Youth Festival Final results-A News Review
നരിപ്പറ്റ: നരിപ്പറ്റ ആര്‍.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കുന്നുമ്മല്‍ ഉപജില്ലാ കലോത്സവം എല്‍.പി. വിഭാഗത്തില്‍ പാലേരി എല്‍.പി.യും (45 പോയന്റ്) യു.പി. വിഭാഗത്തില്‍ പാതിരിപ്പറ്റ യു.പി.യും (76) ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നരിപ്പറ്റ ആര്‍.എന്‍.എം. ഹയര്‍ സെക്കന്‍ഡറിയും (187 പോയന്റ്) ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വട്ടോളി നാഷണല്‍ എച്ച്.എസ്.എസ്സും (161) ചാമ്പ്യന്മാരായി.
എല്‍.പി. വിഭാഗത്തില്‍ പാതിരിപ്പറ്റ യു.പി. (34), ഗവ. എല്‍.പി. കുമ്പളച്ചോല (28) എന്നിവയ്ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.
രണ്ടും മൂന്നും സ്ഥാനങ്ങള്‍: യു.പി. വിഭാഗത്തില്‍ നാഷണല്‍ ഹയര്‍സെക്കന്‍ഡറി വട്ടോളി (74), സംസ്‌കൃതം ഹൈസ്‌കൂള്‍ വട്ടോളി (66), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്‌കൃതം െൈഹസ്‌കൂള്‍ വട്ടോളി (174), നാഷണല്‍ ഹയര്‍സെക്കന്‍ഡറി വട്ടോളി (162), ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചാത്തങ്കോട്ട്‌നട ഹയര്‍ സെക്കന്‍ഡറി (128), ഗവ. ഹയര്‍സെക്കന്‍ഡറി കുറ്റിയാടി (117).
അറബിക് കലോത്സവത്തില്‍ (എല്‍.പി.) എം.ഐ. യു.പി. കുറ്റിയാടി (38), പാലേരി എല്‍.പി. (30), പാതിരിപ്പറ്റ യു.പി. (27) എന്നിവയ്ക്കാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. യു.പി. വിഭാഗത്തില്‍ ദേവര്‍കോവില്‍ എം.യു.പി.യും (63), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്‌കൃതം ഹൈസ്‌കൂള്‍ വട്ടോളിയും (91) ഒന്നാംസ്ഥാനം നേടി.
അറബിക് കലോത്സവം യു.പി. വിഭാഗത്തില്‍ പാതിരിപ്പറ്റ യു.പി. (59), എം.ഐ. യു.പി. കുറ്റിയാടി (59), എം.എം.യു.പി. കായക്കൊടി (59) എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. സംസ്‌കൃതം ഹൈസ്‌കൂളിനാണ് (53) മൂന്നാംസ്ഥാനം.
സംസ്‌കൃതോത്സവത്തില്‍ (യു.പി): എം.ഐ. യു.പി. കുറ്റിയാടി (78) ഒന്നാംസ്ഥാനവും കായക്കൊടി എ.എം.യു.പി. (69) രണ്ടാം സ്ഥാനവും എം.യു.പി. ദേവര്‍കോവില്‍ (65) മൂന്നാംസ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്‌കൃതം ഹൈസ്‌കൂള്‍ വട്ടോളി (78) ചാമ്പ്യന്മാരായി. നരിപ്പറ്റ ആര്‍.എന്‍.എം. ഹയര്‍ സെക്കന്‍ഡറി (72) രണ്ടും നാഷണല്‍ ഹയര്‍സെക്കന്‍ഡറി വട്ടോളി (49) മൂന്നും സ്ഥാനങ്ങള്‍ നേടി.
സമാപനസമ്മേളനത്തില്‍ നരിപ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. പവിത്രന്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. ബാബു അധ്യക്ഷതവഹിച്ചു. കെ. നാസര്‍, എം. ഹരിദാസന്‍, ടി.കെ. മോഹന്‍ദാസ്, സി.കെ. നാണു എന്നിവര്‍ സംസാരിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