ഷാകര്‍ത്തൃസമിതി
2009-10 വര്‍ഷത്തെ രക്ഷാകര്‍ത്തൃസമിതി യോഗം ആഗസ്ത് നാലാംതിയ്യതി രണ്ടര മണിക്ക് സകൂള്‍ ഹാളില്‍ ചേര്‍ന്നു. ഹെഡ് മിസ്റ്റ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചര്ച്ചകള്‍ നടന്നു. പുതിയ ഭാരവാഹികളായി ശ്രീ..കെ.രാജീവന്‍(പ്രസിഡണ്ട്) ഹമീദ് മാസ്റ്റര്‍ (വൈ.പ്രസി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT