2013 സെപ്റ്റംബർ 23, തിങ്കളാഴ്‌ച
2013 ജൂൺ 26, ബുധനാഴ്‌ച
അനുമോദനം,സമ്മാനദാനം 2013
2013 മാര്‍ച്ചിലെ ഹയര്‍സെക്കന്ററി പരീക്ഷയില്‍ എല്ലാ വിഷയത്തിലും ഏ.പ്ലസ് നേടിയ സ്വാതി സുരേഷിനും ഉന്നത വിജയം നേടിയ ഗ്രീഷ്മാ രാജ്, നൗഫല്‍ ടി. എന്നീ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പി.ടി.എ വക ക്യാഷ് അവാര്‍ഡ് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.പി. പവിത്രന്‍ വിതരണം ചെയ്തു. പി.ടി.എ. വക മൊമെന്റോ വിതരണം ചെയ്തത്, പി.ടി.എ പ്രസിഡണ്ട് ,ശ്രീ. എം.പി. കുഞ്ഞിരാമന്‍ മാസ്ററരായിരുന്നു.
2013 മാര്‍ച്ചിലെ ഹയര്‍സെക്കന്ററി പരീക്ഷയില്‍ എല്ലാ വിഷയത്തിലും ഏ.പ്ലസ് നേടിയ സ്വാതി സുരേഷിനും ഉന്നത വിജയം നേടിയ ഗ്രീഷ്മാ രാജ്, നൗഫല്‍ ടി. എന്നീ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പി.ടി.എ വക ക്യാഷ് അവാര്‍ഡ് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.പി. പവിത്രന്‍ വിതരണം ചെയ്തു. പി.ടി.എ. വക മൊമെന്റോ വിതരണം ചെയ്തത്, പി.ടി.എ പ്രസിഡണ്ട് ,ശ്രീ. എം.പി. കുഞ്ഞിരാമന്‍ മാസ്ററരായിരുന്നു.
എല്ലാ വിഷയത്തിലും ഏ പ്ലസ് നേടിയ വിദ്യാര്‍ത്ഥിക്കുള്ള മാനേജ്മെന്റ് വക ഗീതാകുമാരി സ്മാരക സ്വര്‍ണ്ണപ്പതക്കവും മൊമെന്റോയും കുമാരി സ്വാതി സുരേഷിന് മാനേജര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ. സി.കെ. രാധാകൃഷ്ണന്‍ സമ്മാനിച്ചു.
2013 ജൂണ്‍ 25ാം തിയ്യതി മൂന്നു മണിക്ക് സ്കൂളിലെ സെമിനാര്‍ ഹാളില്‍ നടത്തിയ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി. ഗീത തറമല്‍ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ എക്സിക്യുട്ടീവ് മെമ്പ്രര്‍മാരായ ശ്രീ.ഹമീദ് പാലോല്‍, ശ്രീ.വിജയന്‍ മാസ്റ്റര്‍, ശ്രീ. പുരുഷോത്തമന്‍ നമ്പൂതിരി മുതലായവര്‍ ആശംസകളര്‍പ്പിച്ചു. പ്രിന്‍സിപ്പാള്‍ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി ശ്രീജിത്ത് അടക്ക്വാറേമ്മല്‍ നന്ദിയും പറഞ്ഞു.2013 മേയ് 10, വെള്ളിയാഴ്‌ച
2013 മേയ് 7, ചൊവ്വാഴ്ച
ഹയര്‍ സെക്കന്ററി പരീക്ഷാഫലം
2013 മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്ററി പരീക്ഷയുടെ ഫലങ്ങള്‍ മാര്‍ച്ച് 8ാം തിയ്യതി പകല്‍ 12.30 ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുന്നതാണ്. അതിനു ശേഷം വിവിധ സൈറ്റുകളില്‍നിന്ന് പരീക്ഷാ ഫലം അറിയാന്‍ കഴിയും. പരീക്ഷാഫലം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍, പുനത്തില്‍ ടൈംസിലൂടെയും പരീക്ഷാഫലം അറിയാവുന്നതാണ്.2013 ഏപ്രിൽ 24, ബുധനാഴ്‌ച
എസ്.എസ്.എല്‍.സി. റിസല്‍റ്റ് 2013
ആര്‍.എന്‍.എം. ഹയര്‍ സെക്കന്ററി സ്കൂള്‍ അത്യുന്നതങ്ങളില്‍ തുടരുന്നു!
