2017, ജൂൺ 16, വെള്ളിയാഴ്‌ച

ഉന്നത വിജയികളെ അനുമോദിച്ചു.

നരിപ്പറ്റ ആർ .എൻ .എം.എച്ച്.എസ്, എസ്.
പ്രദേശത്തെ മറ്റെത് സ്ഥാപനത്തേക്കാളും ഒരുപടി മുന്നിലാണെന്ന് തെളിയിച്ച റിസൽട്ടായിരുന്നു ഈ വർഷത്തേതും.
മലയോര മേഖലയിലെ സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന വിദ്യാലയത്തിൽ
ഇരുപത്തിയഞ്ചു പേർ മുഴുവൻ A+, ഇരുപത്തിനാലു പേർ 9 A+,അൻപത് പേർ 8 A+,നേടി സ്ഥാപനത്തിന്റെ യശസ്സുയർത്തി.
നേഷനൽ മീൻസ്
കം മെറിറ്റ് സ്കോളർഷിപ്പ് നേടി,അഞ്ചു പേർ സ്കൂളിന്റെ അഭിമാന താരങ്ങളായി .
കുന്നുമ്മൽ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും അധികം എൻ.എം.എം എസ്
നേടിയ സ്കൂളെന്ന ഖ്യാതിയും ആർ.എൻ.എം.
എച്ച്.എസ്.എസ് ന് സ്വന്തം.
2017-18 ലെ സമഗ്ര വിദ്യാഭ്യാസ പരിപാടി 16-6-ന് ഉൽഘാടനം ചെയ്ത് കൊണ്ട് ഉന്നത വിജയം നേടിയ വിദ്യർത്ഥികളെ ബഹു: കേരള തുറമുഖ ,പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അവാർഡ് നൽകി അനുമോദിച്ചു.
പൊതുവിദ്യാലയം
മികവിന്റെ കേന്ദ്രമാക്കി നമ്മുടെ വിദ്യാഭ്യാസ രംഗം ലോകോത്തര നിലവാരത്തിലെത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും, പരിസ്ഥിതി, ജല സംരക്ഷണത്തിന്റെ അത്യാവശ്യകതയും സംസാരത്തിൽ ഉയർന്നു കേട്ടു .
അനുശ്രിയും, സംഘത്തിന്റെയും സ്വാഗത ഗാനത്തോടേ തുടങ്ങിയ പ്രോജ്വലമായ ചടങ്ങിൽഎച്ച്, എം. പി.രാധാകൃഷ്ണൻ സാർ സ്വാഗതവും,
സ്ഥലം എം.എൽ.എ. ശ്രീ.ഇ.കെ.വിജയൻ അദ്ധ്യക്ഷതയും വഹിച്ചു.
പ്രൗഢമായ സദസ്സിൽ പൂർവ്വ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ,നാട്ടുകാരുടെയും നിറസാന്നിധ്യം ശ്രദ്ധേയമായിരുന്നു
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈ: പ്രസിഡണ്ട്, വാർഡ് മെമ്പർമാർ ,വിവിധ രാഷ്ട്രിയ നേതാക്കൾ ,മുൻ എച്ച്.എം, പി ടി.എ പ്രസിഡന്റ്
മാനേജർ എന്നിവർ ആശംസ അർപ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി സുധിഷ് സാർ നന്ദിയും പറഞ്ഞ ചടങ്ങ് എന്ത് കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു
എന്ന് പറയാതെ വയ്യ.
കരുണൻ.കെ.                        (ഫോട്ടോകള്‍ക്കും റിപ്പോര്‍ട്ടിനും ശ്രീ.കരുണന്‍മുള്ളമ്പത്തിനോട് കടപ്പാട് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT