2021, ജൂൺ 1, ചൊവ്വാഴ്ച


( ഇന്നലെ(31-5-2021) ഔദ്യോഗികജീവിതത്തോടു വിടപറഞ്ഞ ശ്രീമതി ജലജറ്റീച്ചറെക്കുറിച്ച് അവരുടെ മകൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഇവിടെ പങ്കുവെയ്ക്കുന്നു)

ജലജ ടീച്ചർ ❤
എൻ്റെ ജീവിതത്തിലെ ആദ്യത്തെ ടീച്ചർ ! ഓർമ വെച്ച അന്നു മുതൽ കാണുന്നതാണ് സ്കൂളിനോടുള്ള ആത്മാർത്ഥതയും പഠിപ്പിക്കാനുള്ള ആവേശവും. 32 വർഷത്തെ സർവീസിന് ശേഷം ഈ കോവിഡ് കാലത്തു ഒച്ചയും ബഹളവുമില്ലാതെ വിരമിക്കുമ്പോഴും അമ്മയിൽ ആ ആത്മാർത്ഥതയും ആവേശവും ഒരു തുള്ളി പോലും കുറയാതെ നില്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. ഒരു ടീച്ചർ അല്ലായിരുന്നെങ്കിൽ 'അമ്മ ആരാവുമായിരുന്നു എന്ന് സങ്കല്പിക്കാൻ കഴിയുന്നില്ല - പഠിപ്പിക്കാൻ വേണ്ടി ജനിച്ച ടീച്ചർ അതായിരുന്നു 'അമ്മ . എപ്പഴും കൃത്യനിഷ്ഠയിൽ 'അമ്മ കണിശക്കാരി ആയിരുന്നു അന്ന് ഞങ്ങളുടെ വീട്ടിൽ ആകെ ഉണ്ടായിരുന്ന ഒരു ക്ലോക്ക് അടുക്കളയിൽ ആയിരുന്നു. അവിടെ പോയി സമയം നോക്കുന്നതിനേക്കാൾ എളുപ്പം അമ്മയുടെ ദൈനംദിനചര്യകൾ എവിടെ വരെ എത്തി എന്ന് ശ്രദ്ധിക്കുന്നതായിരുന്നു .
സ്വന്തമായി ഒരു മൊബൈൽ യൂസ് ചെയ്യാത്ത, ഏതു കാര്യത്തിനും അച്ഛന്റെ മൊബൈൽ നമ്പർ മാത്രം കൊടുത്തോണ്ടിരുന്ന 'അമ്മ ഓൺലൈൻ ക്ലാസ്സിന്റെ ആവശ്യത്തിനായ് മൊബൈലും ഇന്റർനെറ്റും വാട്ട്സാപ്പും ഗൂഗിൾ മീറ്റും സൂം കോണ്ഫറന്സും തുടങ്ങിയ ടെക്നോളജീസിലേക്ക് ചുവടു മാറ്റിയതും പെട്ടെന്നായിരുന്നു..കുഞ്ഞു കുഞ്ഞു സംശയങ്ങൾ കൊണ്ട് പൊറുതി മുട്ടിയപ്പോൾ ഇനി ഒരു കൊല്ലത്തേക്ക് കൂടിയല്ലേ അമ്മക്കിതൊക്കെ ഒന്ന് അഡ്ജസ്റ്റ് ചെയ്തു തട്ടിക്കൂട്ടിയാൽ പോരെ എന്ന് ചോദിച്ചപ്പോൾ ചെയ്യുന്ന    കാര്യം വെടിപ്പായി ചെയ്യണം അതിനു വേണ്ടി എത്ര വേണേലും കഷ്ടപ്പെടാം എന്നും പറഞ്ഞു 'അമ്മ മൊബൈലും കൊണ്ട് മണിക്കൂറുകൾ കുത്തിയിരിക്കുമായിരുന്നു ..കുട്ടികൾ എത്തുന്നതിനേക്കാൾ ഏറെ മുന്നേ സ്കൂളിൽ എത്തിയിരുന്ന ജലജ ടീച്ചർ ഓൺലൈൻ ക്ലാസ്സിന്റെ സമയങ്ങളിലും അതേ ജാഗ്രത പാലിക്കുന്ന കാഴ്ച ഞങ്ങൾക്കു ചിരിയുടെ വകയായിരുന്നെങ്കിലും അമ്മക്ക് അതെല്ലാം സീരിയസ് കാര്യങ്ങളായിരുന്നു. കുട്ടികളുടെ പഠന കാര്യങ്ങൾക്കു പുറമേ അവരുടെ ഭൗതിക സാഹചര്യങ്ങളും 'അമ്മ എന്നും ശ്രദ്ധിച്ചിരുന്നു . അമ്മയെ കൊണ്ടാവുന്ന എല്ലാ സഹായങ്ങളും 'അമ്മ എന്നും അവർക്കു നൽകിയിരുന്നു. അതൊന്നും മറ്റാരും അറിയാതിരിക്കാനും 'അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .
RNMHS അമ്മക്ക് ജീവനായിരുന്നു..She is definitely going to miss her school days.. and she already is !
But ഇനിയിപ്പോ എന്താ പരിപാടി എന്ന് അമ്മയോട് ചോദിച്ചാൽ അമ്മക്കൊരു ഉത്തരമേ ഉള്ളൂ 'ആരെയെങ്കിലും പഠിപ്പിക്കണം'.. !!
മുരളി ഗോപിയുടെ ഭാഷയിൽ പറഞ്ഞാൽ " I fear it's the beginning of something !! " 🙂
Retirement is not an end, its just the beginning of a new cause !!!

1 അഭിപ്രായം:

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT