2018, ഡിസംബർ 31, തിങ്കളാഴ്‌ച

ഓർമ്മകളുടെ തീരത്ത് ഒരു
പൂർവ്വവിദ്യാർത്ഥി സംഗമം
       

1985-86 ബാച്ചിലെ(രണ്ടാമത് SSLC Batch) വിദ്യാർത്ഥികളുടെ  ഒരു കൂടിച്ചേരല്, പൂർവ്വവിദ്യാർത്ഥിസംഗമം 2018 ഡിസംബർ 30 ന് സ്കൂളങ്കണത്തില്  വർണ്ണശബളമായ ചടങ്ങുകളോടെ  ആഘോഷിച്ചു.
            ഞായറാഴ്ച രാവിലെ പത്തുമണിമുതല് വിവിധസെഷനുകളിലായാണ് ചടങ്ങുകള് നടന്നത്.വിദ്യാർത്ഥികളെല്ലാരും, അവരവർ പഠിച്ച പത്താംക്ലാസിൻെറ മുറികളിലാണ് ആദ്യം കൂടിയിരുന്നത്. പഴയ സ്വന്തം ഇരിപ്പിടങ്ങളൊന്നും ആരും മറന്നിരുന്നില്ല. പക്ഷേ, 33 വർഷങ്ങള്ക്കുശേഷമുള്ള ഈ കണ്ടുമുട്ടലില് പലർക്കും പരസ്പരം തിരിച്ചറിയാനായില്ലെന്നത് ഒരു സത്യമാണ്.സ്വയം പരിചയപ്പെടുത്തിയതോടെ, അമ്പരപ്പ് ആഹ്ലാദാരവങ്ങളായി മാറി.പഴയ അദ്ധ്യാപകരും സംഗമത്തിനെത്തിയിരുന്നു. വർഷങ്ങള്ക്കുശേഷമുള്ള ഈ കണ്ടുമുട്ടല് അവർക്കും ആഹ്ളാദകരമായി.

        പഴയ അദ്ധ്യാപക വിദ്യാർത്ഥി ബന്ധങ്ങളുടെ കെട്ടുറപ്പും, പുതിയ വിദ്യാർത്ഥി അദ്ധ്യാപക ബന്ധവും അവരുടെ ചര്ർച്ചയിലിടംപിടിച്ചു.
                     സ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകനായിരുന്ന പിശ്രീധരൻ മാസ്റ്റുടെ സാന്നിദ്ധ്യം ആഹ്ലാദകരമായിരുന്നു.
                 വിദ്യാർത്ഥികള് അദ്ധ്യാപകരെ, ഉപഹാരങ്ങള് നല്കി സ്വീകരിച്ചു.ഹൈസ്കൂളിനുള്ള ഉപഹാരം  മാനേജർ എം രാധാകൃഷ്ണനും, ഹയർസെക്കൻെററിക്കുള്ള ഉപഹാരം പ്രിൻസിപ്പല് എം.എൻ സുമയും സ്വീകരിച്ചു.
                    അന്നത്തെ വിദ്യാർത്ഥിയും നിലവില്, മലപ്പുറംജില്ലാ ടി.ബി ഓഫീസറുമായ ഡോ.സൌജ, ഡോ.സൌമ്യവതി, ഇംഗ്ലീഷില് കവിതയെഴുതുന്ന പി.എ. നൌഷാദ്,ബാച്ചിലെ ഗോള്ഡ്മെഡല് ജേതാവ് ദീപ എന്നിവരും തങ്ങളുടെ അനുഭവങ്ങള് പങ്കുവച്ചു.
                  അകാലത്തില് പൊലിഞ്ഞുപോയ പഴയ സഹപാഠി ബാലകൃഷ്ണൻെറ കുടുംബത്തിനുള്ള ധനസഹായം റഹ്മത്ത് എം.പി.കൈമാറി.
                   ഹെഡ് മാസ്റ്റർ കെ.സുധീഷ് ഉദ്ഘാടനംചെയ്ത ചടങ്ങില് മനോജ് കൈവേലി അദ്ധ്യക്ഷനായി.ജലീല് മാണിക്കോത്ത്, കെ.പി.പുരുഷു, എ.കെ.സുമ,ശശി പാതിരിപ്പറ്റ എന്നിവർ സംസാരിച്ചു. കെ.കെ.ബാബുമാസ്റ്റർ സ്വാഗതവും അസീസ് പാലയാട്ട് നന്ദിയും പ്രകാശിപ്പിച്ചു.
          ഉച്ചഭക്ഷണത്തിനുശേഷം വിവിധകലാപരിപാടികളുമുണ്ടായിരുന്നു.ഈ കൂട്ടായ്മ തുടർന്നും നിലനിർത്തണമെന്ന അഭി
പ്രായത്തോടെയാണ് എല്ലാവരും പിരിഞ്ഞത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT