കാട്ടു പൂക്കള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കാട്ടു പൂക്കള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

-കുട്ടികളുടെ രചനകള്‍

കവിത) അനുജത്തി
സ്വാതി സുരേഷ്


അമ്മതന്നുദരത്തില്‍ നിന്നും
എന്‍ പിന്നാലെ
വന്നു നീ പൊന്നനുജത്തീ..
നിനക്കു പാലും പഴവും
ചോറുരുളയും തന്നു ഞാന്‍,
വാത്സല്യം മധുവൊഴുക്കും
ഉമ്മയാല്‍ നിന്നെ മൂടി ഞാന്‍
എന്നിട്ടുമെന്‍ നേരെ
കുറുമ്പു കാണിച്ചപ്പോള്‍
കൈകളില്‍ നല്കി ഞാന്
അടിമധുരം!
കുറുമ്പി നീ,ഏറെ
അകലെപ്പോവുന്നേരം
പിന്നാലെയോടിപ്പിടിക്കും ഏച്ചി ഞാന്‍!
പൊന്നനുജത്തീ,
നീയെനിക്കൊരു
മകളെപ്പോലെയാണല്ലോ,
അല്ലല്ല,നീയെന്റെ
പൊന്‍മകള്‍ തന്നെയാണല്ലോ!
(കുട്ടികളുടെ രചനകള്‍ക്കു മാത്രമായി www.wildflowerspunathiltimes.blogspot.com കാണുക)

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT