2021 ജൂലൈ 5, തിങ്കളാഴ്‌ച

 ബഷീർദിനപരിപാടികള്....2021



 പ്രിയപ്പെട്ട സുജിത്,വേദനയോടെ വിട...........................


കഴിഞ്ഞദിവസം(ജൂലായി 1) ഹൃദയസ്തംഭനംമൂലം നിര്യാതനായ 1995 ബാച്ചിലെ സുജിത്.കെ.കുമാർ

2021 ജൂൺ 18, വെള്ളിയാഴ്‌ച

 ഹയർസെക്കൻ്ററി വിഭാഗം 

വായനദിനപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്  ശ്രീ ജയചന്ദ്രൻ മൊകേരിയാണ്



ജൂൺ 19 വായനദിന പരിപാടികള്

ഹൈസ്കൂള് വിഭാഗം





2021 ജൂൺ 15, ചൊവ്വാഴ്ച

 പങ്കജാക്ഷൻ മാഷെപ്പറ്റി, സഹപ്രവ‍ത്തകനായിരുന്ന ശ്രീ.വിശ്വനാഥൻ വടയം ഫേസ്ബുക്കിലെഴുതിയകുറിപ്പ് ഞങ്ങളിവിടെ പങ്കുവയ്ക്കുകയാണ്


 


 




വിശ്വനാഥൻ വടയം

 സംഗീതമേജീവിതം ......

പങ്കജാക്ഷൻ മാസ്റ്റർ-
ഏറ്റവും അടുപ്പമുള്ളവർക്ക്പങ്കൻ അല്ലെങ്കിൽപങ്കണ്ണൻ.
വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും 
എന്നും പ്രിയപ്പെട്ടവൻ. 
സംഗീതംഅധ്യാപകൻഎന്നതിന് പുറമെ 
സ്കൂളിലെ മറ്റെല്ലാ പ്രവർത്തനങ്ങളിലും സജീവമായഇടപെടൽ. 
ഹൃദയത്തിൽ നിറഞ്ഞ് നിൽക്കുന്ന നന്മയുടെ ബഹിർ സ്പുരണമെന്നോണം 
മനോഹരമായ കയ്യക്ഷരം കണ്ട് പലപ്പോഴും 
അസൂയ തോന്നിയിട്ടുണ്ട്. 
സ്കൂൾ, സബ് ജില്ല,ജില്ല കല മേളകൾക്ക് വേണ്ടി
 ഞാൻ എഴുതിയ വരികൾക്ക് 
പങ്കണ്ണനിലൂടെ ജീവൻവെച്ച് കുട്ടികൾ പാടുമ്പോൾ 
ഞങ്ങൾ അനുഭവിച്ച സന്തോഷം
 പറഞ്ഞറിയിക്കുന്നതിനപ്പുറമായിരുന്നു. 
ആകാശവാണിയുടെ ബാലലോകത്തിൽ
പരിപാടികൾ അവതരിപ്പിക്കാൻ കുട്ടികളുമായി പോയതും, 
അവിടെ അവതരിപ്പിച്ച സംഘഗാനത്തേയും ലളിത ഗാനത്തേയും
അവിടെ വെച്ച് പുകഴ്ത്തുകയും ചെയ്ത
കാര്യം എപ്പോഴും പറയാറുണ്ട്. 
സ്കൂൾപ്രാർത്ഥനയുടെ വരികൾക്കും 
സംഗീതംപങ്കണ്ണന്റെ വകയായിരുന്നു. 
കഴിഞ്ഞ ആഴ്ച മേരിക്കുട്ടി ടീച്ചർ വിളിച്ച് ,
പങ്കണ്ണന് കൊവിഡ് പിടിപെട്ടിട്ടുണ്ടെന്ന കാര്യം അറിയിച്ചു.
ഫോൺ വെച്ച ഉടനെ ഞാൻ പങ്കണ്ണനെ വിളിച്ചു. 
"വലിയ കുഴപ്പമൊന്നുമില്ല വിശ്വാ . എല്ലാം ശരിയാകും" 
സാധാരണ മട്ടിലാണ്പറഞ്ഞത്. 
ക്ഷീണമുണ്ടെങ്കിൽ കൂടുതൽസംസാരിക്കേണ്ട 
എന്ന് ഞാൻ ഓർമിപ്പിച്ചെങ്കിലും,
 അത് കൂട്ടാക്കാതെ എന്തൊക്കെയോ പറഞ്ഞു.
 "പലപ്പോഴായിച്ചെയ്ത സംഘഗാനങ്ങളും ലളിതഗാനങ്ങളും 
ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. 
നമുക്ക്അത് ഒരു സി ഡി യാക്കി പുറത്തിറക്കണം " .
 നമുക്ക് ചെയ്യാമെന്ന് പറഞ്ഞ്ഫോൺ വെച്ചു. 
പിന്നീട്, ന്യൂമോണിയപിടിപെട്ടവാർത്ത 
കഴിഞ്ഞദിവസംഅറിഞ്ഞു. 
ഫോൺ ചെയ്ത് നോക്കിയെങ്കിലും 
കേൾവികൾക്കപ്പുറത്തായിരുന്നുപങ്കണ്ണൻ. 
മേരി ക്കുട്ടി ടീച്ചർ വിളിച്ച് ,ഓക്സിജൻ ലെവൽ 94 ൽ എത്തിയിട്ടുണ്ട്, 
അടുത്ത ദിവസം ആശുപത്രിയിൽ നിന്നും
ഡിസ്ചാർജ് ചെയ്യുമെന്നറിയിച്ചപ്പോൾ
ആശ്വസിച്ചതായിരുന്നു,
ഇന്ന് രാവിലെ,
പങ്കണ്ണൻ പോയി എന്ന അറിയിപ്പുമായി
സനത്തിന്റെ വിളി വരുന്നത് വരെ . 
വിശ്വസിക്കാൻ കഴിയാതെ
 ഞാൻ വല്ലാതെ തരിച്ചിരുന്നു പോയി. 
പിന്നെ, രംഗബോധമില്ലാത്ത കോമാളിയാണല്ലോഅവൻ എന്ന് 
സ്വയം ആശ്വസിപ്പിക്കാൻശ്രമിക്കുകയായിരുന്നു .
 ജീവിതത്തിലെ വിഷമാവസ്ഥകളെല്ലാം 
തരണം ചെയ്യാനുള്ള ഏറ്റവും നല്ല ഔഷധമായി 
സംഗീതത്തെ കണ്ട പങ്കജാക്ഷൻമാസ്റ്റരെ അടയാളപ്പെടുത്താൻ 
അദ്ദേഹംചിട്ടപ്പെടുത്തിയ പാട്ടുകൾക്ക് കഴിയും.
സംഗീതമേ ജീവിതം എന്ന വിശേഷണം
പങ്കജാക്ഷൻ എന്ന സംഗീത അദ്ധ്യാപകന് 
തീർച്ചയായും ഇണങ്ങുമെന്ന് 
നമുക്ക്ഉറപ്പിച്ച് പറയാം.

