2012, ജൂൺ 8, വെള്ളിയാഴ്‌ച

ഹയര്‍ സെക്കന്ററി കെട്ടിടോദ്ഘാടനം
         രാമര്‍ നമ്പ്യാര്‍ സ്മാരക ഹയര്‍ സെക്കന്ററി സ്കൂളിനു വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള കൃഷി-മൃഗ സംരക്ഷണ വകുപ്പു മന്ത്രി കെ.പി.മോഹനന്‍ നിര്‍വ്വഹിച്ചു. നാദാപുരം എം.എല്‍.എ. ശ്രീ.ഇ.കെ.വിജയന്‍ അദ്ധ്യക്ഷനായിരുന്നു. സ്കൂളില്‍ സജ്ജീകരിച്ച പി.ആര്‍.കുറുപ്പ് മെമ്മോറിയല്‍ സെമിനാര്‍ ഹാളിന്റെ ഉദ്ഘാടനം കുറ്റ്യാടി എം.എല്‍.എ. ശ്രീമതി. കെ.കെ.ലതികയും നിര്‍വ്വഹിച്ചു.
        നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.പി. പവിത്രന്‍ സ്വാഗതമേകിയ പരിപാടിയില്‍ , കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ടി. നാണു,കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ. പ്രമോദ് കക്കട്ടില്‍,നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. സി.കെ.നാണു,നരിപ്പറ്റ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍.ശ്രീമതി. സി.കെ. വിജയ് മുതലായവരും,നരിപ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ. യു.രജീഷ്, ശ്രീമതി.സക്കീന ഹൈദര്‍,ശ്രീ.ടി.പി.മുത്തുക്കോയതങ്ങള്‍,ശ്രീമതി.കെ.പി.ലീല,ശ്രീ.ടി.മുഹമ്മദലിഎന്നിവരും സംസാരിച്ചു.           
            സ്കൂള്‍ പി.ടി.എ. പ്രസിഡണ്ട് ശ്രീ.എം.പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍,ശ്രീ.കെ.വി.കുഞ്ഞിരാമന്‍,ശ്രീ.ടി.പി. വിശ്വനാഥന്‍, ശ്രീ.തെക്കയില്‍ മൊയ്തു ഹാജി,ശ്രീ.എം.സി.കുമാരന്‍ മാസ്റ്റര്‍,ശ്രീ.ടി.പി.ശിവരാമകൃഷ്ണന്‍,വട്ടോളി ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ.കെ.പി.സുരേഷ്,പാതിരിപ്പറ്റ യു.പി.സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.കെ. ചന്ദ്രന്‍ മാസ്റ്റര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എം.നാരായണന്‍ ,ഹെഡ് മാസ്റ്റര്‍ ശ്രീ.വി.പി.ബാലചന്ദ്രന്‍ തുടങ്ങിയവരും ആശംസകളര്‍പ്പിച്ചു.റിപ്പോര്‍ട്ടവതരിപ്പിച്ചത്,മാനേജര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ.സി.കെ.രാധാകൃഷ്ണനാണ്.
പ്രിന്‍സിപ്പല്‍ നന്ദി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT