2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

-കുട്ടികളുടെ രചനകള്‍

കവിത) അനുജത്തി
സ്വാതി സുരേഷ്


അമ്മതന്നുദരത്തില്‍ നിന്നും
എന്‍ പിന്നാലെ
വന്നു നീ പൊന്നനുജത്തീ..
നിനക്കു പാലും പഴവും
ചോറുരുളയും തന്നു ഞാന്‍,
വാത്സല്യം മധുവൊഴുക്കും
ഉമ്മയാല്‍ നിന്നെ മൂടി ഞാന്‍
എന്നിട്ടുമെന്‍ നേരെ
കുറുമ്പു കാണിച്ചപ്പോള്‍
കൈകളില്‍ നല്കി ഞാന്
അടിമധുരം!
കുറുമ്പി നീ,ഏറെ
അകലെപ്പോവുന്നേരം
പിന്നാലെയോടിപ്പിടിക്കും ഏച്ചി ഞാന്‍!
പൊന്നനുജത്തീ,
നീയെനിക്കൊരു
മകളെപ്പോലെയാണല്ലോ,
അല്ലല്ല,നീയെന്റെ
പൊന്‍മകള്‍ തന്നെയാണല്ലോ!
(കുട്ടികളുടെ രചനകള്‍ക്കു മാത്രമായി www.wildflowerspunathiltimes.blogspot.com കാണുക)

2009, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

R.N.M.H.S. NARIPPATTA

നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ സ്മാരക ഹൈ സ്കൂളിന്റെ സവിശേഷത, നാട്ടുകാര്‍
സ്കൂളിനെ സംബോധനചെയ്യുന്നത് പുനത്തില്‍ സ്കൂള്‍ എന്നാണ്.
വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മല്‍ സബ്ബ് ജില്ലയില്‍ സ്ഥിതിചെയ്യുന്നു.

our nature -some views

Laughter Kerala Award Winner,SHREEJITH KAIVELI- Our Former Student

ഹെല്‍ത്ത് ക്ലബ്ബ് മെമ്പര്‍മാര് പ്രവര്‍ത്തന മേഖലയില്‍

സ്വീകരണം

സ്വീകരണം

sept.24 വ്യാഴം
സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവായ കായക്കൊടി ഹൈസ്കൂളിലെ ശ്രീ.കപ്പേക്കാട്ട് പ്രകാശന്‍ മാസ്റ്റര്‍ക്കും ,പുനത്തില്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുും കവിയുമായ ശ്രീ.നൗഷാദിനും സ്വീകരണം നല്‍കി.ശ്രീ.പറമ്പത്ത് നാണു അദ്ധ്യക്ഷനായി. യോഗത്തില്‍ ടി.കെ.മോഹന്‍ദാസ്,കെ.പി.ശ്രീധരന്‍ ,ശ്രീമതി മേരിക്കുട്ടി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

റോഡ് സുരക്ഷ-ബോധവത്കരണം

സപ്തമ്പര്‍ 22 ചൊവ്വ.
സ്കൂള്‍ ഹെല്‍ത്ത്ക്ലബ്ബിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണം
നടത്തി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍‍സ്പെക്ടര്‍മാരായ
ശ്രീ.ജയകൃഷ്ണന്‍,ശ്രീ സലീം എന്നിവര്‍ പങ്കെടുത്തു. ബോധവത്കരണ ഫിലിം ഷോയും
ഉണ്ടായിരുന്നു.

2009, സെപ്റ്റംബർ 9, ബുധനാഴ്‌ച

2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച

2009, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT