2010 ഫിബ്രവരി 23 ന് സ്ക്കൂള്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍യാത്രയയപ്പ്
സമ്മേളനം നടത്തി.ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും പിരിയുന്ന ശ്രീമതി
മേരിക്കുട്ടി ജോസഫ്,ശ്രീ.കെ.കൃഷ്ണകുമാര്‍,ശ്രീ.ബി.ശിവന്‍ പിള്ള എന്നിവരെ
പ്രശസ്ത ഗായകന്‍ ശ്രീ.വി.ടി.മുരളി പൊന്നാടയണിയിച്ചു. സിനി
ആര്‍ട്ടിസ്റ്റും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ശ്രീജിത് കൈവേലിയേയും
സ്കൂളിലെ ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി.ശശികലയേയും ആദരിച്ചു.
പ്രൊ.കടത്തനാട്ടു നാരായണനായിരുന്നു ഉദ്ഘാടകന്‍.പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീമതി.എന്‍.കെ. ലീല അദ്ധ്യക്ഷയായിരുന്നു. കുട്ടികളുടെ വിവിധ
കലാപരിപാടികളും, സദ്യയുമുണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