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. റിസല്‍റ്റ് വന്നപ്പോള്‍ പരീക്ഷയ്ക്കിരുത്തിയ 296ല്‍ 293 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയതായി ഹെഡ് മാസ്റ്റര്‍ ശ്രീ. കെ.നാസര്‍ അറിയിച്ചു. ശതമാനം കണക്കാക്കിയാല്‍ 99% വിജയം. വിദ്യാഭ്യാസ നിലവാരത്തിലും കലാ-കായിക -ശാസ്ത്രമേള രംഗങ്ങളിലും സ്കൂള്‍ സ്വന്തം ഉന്നത സ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും, അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും കൂട്ടായ ശ്രമങ്ങളാണ് ഈ വിജയത്തിന്റെ രഹസ്യമെന്നും സ്റ്റാഫ് സിക്രട്ടറി, ശ്രീമതി.കെ.സുവര്‍ണ്ണ കുമാരി ചൂണ്ടിക്കാട്ടി. പി.ടി.എ. പ്രസിഡണ്ട് ശ്രീ. എം.പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ കുട്ടികളേയും അദ്ധ്യാപകരേയും അഭിനന്ദിച്ചു. വരും വര്‍ഷങ്ങളിലും ഈ വിജയം തുടരുമെന്ന് അദ്ധ്യാപകര്‍ പറഞ്ഞു. 2013 ഏപ്രിൽ 13, ശനിയാഴ്‌ച
2013 മാർച്ച് 30, ശനിയാഴ്‌ച
2013 മാർച്ച് 27, ബുധനാഴ്‌ച
2013 മാർച്ച് 19, ചൊവ്വാഴ്ച
സരസ്വതി സമ്മാനം സുഗതകുമാരിക്ക്
18 Mar 2013
ന്യൂഡല്‍ഹി: കെ.കെ. ബിര്‍ള ഫൗണ്ടേഷന്റെ 2012-ലെ സരസ്വതി സമ്മാനം കവയിത്രിയും സാമൂഹികപ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് ലഭിച്ചു. ഇന്ത്യന്‍ ഭാഷകളിലെ മികച്ച കൃതിക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. 'മണലെഴുത്ത്' എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. പത്തുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2006-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട മണലെഴുത്ത് 27 കവിതകളുടെ സമാഹാരമാണ്.
ബിംബകല്‍പനകളുടെ സമൃദ്ധിയും ഭാവതീവ്രതയും നിറഞ്ഞതാണ് സുഗതകുമാരിയുടെ കവിതകളെന്നും പ്രകൃതിയോടും സമൂഹത്തിന്റെ ഓരങ്ങളില്‍ ജീവിക്കുന്നവരോടുമുള്ള ഉള്ള സ്‌നേഹം അവയുടെ പ്രത്യേകതയാണെന്നും അവാര്‍ഡ് നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.സി. ലഹോട്ടിയുടെ അധ്യക്ഷതയില്‍ രാജ്യത്തെ പ്രമുഖരായ എഴുത്തുകാരും പണ്ഡിതരും ഉള്‍പ്പെടുന്ന സമിതിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്.
22 ഭാഷാസമിതികള്‍, അഞ്ചുമേഖലാ സമിതികള്‍, അന്തിമസമിതി എന്നിങ്ങനെ മൂന്നുതലങ്ങളിലൂടെയാണ് സരസ്വതി സമ്മാനത്തിന് അര്‍ഹരെ നിശ്ചയിക്കുന്നത്. ബാലാമണിയമ്മ (നിവേദ്യം-1995), അയ്യപ്പപ്പണിക്കര്‍(അയ്യപ്പപ്പണിക്കരുടെ കവിതകള്‍-2005) എന്നിവരാണ് ഇതിനുമുമ്പ് മലയാളത്തില്‍ നിന്ന് ഈ പുരസ്‌കാരത്തിന് അര്‍ഹരായത്.
കടപ്പാട് :( http://www.mathrubhumibooks.com)( http
സരസ്വതി സമ്മാനം നേടിയ മലയാളത്തിന്റെ പ്രിയങ്കരിയായ കവയിത്രിക്ക് പുനത്തില്‍ ടൈംസിന്റെ അകമഴിഞ്ഞ ആശംസകള്‍ !
2013 ജനുവരി 25, വെള്ളിയാഴ്‌ച
2012 ഡിസംബർ 31, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
R.N.M.H.S.S.NARIPPATTA
- punathil school
- NARIPPATTA, CALICUT,KERALA, India
- A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT

സ്കൂളില്‍ പൂക്കളമത്സരവും ഓണ സദ്ധ്യയുമുണ്ടായിരുന്നു.jpg)
.jpg)
••സ്കൂളില്‍ പൂക്കളമത്സരവും ഓണ സദ്ധ്യയുമുണ്ടായിരുന്നു••••••••••
••••••••••••••••••••••••.jpg)







.jpg)

.jpg)
.jpg)
.jpg)