2021, ജൂൺ 15, ചൊവ്വാഴ്ച

 പങ്കജാക്ഷൻ മാഷെപ്പറ്റി, സഹപ്രവ‍ത്തകനായിരുന്ന ശ്രീ.വിശ്വനാഥൻ വടയം ഫേസ്ബുക്കിലെഴുതിയകുറിപ്പ് ഞങ്ങളിവിടെ പങ്കുവയ്ക്കുകയാണ്


 


 




വിശ്വനാഥൻ വടയം

 സംഗീതമേജീവിതം ......

പങ്കജാക്ഷൻ മാസ്റ്റർ-
ഏറ്റവും അടുപ്പമുള്ളവർക്ക്പങ്കൻ അല്ലെങ്കിൽപങ്കണ്ണൻ.
വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും 
എന്നും പ്രിയപ്പെട്ടവൻ. 
സംഗീതംഅധ്യാപകൻഎന്നതിന് പുറമെ 
സ്കൂളിലെ മറ്റെല്ലാ പ്രവർത്തനങ്ങളിലും സജീവമായഇടപെടൽ. 
ഹൃദയത്തിൽ നിറഞ്ഞ് നിൽക്കുന്ന നന്മയുടെ ബഹിർ സ്പുരണമെന്നോണം 
മനോഹരമായ കയ്യക്ഷരം കണ്ട് പലപ്പോഴും 
അസൂയ തോന്നിയിട്ടുണ്ട്. 
സ്കൂൾ, സബ് ജില്ല,ജില്ല കല മേളകൾക്ക് വേണ്ടി
 ഞാൻ എഴുതിയ വരികൾക്ക് 
പങ്കണ്ണനിലൂടെ ജീവൻവെച്ച് കുട്ടികൾ പാടുമ്പോൾ 
ഞങ്ങൾ അനുഭവിച്ച സന്തോഷം
 പറഞ്ഞറിയിക്കുന്നതിനപ്പുറമായിരുന്നു. 
ആകാശവാണിയുടെ ബാലലോകത്തിൽ
പരിപാടികൾ അവതരിപ്പിക്കാൻ കുട്ടികളുമായി പോയതും, 
അവിടെ അവതരിപ്പിച്ച സംഘഗാനത്തേയും ലളിത ഗാനത്തേയും
അവിടെ വെച്ച് പുകഴ്ത്തുകയും ചെയ്ത
കാര്യം എപ്പോഴും പറയാറുണ്ട്. 
സ്കൂൾപ്രാർത്ഥനയുടെ വരികൾക്കും 
സംഗീതംപങ്കണ്ണന്റെ വകയായിരുന്നു. 
കഴിഞ്ഞ ആഴ്ച മേരിക്കുട്ടി ടീച്ചർ വിളിച്ച് ,
പങ്കണ്ണന് കൊവിഡ് പിടിപെട്ടിട്ടുണ്ടെന്ന കാര്യം അറിയിച്ചു.
ഫോൺ വെച്ച ഉടനെ ഞാൻ പങ്കണ്ണനെ വിളിച്ചു. 
"വലിയ കുഴപ്പമൊന്നുമില്ല വിശ്വാ . എല്ലാം ശരിയാകും" 
സാധാരണ മട്ടിലാണ്പറഞ്ഞത്. 
ക്ഷീണമുണ്ടെങ്കിൽ കൂടുതൽസംസാരിക്കേണ്ട 
എന്ന് ഞാൻ ഓർമിപ്പിച്ചെങ്കിലും,
 അത് കൂട്ടാക്കാതെ എന്തൊക്കെയോ പറഞ്ഞു.
 "പലപ്പോഴായിച്ചെയ്ത സംഘഗാനങ്ങളും ലളിതഗാനങ്ങളും 
ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. 
നമുക്ക്അത് ഒരു സി ഡി യാക്കി പുറത്തിറക്കണം " .
 നമുക്ക് ചെയ്യാമെന്ന് പറഞ്ഞ്ഫോൺ വെച്ചു. 
പിന്നീട്, ന്യൂമോണിയപിടിപെട്ടവാർത്ത 
കഴിഞ്ഞദിവസംഅറിഞ്ഞു. 
ഫോൺ ചെയ്ത് നോക്കിയെങ്കിലും 
കേൾവികൾക്കപ്പുറത്തായിരുന്നുപങ്കണ്ണൻ. 
മേരി ക്കുട്ടി ടീച്ചർ വിളിച്ച് ,ഓക്സിജൻ ലെവൽ 94 ൽ എത്തിയിട്ടുണ്ട്, 
അടുത്ത ദിവസം ആശുപത്രിയിൽ നിന്നും
ഡിസ്ചാർജ് ചെയ്യുമെന്നറിയിച്ചപ്പോൾ
ആശ്വസിച്ചതായിരുന്നു,
ഇന്ന് രാവിലെ,
പങ്കണ്ണൻ പോയി എന്ന അറിയിപ്പുമായി
സനത്തിന്റെ വിളി വരുന്നത് വരെ . 
വിശ്വസിക്കാൻ കഴിയാതെ
 ഞാൻ വല്ലാതെ തരിച്ചിരുന്നു പോയി. 
പിന്നെ, രംഗബോധമില്ലാത്ത കോമാളിയാണല്ലോഅവൻ എന്ന് 
സ്വയം ആശ്വസിപ്പിക്കാൻശ്രമിക്കുകയായിരുന്നു .
 ജീവിതത്തിലെ വിഷമാവസ്ഥകളെല്ലാം 
തരണം ചെയ്യാനുള്ള ഏറ്റവും നല്ല ഔഷധമായി 
സംഗീതത്തെ കണ്ട പങ്കജാക്ഷൻമാസ്റ്റരെ അടയാളപ്പെടുത്താൻ 
അദ്ദേഹംചിട്ടപ്പെടുത്തിയ പാട്ടുകൾക്ക് കഴിയും.
സംഗീതമേ ജീവിതം എന്ന വിശേഷണം
പങ്കജാക്ഷൻ എന്ന സംഗീത അദ്ധ്യാപകന് 
തീർച്ചയായും ഇണങ്ങുമെന്ന് 
നമുക്ക്ഉറപ്പിച്ച് പറയാം.

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT