2014 ഫെബ്രുവരി 26, ബുധനാഴ്‌ച

പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു വാങ്ങിയ കമ്പ്യൂട്ടറും പ്രിന്ററും ബഹു.കേന്ദ്ര ആഭ്യന്തര സഹമന്ത്രി, ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന വിവിധ ദൃശ്യങ്ങള്‍


സന്ദര്‍ശക പുസ്തകത്തില്‍ എഴുതാനൊരുങ്ങുന്ന മന്ത്രി

പ്രിന്‍സിപ്പാള്‍ നല്കിയ നിവേദനം സ്വീകരിച്ച ശേഷം

2014 ഫെബ്രുവരി 20, വ്യാഴാഴ്‌ച

ഇതു പരീക്ഷക്കാലം.നമുക്ക് പുസ്തകങ്ങള്‍ ഒന്നു തുറന്നുനോക്കിയാലോ ?
(ഇതേതാ പുസ്തകം ? ഇങ്ങനെയൊന്നുണ്ടായിരുന്നോ ? !)

2014 ഫെബ്രുവരി 19, ബുധനാഴ്‌ച

മാതൃസംഗമം-ക്ഷ​ണക്കത്ത്

2014 ഫെബ്രുവരി 17, തിങ്കളാഴ്‌ച

2014 ഫെബ്രുവരി 16, ഞായറാഴ്‌ച

2014 ഫെബ്രുവരി 13, വ്യാഴാഴ്‌ച

വിളവെടുപ്പിന്റെ ആഹ്ലാദം- സ്കൂള്‍ വളപ്പിലെ ചീരക്കൃഷി വിളവെടുക്കുന്ന കുട്ടികള്‍

വിളവെടുപ്പിന്റെ ആഹ്ലാദം- സ്കൂള്‍ വളപ്പിലെ ചീരക്കൃഷി വിളവെടുക്കുന്ന കുട്ടികള്‍

കണിക്കൊന്നയുടെ കാലഗണന പിഴച്ചുവോ ? ജനുവരിമാസത്തില്‍തന്നെ പൂവിടാന്‍ തുടങ്ങിയ കൊന്ന

2014 ഫെബ്രുവരി 12, ബുധനാഴ്‌ച

പൂര്‍വ്വ വിദ്യാര്‍ത്ഥി- ആലോചനായോഗം
     ആര്‍ .എന്‍.എം. ഹയര്‍ സെക്കന്ററി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു യോഗം 2014ഫിബ്രവരി  16 ന് വൈകുന്നേരം  4 മണിക്ക് ഹൈസ്കൂള്‍ സ്മാര്‍ട്ട് റൂമില്‍ ചേരുന്നു. അദ്ധ്യാപകരുടെ റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ട് നടത്താനുദ്ദേശിക്കുന്ന പരിപാടികളെപ്പറ്റി ആലോചിക്കുവാന്‍ വേണ്ടിയാണ് യോഗമെന്ന് ജനറല്‍കണ്‍ വീനര്‍ ,ശ്രീ ടി.കെ. മോഹന്‍ദാസ് മാസ്റ്റര്‍ അറിയിച്ചു. എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇതൊരു ക്ഷണപത്രമായി കരുതി യോഗത്തിന് എത്തിച്ചേരണമെന്ന് അദ്ധ്യാപകര്‍ അഭ്യര്‍ത്ഥിച്ചു.
ഒരുവട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന............................................ ക്ലാസുകള്‍ കഴിയാറായപ്പോള്‍ സെക്കന്റിയര്‍ വിദ്യാര്‍ത്ഥികള്‍
സ്കൂള്‍ ചെയര്‍മാന്‍ 2013-14. 
പ്ലസ് ടു സയന്‍സിലെ ശിവനാഥ്

2014 ഫെബ്രുവരി 11, ചൊവ്വാഴ്ച

സ്വാഗതസംഘം രൂപീകരണയോഗം

നരിപ്പറ്റ, ഫിബ്രവരി 11ചൊവ്വ
       ഈ വര്‍ഷം സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന ഹെഡ് മാസ്റ്റര്‍ ശ്രീ. കെ നാസര്‍, ശ്രീ. വി.ടി.അശോകന്‍, ശ്രീമതി.കമല എന്നിവര്‍ക്ക് ഉചിതമായ യാത്രയയപ്പ് നല്കാന്‍ വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.പി.പവിത്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, പി.ടി.എ പ്രസിഡണ്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.യോഗത്തില്‍ വിവിധ സബ്ബ് കമ്മറ്റികള്‍ക്ക് രൂപം നല്കി. യാത്രയയപ്പുമായി ബന്ധപ്പെട്ട് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു യോഗം ഉടനെത്തന്നെ വിളിച്ചുചേര്‍ക്കുന്നതായിരിക്കുമെന്ന് ശ്രീ കെ ബാലന്മാ‍സ്റ്റര്‍  പ്രസ്താവിച്ചു.
പതിനേഴാം തിയ്യതിമുതല്‍ പരിപാടികള്‍ ആരംഭിക്കും. സ്കൂളിലെ സ്കൗട്ട്,ഗൈഡ് ,ജെ.ആര്‍.സി. അംഗങ്ങളുടെ നേതൃത്വത്തില്‍  ലഹരിവിരുദ്ധ റാലി, കുട്ടികളുടെ കലാപരിപാടികള്‍, മന്ത്രിമാരും സാംസ്കാരികനായകന്മാരും പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികള്‍ ,പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില് ഗുരുവന്ദനം തുടങ്ങിയ പരിപാടികള്‍  വിഭാവനം ചെയ്തുവരുന്നു. പരീക്ഷക്കാലമായതിനാല്‍ സമയത്തിന്റെ ലഭ്യതയ്ക്കനുസൃതമായിട്ടായിരിക്കും അവതരണമെന്നു് ബന്ധപ്പെട്ടവര്‍  സൂചന നല്കി.


2014 ജനുവരി 28, ചൊവ്വാഴ്ച

Happy Birth Day to Our Beloved Manager 
M Padmini Amma


2014 ജനുവരി 26, ഞായറാഴ്‌ച

            
  അവധി

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ സി.എ ലത അറിയിച്ചു.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ല കിരീടം നേടിയതിന്റെ സന്തോഷ സൂചകമായാണ് അവധി.

2014 ജനുവരി 24, വെള്ളിയാഴ്‌ച

2014 ജനുവരി 22, ബുധനാഴ്‌ച

കരിയര്‍ ഗൈഡന്‍സ് ശില്പശാല
ജനുവരി 22  ബുധന്‍   :          കരിയര്‍ ഗൈഡന്‍സ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല പി.ടി.എ. പ്രസിഡണ്ട് ശ്രീ. കാട്ടാളി ബാബു ഉദ്ഘാടനം ചെയ്തു. കരിയറിസ്റ്റായ ശ്രീ.ഹാരിസ് പി.(എംപ്ലോയ്മെന്റ് ഓഫീസര്‍ ,കോഴിക്കോട്) മള്‍ട്ടി മീഡിയ പ്രസന്റേഷന്റെ സഹായത്തോടെ ക്ലാസെടുത്തു.
          ഉദ്ഘാടനയോഗത്തില്‍ ശ്രീ.പി.പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. സ്റ്റാഫ് സിക്രട്ടറി ശ്രീജിത്ത് അടക്ക്വാറേമ്മല്‍ ആശംസകളര്‍പ്പിച്ചു.കണ്‍ വീനര്‍ അസിലം ചാലുപറമ്പത്ത് സ്വാഗതവും നീതു നാണു നന്ദിയും പറഞ്ഞു. പ്രജീഷ് മഞ്ഞളാടത്തില്‍ സാങ്കേതിക സഹായം നല്കി .

2014 ജനുവരി 21, ചൊവ്വാഴ്ച

career guidence class by Haris sir (Employment Officer ,Kozhikode








       ഇനി ഈ ഗേറ്റിനു പുറത്താണ് ഞങ്ങളുടെ ജീവിതം............ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ഗേറ്റിനു പുറത്തു നിന്നു് ഗൃഹാതുരത്വത്തോടെ തിരിഞ്ഞുനോക്കുന്നു.......

2014 ജനുവരി 15, ബുധനാഴ്‌ച

2014 ജനുവരി 6, തിങ്കളാഴ്‌ച

2014 ജനുവരി 3, വെള്ളിയാഴ്‌ച



പഠനത്തിരക്കിനിടയില്‍ അല്പം കൃഷിക്കാര്യവും




ഞങ്ങളുടെ പുതിയ പ്രിന്‍സിപ്പാള്‍

2013 ഡിസംബർ 29, ഞായറാഴ്‌ച

                                                             Our Thiruvathira Team

2013 ഡിസംബർ 28, ശനിയാഴ്‌ച


A  Tree in our ground

2013 ഡിസംബർ 14, ശനിയാഴ്‌ച

രേ വ ന്ത്‌ . ജെ , (Plus one science 2013)


വിരിയുംമുമ്പ് കൊഴിഞ്ഞുപോയ പൂവിനെപ്പറ്റിയോര്‍ത്ത്
കരയുവാനല്ലാതെ കഴിയുമോ ഞങ്ങള്‍ക്ക്.............
രേവന്തിന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ ഒരു പിടി തുമ്പപ്പൂക്കള്‍ 

2013 ഡിസംബർ 10, ചൊവ്വാഴ്ച

സ്കൂള്‍തല പച്ചക്കറിക്കൃഷി പ്രവര്‍ത്തനോദ്ഘാടനം

 ഡിസംബര്‍10, 2013            
            ഈ വര്‍ഷത്തെ പച്ചക്കറിക്കൃഷി പ്രവര്‍ത്തനോദ്ഘാടനം കൃഷി ഓഫീസര്‍ ശ്രീ.ഇബ്രായി നിര്‍വ്വഹിച്ചു.സ്കൂള്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീ.കാട്ടാളി ബാബു, മാനേജര്‍ ശ്രീ.എം. രാധാകൃഷ്ണന്‍, കൃഷി അസിസ്റ്റന്റ് ശ്രീ. ജോമി,മുതലായവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ ആദ്ധ്യക്ഷ്യം വഹിച്ചു.ശ്രീജിത്ത്അടക്ക്വാറേമ്മല്‍ സ്വാഗതം പറഞ്ഞു
സ്കൂള്‍തല പച്ചക്കറിക്കൃഷി2013 കൃഷി ഓഫീസര്‍ ഇബ്രായി ഉദ്ഘാടനം ചെയ്യുന്നു.
വേദി-സെമിനാര്‍ ഹാള്‍. തിയ്യതി-10-12-2013
സദസ്സ്- ഒരു ദൃശ്യം


ഇബ്രായി സാര്‍ വിത്തു നടുന്നു. സമീപത്ത് മാനേജര്‍ ശ്രീ.എം.രാധാകൃഷ്ണന്‍, അഭിലാഷ് മാസ്റ്റര്‍

പി.ടി.എ. പ്രസിഡണ്ട്. ശ്രീ.കാട്ടാളി ബാബു വിത്തുനടുന്നു

സ്കൂള്‍ മാനേജര്‍ ശ്രീ.എം. രാധാകൃഷ്ണന്‍ വിത്തുനടുന്നു.

2013 ഡിസംബർ 5, വ്യാഴാഴ്‌ച

Youth Festival 2013 -Some rare views







2013 നവംബർ 28, വ്യാഴാഴ്‌ച





Youth Festival Final results-A News Review
നരിപ്പറ്റ: നരിപ്പറ്റ ആര്‍.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കുന്നുമ്മല്‍ ഉപജില്ലാ കലോത്സവം എല്‍.പി. വിഭാഗത്തില്‍ പാലേരി എല്‍.പി.യും (45 പോയന്റ്) യു.പി. വിഭാഗത്തില്‍ പാതിരിപ്പറ്റ യു.പി.യും (76) ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നരിപ്പറ്റ ആര്‍.എന്‍.എം. ഹയര്‍ സെക്കന്‍ഡറിയും (187 പോയന്റ്) ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വട്ടോളി നാഷണല്‍ എച്ച്.എസ്.എസ്സും (161) ചാമ്പ്യന്മാരായി.
 
എല്‍.പി. വിഭാഗത്തില്‍ പാതിരിപ്പറ്റ യു.പി. (34), ഗവ. എല്‍.പി. കുമ്പളച്ചോല (28) എന്നിവയ്ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.
 
രണ്ടും മൂന്നും സ്ഥാനങ്ങള്‍: യു.പി. വിഭാഗത്തില്‍ നാഷണല്‍ ഹയര്‍സെക്കന്‍ഡറി വട്ടോളി (74), സംസ്‌കൃതം ഹൈസ്‌കൂള്‍ വട്ടോളി (66), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്‌കൃതം െൈഹസ്‌കൂള്‍ വട്ടോളി (174), നാഷണല്‍ ഹയര്‍സെക്കന്‍ഡറി വട്ടോളി (162), ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചാത്തങ്കോട്ട്‌നട ഹയര്‍ സെക്കന്‍ഡറി (128), ഗവ. ഹയര്‍സെക്കന്‍ഡറി കുറ്റിയാടി (117).
 
അറബിക് കലോത്സവത്തില്‍ (എല്‍.പി.) എം.ഐ. യു.പി. കുറ്റിയാടി (38), പാലേരി എല്‍.പി. (30), പാതിരിപ്പറ്റ യു.പി. (27) എന്നിവയ്ക്കാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. യു.പി. വിഭാഗത്തില്‍ ദേവര്‍കോവില്‍ എം.യു.പി.യും (63), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്‌കൃതം ഹൈസ്‌കൂള്‍ വട്ടോളിയും (91) ഒന്നാംസ്ഥാനം നേടി.
 
അറബിക് കലോത്സവം യു.പി. വിഭാഗത്തില്‍ പാതിരിപ്പറ്റ യു.പി. (59), എം.ഐ. യു.പി. കുറ്റിയാടി (59), എം.എം.യു.പി. കായക്കൊടി (59) എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. സംസ്‌കൃതം ഹൈസ്‌കൂളിനാണ് (53) മൂന്നാംസ്ഥാനം.
 
സംസ്‌കൃതോത്സവത്തില്‍ (യു.പി): എം.ഐ. യു.പി. കുറ്റിയാടി (78) ഒന്നാംസ്ഥാനവും കായക്കൊടി എ.എം.യു.പി. (69) രണ്ടാം സ്ഥാനവും എം.യു.പി. ദേവര്‍കോവില്‍ (65) മൂന്നാംസ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്‌കൃതം ഹൈസ്‌കൂള്‍ വട്ടോളി (78) ചാമ്പ്യന്മാരായി. നരിപ്പറ്റ ആര്‍.എന്‍.എം. ഹയര്‍ സെക്കന്‍ഡറി (72) രണ്ടും നാഷണല്‍ ഹയര്‍സെക്കന്‍ഡറി വട്ടോളി (49) മൂന്നും സ്ഥാനങ്ങള്‍ നേടി.
 
സമാപനസമ്മേളനത്തില്‍ നരിപ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. പവിത്രന്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. ബാബു അധ്യക്ഷതവഹിച്ചു. കെ. നാസര്‍, എം. ഹരിദാസന്‍, ടി.കെ. മോഹന്‍ദാസ്, സി.കെ. നാണു എന്നിവര്‍ സംസാരിച്ചു
                                                    welcome to RNMHSS

2013 നവംബർ 16, ശനിയാഴ്‌ച

Kunnummal AEO, Sri. Rajan Master

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT