2012 ഡിസംബർ 31, തിങ്കളാഴ്‌ച

                      എല്ലാവര്‍ക്കും
                    2013
         ഐശ്വര്യവും സമാധാനവും 
                    നിറഞ്ഞ 
             ഒരു വര്‍ഷമാകട്ടെ,
      പുനത്തില്‍ ടൈംസിന്റെ അകമഴിഞ്ഞ ആശംസകള്‍

2012 ഡിസംബർ 30, ഞായറാഴ്‌ച

ഇരിങ്ങല്‍ ഹാന്റിക്രാഫ്റ്റ് വില്ലേജില്‍
 







2012 ഡിസംബർ 24, തിങ്കളാഴ്‌ച

വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും,
സ്കൂളിന്റെ അഭ്യുദയകാംക്ഷികള്‍ക്കും
പുനത്തില്‍ ടൈംസിന്റെ
ക്രിസ്തുമസ് ആശംസകള്‍ !

2012 നവംബർ 26, തിങ്കളാഴ്‌ച

 School in news !

2012 നവംബർ 16, വെള്ളിയാഴ്‌ച


                          H.S.S TEACHERS DURING A STUDY TOUR

2012 നവംബർ 4, ഞായറാഴ്‌ച

       ഡോ.എം.ലീലാവതിക്ക് മാതൃഭൂമി പുരസ്കാരം
കോഴിക്കോട്: ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം പ്രശസ്തനിരൂപക ഡോ. എം.ലീലാവതിക്ക്. മഹാകവി അക്കിത്തം ചെയര്‍മാനും വിഷ്ണുനാരായണന്‍ നമ്പൂതിരി, കെ.പി. ശങ്കരന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. പാരമ്പര്യത്തില്‍നിന്ന് ഊര്‍ജം സംഭരിക്കുകയും ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ പൂര്‍ണതയിലെത്തുകയും ചെയ്യുന്ന സവിശേഷമായ നിരൂപണശൈലി പരിപോഷിപ്പിച്ച സാഹിത്യകാരിയാണ് ഡോ.എം.ലീലാവതിയെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി.

രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

റ്റീച്ചര്‍ക്ക് പുനത്തില്‍ ടൈംസിന്റെ അനുമോദനങ്ങള്‍ !
 (കൂടുതല്‍ വിവരങ്ങള്‍ക്ക് http:www.mathrubhumi.com സന്ദര്‍ശിക്കുക )മാതൃഭൂമി

2012 ഓഗസ്റ്റ് 25, ശനിയാഴ്‌ച

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍   എന്തോ കാര്യമായ ചര്‍ച്ചയിലാണ്.(അനുരഞ്ജിന്റെ ശേഖരത്തിന്‍നിന്ന്)

2012 ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

സപ്തമ്പറിലെ ആകാശം -സ്കൂളില്‍ നിന്നുള്ള ദൃശ്യം
ഓണാഘോഷം 2012





             ആര്‍.എന്‍.എം.ഹയര്‍സെക്കന്ററി സ്കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരം നടന്നു. തുടര്‍ന്ന് ഓണസദ്യയും, വിവിധ മത്സര പരിപാടികളും ഉണ്ടായിരുന്നു. ഓണം അവധി പ്രമാണിച്ച് സ്കൂള്‍ ഇന്ന് അടയ്ക്കുകയാണ്. സപ്തമ്പര്‍ മൂന്നിന് തുറക്കും. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പൂക്കളങ്ങളുടെ ദൃശ്യങ്ങളാണ് കൊടുത്തിരിക്കുന്നത്.

2012 ജൂലൈ 8, ഞായറാഴ്‌ച



School -Different views

2012 ജൂൺ 12, ചൊവ്വാഴ്ച


സ്കൂള്‍ കെട്ടിടം ബഹു.മന്ത്രി .കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.

