2014 മേയ് 24, ശനിയാഴ്ച
2014 മേയ് 13, ചൊവ്വാഴ്ച
2014 ഏപ്രിൽ 29, ചൊവ്വാഴ്ച
2014 ഏപ്രിൽ 25, വെള്ളിയാഴ്ച
2014 ഏപ്രിൽ 17, വ്യാഴാഴ്ച
എസ്.എസ്.എല്‍.സി. 2014
വിജയവാര്‍ത്തകള്‍ മാത്രം
2014 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സ്കൂള്‍ ഇത്തവണയുംഅഭിമാനാര്ഹമായ വിജയം കൈവരിച്ചു.329 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 320 പേരും ഉപരി പഠനത്തിന് അര്‍ഹതനേടി. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണം 23 ആണ്. ഒന്‍പതു വിഷയങ്ങളില്‍ മാത്രം എ പ്ലസ് നേടിയത് 8 കുട്ടികളാണ്.വിജയം 97.26%.
സ്കൂളിന്റെ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പി.ടി.എ അംഗങ്ങളേയും സ്കൂള്അദ്ധ്യാപകരേയുംസര്വ്വോപരി വിദ്യാര്‍ത്ഥികളേയും ഹെഡ് മാസ്റ്റര്‍ ശ്രീ. ടി.കെ. മോഹന്‍ദാസ് അഭിനന്ദിച്ചു.
സ്കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മൂന്നു ബാച്ചുകളിലായി കേവലം 150 സീറ്റുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നതിനാല്‍ 170 വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി മറ്റു വിദ്യാലയങ്ങള്‍ തേടേണ്ട അവസ്ഥയാണുള്ളത്.
2014 ഫെബ്രുവരി 26, ബുധനാഴ്ച
2014 ഫെബ്രുവരി 19, ബുധനാഴ്ച
2014 ഫെബ്രുവരി 17, തിങ്കളാഴ്ച
2014 ഫെബ്രുവരി 16, ഞായറാഴ്ച
2014 ഫെബ്രുവരി 13, വ്യാഴാഴ്ച
2014 ഫെബ്രുവരി 12, ബുധനാഴ്ച
പൂര്‍വ്വ വിദ്യാര്‍ത്ഥി- ആലോചനായോഗം
ആര് .എന്‍.എം. ഹയര്‍ സെക്കന്ററി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു യോഗം 2014ഫിബ്രവരി 16 ന് വൈകുന്നേരം 4 മണിക്ക് ഹൈസ്കൂള്‍ സ്മാര്‍ട്ട് റൂമില്‍ ചേരുന്നു. അദ്ധ്യാപകരുടെ റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ട് നടത്താനുദ്ദേശിക്കുന്ന പരിപാടികളെപ്പറ്റി ആലോചിക്കുവാന്‍ വേണ്ടിയാണ് യോഗമെന്ന് ജനറല്‍കണ്‍ വീനര് ,ശ്രീ ടി.കെ. മോഹന്‍ദാസ് മാസ്റ്റര്‍ അറിയിച്ചു. എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇതൊരു ക്ഷണപത്രമായി കരുതി യോഗത്തിന് എത്തിച്ചേരണമെന്ന് അദ്ധ്യാപകര്‍ അഭ്യര്‍ത്ഥിച്ചു.
2014 ഫെബ്രുവരി 11, ചൊവ്വാഴ്ച
സ്വാഗതസംഘം രൂപീകരണയോഗം
നരിപ്പറ്റ, ഫിബ്രവരി 11ചൊവ്വ
ഈ വര്‍ഷം സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന ഹെഡ് മാസ്റ്റര്‍ ശ്രീ. കെ നാസര്‍, ശ്രീ. വി.ടി.അശോകന്, ശ്രീമതി.കമല എന്നിവര്‍ക്ക് ഉചിതമായ യാത്രയയപ്പ് നല്കാന് വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.പി.പവിത്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, പി.ടി.എ പ്രസിഡണ്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.യോഗത്തില്‍ വിവിധ സബ്ബ് കമ്മറ്റികള്‍ക്ക് രൂപം നല്കി. യാത്രയയപ്പുമായി ബന്ധപ്പെട്ട് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു യോഗം ഉടനെത്തന്നെ വിളിച്ചുചേര്ക്കുന്നതായിരിക്കുമെന്ന് ശ്രീ കെ ബാലന്‍മാസ്റ്റര്‍ പ്രസ്താവിച്ചു.
പതിനേഴാം തിയ്യതിമുതല്‍ പരിപാടികള്‍ ആരംഭിക്കും. സ്കൂളിലെ സ്കൗട്ട്,ഗൈഡ് ,ജെ.ആര്.സി. അംഗങ്ങളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ റാലി, കുട്ടികളുടെ കലാപരിപാടികള്‍, മന്ത്രിമാരും സാംസ്കാരികനായകന്മാരും പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികള്‍ ,പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഗുരുവന്ദനം തുടങ്ങിയ പരിപാടികള്‍ വിഭാവനം ചെയ്തുവരുന്നു. പരീക്ഷക്കാലമായതിനാല്‍ സമയത്തിന്റെ ലഭ്യതയ്ക്കനുസൃതമായിട്ടായിരിക്കും അവതരണമെന്നു് ബന്ധപ്പെട്ടവര്‍ സൂചന നല്കി.
2014 ജനുവരി 26, ഞായറാഴ്ച
2014 ജനുവരി 24, വെള്ളിയാഴ്ച
2014 ജനുവരി 22, ബുധനാഴ്ച
കരിയര്‍ ഗൈഡന്‍സ് ശില്പശാല
ജനുവരി 22 ബുധന്‍ : കരിയര്‍ ഗൈഡന്‍സ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല പി.ടി.എ. പ്രസിഡണ്ട് ശ്രീ. കാട്ടാളി ബാബു ഉദ്ഘാടനം ചെയ്തു. കരിയറിസ്റ്റായ ശ്രീ.ഹാരിസ് പി.(എംപ്ലോയ്മെന്റ് ഓഫീസര്‍ ,കോഴിക്കോട്) മള്‍ട്ടി മീഡിയ പ്രസന്റേഷന്റെ സഹായത്തോടെ ക്ലാസെടുത്തു.
ഉദ്ഘാടനയോഗത്തില്‍ ശ്രീ.പി.പി.ബാലകൃഷ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. സ്റ്റാഫ് സിക്രട്ടറി ശ്രീജിത്ത് അടക്ക്വാറേമ്മല് ആശംസകളര്‍പ്പിച്ചു.കണ് വീനര് അസിലം ചാലുപറമ്പത്ത് സ്വാഗതവും നീതു നാണു നന്ദിയും പറഞ്ഞു. പ്രജീഷ് മഞ്ഞളാടത്തില് സാങ്കേതിക സഹായം നല്കി .
2014 ജനുവരി 21, ചൊവ്വാഴ്ച
career guidence class by Haris sir (Employment Officer ,Kozhikode
ഇനി ഈ ഗേറ്റിനു പുറത്താണ് ഞങ്ങളുടെ ജീവിതം............ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ഗേറ്റിനു പുറത്തു നിന്നു് ഗൃഹാതുരത്വത്തോടെ തിരിഞ്ഞുനോക്കുന്നു.......
2014 ജനുവരി 15, ബുധനാഴ്ച
2014 ജനുവരി 6, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
R.N.M.H.S.S.NARIPPATTA
- punathil school
- NARIPPATTA, CALICUT,KERALA, India
- A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT
















































