2013 മാർച്ച് 30, ശനിയാഴ്‌ച
2013 മാർച്ച് 27, ബുധനാഴ്‌ച
2013 മാർച്ച് 19, ചൊവ്വാഴ്ച
സരസ്വതി സമ്മാനം സുഗതകുമാരിക്ക്
18 Mar 2013
ന്യൂഡല്‍ഹി: കെ.കെ. ബിര്‍ള ഫൗണ്ടേഷന്റെ 2012-ലെ സരസ്വതി സമ്മാനം കവയിത്രിയും സാമൂഹികപ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് ലഭിച്ചു. ഇന്ത്യന്‍ ഭാഷകളിലെ മികച്ച കൃതിക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. 'മണലെഴുത്ത്' എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. പത്തുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2006-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട മണലെഴുത്ത് 27 കവിതകളുടെ സമാഹാരമാണ്.
ബിംബകല്‍പനകളുടെ സമൃദ്ധിയും ഭാവതീവ്രതയും നിറഞ്ഞതാണ് സുഗതകുമാരിയുടെ കവിതകളെന്നും പ്രകൃതിയോടും സമൂഹത്തിന്റെ ഓരങ്ങളില്‍ ജീവിക്കുന്നവരോടുമുള്ള ഉള്ള സ്‌നേഹം അവയുടെ പ്രത്യേകതയാണെന്നും അവാര്‍ഡ് നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.സി. ലഹോട്ടിയുടെ അധ്യക്ഷതയില്‍ രാജ്യത്തെ പ്രമുഖരായ എഴുത്തുകാരും പണ്ഡിതരും ഉള്‍പ്പെടുന്ന സമിതിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്.
22 ഭാഷാസമിതികള്‍, അഞ്ചുമേഖലാ സമിതികള്‍, അന്തിമസമിതി എന്നിങ്ങനെ മൂന്നുതലങ്ങളിലൂടെയാണ് സരസ്വതി സമ്മാനത്തിന് അര്‍ഹരെ നിശ്ചയിക്കുന്നത്. ബാലാമണിയമ്മ (നിവേദ്യം-1995), അയ്യപ്പപ്പണിക്കര്‍(അയ്യപ്പപ്പണിക്കരുടെ കവിതകള്‍-2005) എന്നിവരാണ് ഇതിനുമുമ്പ് മലയാളത്തില്‍ നിന്ന് ഈ പുരസ്‌കാരത്തിന് അര്‍ഹരായത്.
കടപ്പാട് :( http://www.mathrubhumibooks.com)( http
സരസ്വതി സമ്മാനം നേടിയ മലയാളത്തിന്റെ പ്രിയങ്കരിയായ കവയിത്രിക്ക് പുനത്തില്‍ ടൈംസിന്റെ അകമഴിഞ്ഞ ആശംസകള്‍ !
2013 ജനുവരി 25, വെള്ളിയാഴ്‌ച
2012 ഡിസംബർ 31, തിങ്കളാഴ്‌ച
2012 ഡിസംബർ 24, തിങ്കളാഴ്‌ച
2012 നവംബർ 26, തിങ്കളാഴ്‌ച
2012 നവംബർ 4, ഞായറാഴ്‌ച
ഡോ.എം.ലീലാവതിക്ക് മാതൃഭൂമി പുരസ്കാരം
കോഴിക്കോട്: ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം പ്രശസ്തനിരൂപക ഡോ. എം.ലീലാവതിക്ക്. മഹാകവി അക്കിത്തം ചെയര്‍മാനും വിഷ്ണുനാരായണന്‍ നമ്പൂതിരി, കെ.പി. ശങ്കരന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. പാരമ്പര്യത്തില്‍നിന്ന് ഊര്‍ജം സംഭരിക്കുകയും ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ പൂര്‍ണതയിലെത്തുകയും ചെയ്യുന്ന സവിശേഷമായ നിരൂപണശൈലി പരിപോഷിപ്പിച്ച സാഹിത്യകാരിയാണ് ഡോ.എം.ലീലാവതിയെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി.
രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
റ്റീച്ചര്‍ക്ക് പുനത്തില്‍ ടൈംസിന്റെ അനുമോദനങ്ങള്‍ !
(കൂടുതല്‍ വിവരങ്ങള്‍ക്ക് http:www.mathrubhumi.com സന്ദര്‍ശിക്കുക )മാതൃഭൂമി

2012 ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച
ഓണാഘോഷം 2012
ആര്‍.എന്‍.എം.ഹയര്‍സെക്കന്ററി സ്കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരം നടന്നു. തുടര്‍ന്ന് ഓണസദ്യയും, വിവിധ മത്സര പരിപാടികളും ഉണ്ടായിരുന്നു. ഓണം അവധി പ്രമാണിച്ച് സ്കൂള്‍ ഇന്ന് അടയ്ക്കുകയാണ്. സപ്തമ്പര്‍ മൂന്നിന് തുറക്കും. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പൂക്കളങ്ങളുടെ ദൃശ്യങ്ങളാണ് കൊടുത്തിരിക്കുന്നത്.

2012 ജൂലൈ 8, ഞായറാഴ്‌ച
2012 ജൂൺ 8, വെള്ളിയാഴ്‌ച
ഹയര്‍ സെക്കന്ററി കെട്ടിടോദ്ഘാടനം
രാമര്‍ നമ്പ്യാര്‍ സ്മാരക ഹയര്‍ സെക്കന്ററി സ്കൂളിനു വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള കൃഷി-മൃഗ സംരക്ഷണ വകുപ്പു മന്ത്രി കെ.പി.മോഹനന്‍ നിര്‍വ്വഹിച്ചു. നാദാപുരം എം.എല്‍.എ. ശ്രീ.ഇ.കെ.വിജയന്‍ അദ്ധ്യക്ഷനായിരുന്നു. സ്കൂളില്‍ സജ്ജീകരിച്ച പി.ആര്‍.കുറുപ്പ് മെമ്മോറിയല്‍ സെമിനാര്‍ ഹാളിന്റെ ഉദ്ഘാടനം കുറ്റ്യാടി എം.എല്‍.എ. ശ്രീമതി. കെ.കെ.ലതികയും നിര്‍വ്വഹിച്ചു.
നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.പി. പവിത്രന്‍ സ്വാഗതമേകിയ പരിപാടിയില്‍ , കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ടി. നാണു,കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ. പ്രമോദ് കക്കട്ടില്‍,നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. സി.കെ.നാണു,നരിപ്പറ്റ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍.ശ്രീമതി. സി.കെ. വിജയ് മുതലായവരും,നരിപ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ. യു.രജീഷ്, ശ്രീമതി.സക്കീന ഹൈദര്‍,ശ്രീ.ടി.പി.മുത്തുക്കോയതങ്ങള്‍,ശ്രീമതി.കെ.പി.ലീല,ശ്രീ.ടി.മുഹമ്മദലിഎന്നിവരും സംസാരിച്ചു.
സ്കൂള്‍ പി.ടി.എ. പ്രസിഡണ്ട് ശ്രീ.എം.പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍,ശ്രീ.കെ.വി.കുഞ്ഞിരാമന്‍,ശ്രീ.ടി.പി. വിശ്വനാഥന്‍, ശ്രീ.തെക്കയില്‍ മൊയ്തു ഹാജി,ശ്രീ.എം.സി.കുമാരന്‍ മാസ്റ്റര്‍,ശ്രീ.ടി.പി.ശിവരാമകൃഷ്ണന്‍,വട്ടോളി ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ.കെ.പി.സുരേഷ്,പാതിരിപ്പറ്റ യു.പി.സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.കെ. ചന്ദ്രന്‍ മാസ്റ്റര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എം.നാരായണന്‍ ,ഹെഡ് മാസ്റ്റര്‍ ശ്രീ.വി.പി.ബാലചന്ദ്രന്‍ തുടങ്ങിയവരും ആശംസകളര്‍പ്പിച്ചു.റിപ്പോര്‍ട്ടവതരിപ്പിച്ചത്,മാനേജര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ.സി.കെ.രാധാകൃഷ്ണനാണ്.
പ്രിന്‍സിപ്പല്‍ നന്ദി പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
R.N.M.H.S.S.NARIPPATTA
- punathil school
- NARIPPATTA, CALICUT,KERALA, India
- A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT

.jpg)

.jpg)
.jpg)
.jpg)

.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)

.jpg)