2012 ജൂൺ 8, വെള്ളിയാഴ്‌ച

ഹയര്‍ സെക്കന്ററി കെട്ടിടോദ്ഘാടനം
         രാമര്‍ നമ്പ്യാര്‍ സ്മാരക ഹയര്‍ സെക്കന്ററി സ്കൂളിനു വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള കൃഷി-മൃഗ സംരക്ഷണ വകുപ്പു മന്ത്രി കെ.പി.മോഹനന്‍ നിര്‍വ്വഹിച്ചു. നാദാപുരം എം.എല്‍.എ. ശ്രീ.ഇ.കെ.വിജയന്‍ അദ്ധ്യക്ഷനായിരുന്നു. സ്കൂളില്‍ സജ്ജീകരിച്ച പി.ആര്‍.കുറുപ്പ് മെമ്മോറിയല്‍ സെമിനാര്‍ ഹാളിന്റെ ഉദ്ഘാടനം കുറ്റ്യാടി എം.എല്‍.എ. ശ്രീമതി. കെ.കെ.ലതികയും നിര്‍വ്വഹിച്ചു.
        നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.പി. പവിത്രന്‍ സ്വാഗതമേകിയ പരിപാടിയില്‍ , കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ടി. നാണു,കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ. പ്രമോദ് കക്കട്ടില്‍,നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. സി.കെ.നാണു,നരിപ്പറ്റ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍.ശ്രീമതി. സി.കെ. വിജയ് മുതലായവരും,നരിപ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ. യു.രജീഷ്, ശ്രീമതി.സക്കീന ഹൈദര്‍,ശ്രീ.ടി.പി.മുത്തുക്കോയതങ്ങള്‍,ശ്രീമതി.കെ.പി.ലീല,ശ്രീ.ടി.മുഹമ്മദലിഎന്നിവരും സംസാരിച്ചു.           
            സ്കൂള്‍ പി.ടി.എ. പ്രസിഡണ്ട് ശ്രീ.എം.പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍,ശ്രീ.കെ.വി.കുഞ്ഞിരാമന്‍,ശ്രീ.ടി.പി. വിശ്വനാഥന്‍, ശ്രീ.തെക്കയില്‍ മൊയ്തു ഹാജി,ശ്രീ.എം.സി.കുമാരന്‍ മാസ്റ്റര്‍,ശ്രീ.ടി.പി.ശിവരാമകൃഷ്ണന്‍,വട്ടോളി ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ.കെ.പി.സുരേഷ്,പാതിരിപ്പറ്റ യു.പി.സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.കെ. ചന്ദ്രന്‍ മാസ്റ്റര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എം.നാരായണന്‍ ,ഹെഡ് മാസ്റ്റര്‍ ശ്രീ.വി.പി.ബാലചന്ദ്രന്‍ തുടങ്ങിയവരും ആശംസകളര്‍പ്പിച്ചു.റിപ്പോര്‍ട്ടവതരിപ്പിച്ചത്,മാനേജര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ.സി.കെ.രാധാകൃഷ്ണനാണ്.
പ്രിന്‍സിപ്പല്‍ നന്ദി പറഞ്ഞു.

2012 മേയ് 26, ശനിയാഴ്‌ച

ഹയര്‍ സെക്കന്ററി റിസല്‍റ്റ് 2012
  ഈ വര്‍ഷത്തെ റിസല്‍റ്റ്പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങളുടെ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ സയന്‍സ് ബാച്ചിലെ പതിനഞ്ച് വിദ്യാര്‍ത്ഥികളും (15 / 38) , ഹ്യുമാനിറ്റീസിലെ അമ്പത്തിരണ്ടു വിദ്യാര്‍ത്ഥികളും(52 / 55) ഉപരി പഠനത്തിനര്‍ഹരായി.സ്കൂളിലെ ആദ്യ ബാച്ചാണിത്. മലബാറില്‍ പുതിയ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ അനുവദിച്ചപ്പോഴാണ് പുനത്തില്‍ സ്കൂളിലും ഹയര്‍ സെക്കന്ററി വന്നത്.  

2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

ഉജ്ജ്വലവിജയം

ക്കഴിഞ്ഞ എസ്.എസ്.എല്‍സി. പരീക്ഷയില്‍,  പുനത്തില്‍ സ്കൂള്‍ പങ്കെടുപ്പിച്ച 299  വിദ്യാര്‍ത്ഥികളില്‍    297 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.വിജയികള്‍ക്ക് പുനത്തില്‍ ടൈംസിന്റെ അഭിനന്ദനങ്ങള്‍!അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ മികച്ച വിജയമെന്ന് എസ്.ആര്‍.ജി.കണ് വീനര്‍ ശ്രീ.വി.ടി.അശോകന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
എസ്.എസ്.എല്‍.സി. പരീക്ഷയുടെ റിസല്‍റ്റ് അറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക

മാത്സ് ബ്ലോഗ് (http://www.mathematicsschool.blogspot.com)

2012 ഫെബ്രുവരി 16, വ്യാഴാഴ്‌ച

H.S.S.BUILDING UNDER CONSTRUCTION

പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഹയര്‍ സെക്കന്ററി കെട്ടിടം.

2012 ഫെബ്രുവരി 4, ശനിയാഴ്‌ച

ക്ഷണപത്രം

മാന്യരേ,
ആര്‍.എന്‍.എം.ഹയര്‍ സെക്കന്ററി സ്കൂളിനു വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ സമുചിതമായ ഉദ്ഘാടനത്തെപ്പറ്റി ആലോചിക്കാനും  സ്വാഗത സംഘം രൂപീകരിക്കാനും വേണ്ടി 2012 Feb 8 ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് ഹൈസ്കൂള്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ താങ്കളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.                                                                               

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT