പുതിയ പി.ടി.എ പ്രസിഡണ്ടായ ശ്രീ.പ്രേമൻ തണൽ എഴുതിയ
ഒരു കവിത,
അദ്ദേഹത്തിന്റെ എഫ്.ബി.പേജിൽനിന്ന്
ഞങ്ങളിവിടെ പകര്‍ത്തുന്നു
പുതിയ പി.ടി.എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട,
ശ്രീ.പ്രേമൻ തണൽ.
അദ്ദേഹം നമ്മുടെ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു.
മനോഹരവും ചിന്തോദ്ദീപകവുമായ കവിതകളെഴുതുന്ന ശ്രീ പ്രേമൻ
തന്റെ സര്‍ഗ്ഗാത്മകമായ നേതൃത്വത്തിലൂടെ
സ്കൂളിനൊരു തണലായിമാറുമെന്ന്
ഞങ്ങള്‍ പ്രത്യാശിക്കുന്നു.
ശ്രീ.പ്രേമന് ,പുനത്തിൽ ടൈംസിന്റെ ഭാവുകങ്ങള്‍!
ചാരിതാർഥ്യം... ഈവിജയം....
നരിപ്പറ്റ
ആർ.എൻ.എം
ഹയർ സെക്കന്ററി സ്കൂളിന്
2021ലെ +2 പരീക്ഷയിൽ
കുന്നുമ്മൽ സബ് ജില്ലയിൽ
മികച്ച വിജയം.
വിജയത്തിളക്കത്തിന്
പൊൻ തൂവലായി
സയൻസ്,
കോമേഴ്‌സ്
വിഭാഗങ്ങളിൽ 100% വിജയം
കരസ്ഥമാക്കി നേട്ടം കൈവരിക്കാൻ ഈവർഷം സാധിച്ചു.
ഹ്യൂമാനിറ്റീസ്
വിഭാഗത്തിൽ 94%ശതമാനമാണ്
നേട്ടം.
182വിദ്യാർഥികൾ
പരീക്ഷ എഴുതിയതിൽ 178പേർ
ഉപരിപഠനത്തിന് അർഹരായി.
18ഫുൾ
A+ കളും
21 വിദ്യാർത്ഥി
കൾക്ക് 5 വിഷയങ്ങളിൽ
A+ ഉം
നേടിയെടുക്കാൻ സാധിച്ചു.
ചരിത്ര വിജയം
കരസ്ഥമാക്കിയ
ആർ
എൻ എം HSS ലെ
പ്രിയ വിദ്യാർത്ഥികൾക്ക്
അഭിനന്ദനങ്ങള്‍..
സ്കൂളിന്റെ
ചരിത്രത്തിലെ മികച്ച റിസൽട്ടിന്
പിന്തുണയും സഹായവും നൽകിയ
ഏവർക്കും നന്ദി..
(പോസ്റ്ററിനും, എഴുത്തിനും കടപ്പാട്,സുധീരൻ തൊടുവയൽ)