 

 പ്രിയപ്പെട്ട പങ്കജാക്ഷൻ മാസ്റ്റർക്ക് വിട...........................





കൊവിഡ് പ്രിയപ്പെട്ട ഒരാളെകൂടി കൊണ്ടുപോയിരിക്കുന്നു.
ഒന്നിച്ച്ജോലിചെയ്ത കുറേവർ‍ഷങ്ങള്‍....
എത്രസങ്കടങ്ങളുണ്ടെങ്കിലും,എപ്പോഴുംചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയുംചെയ്യുന്ന പങ്കജാക്ഷൻ‍മാഷ്...
മനോഹരമായി പാടുന്ന,ആവശ്യപ്പെടുമ്പോഴൊക്കെ പഴയപാട്ടുകള്‍ പാടിതരുന്ന,കുട്ടികള്‍ക്ക് പ്രിയങ്കരനായ സംഗീതാധ്യാപകൻ‍...
ഈവേർ‍പാട് ഞാനടക്കമുള്ള സഹപ്രവർ‍ത്തകരെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.
വിഷ്ണുവിനും മനുവിനും ടീച്ചർ‍ക്കും മാഷിന്‍റെ അകാലത്തിലുള്ള മരണം താങ്ങാനാവട്ടെ...
കണ്ണീർ‍പ്രണാമം....
(ശ്രീമതി.കെ.വി.ജയശ്രീ ഫേസ്ബുക്കിലെഴുതിയ കുറിപ്പ്)

2021 ജൂൺ 4, വെള്ളിയാഴ്‌ച

2021 ജൂൺ 1, ചൊവ്വാഴ്ച


( ഇന്നലെ(31-5-2021) ഔദ്യോഗികജീവിതത്തോടു വിടപറഞ്ഞ ശ്രീമതി ജലജറ്റീച്ചറെക്കുറിച്ച് അവരുടെ മകൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഇവിടെ പങ്കുവെയ്ക്കുന്നു)

ജലജ ടീച്ചർ ❤
എൻ്റെ ജീവിതത്തിലെ ആദ്യത്തെ ടീച്ചർ ! ഓർമ വെച്ച അന്നു മുതൽ കാണുന്നതാണ് സ്കൂളിനോടുള്ള ആത്മാർത്ഥതയും പഠിപ്പിക്കാനുള്ള ആവേശവും. 32 വർഷത്തെ സർവീസിന് ശേഷം ഈ കോവിഡ് കാലത്തു ഒച്ചയും ബഹളവുമില്ലാതെ വിരമിക്കുമ്പോഴും അമ്മയിൽ ആ ആത്മാർത്ഥതയും ആവേശവും ഒരു തുള്ളി പോലും കുറയാതെ നില്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. ഒരു ടീച്ചർ അല്ലായിരുന്നെങ്കിൽ 'അമ്മ ആരാവുമായിരുന്നു എന്ന് സങ്കല്പിക്കാൻ കഴിയുന്നില്ല - പഠിപ്പിക്കാൻ വേണ്ടി ജനിച്ച ടീച്ചർ അതായിരുന്നു 'അമ്മ . എപ്പഴും കൃത്യനിഷ്ഠയിൽ 'അമ്മ കണിശക്കാരി ആയിരുന്നു അന്ന് ഞങ്ങളുടെ വീട്ടിൽ ആകെ ഉണ്ടായിരുന്ന ഒരു ക്ലോക്ക് അടുക്കളയിൽ ആയിരുന്നു. അവിടെ പോയി സമയം നോക്കുന്നതിനേക്കാൾ എളുപ്പം അമ്മയുടെ ദൈനംദിനചര്യകൾ എവിടെ വരെ എത്തി എന്ന് ശ്രദ്ധിക്കുന്നതായിരുന്നു .
സ്വന്തമായി ഒരു മൊബൈൽ യൂസ് ചെയ്യാത്ത, ഏതു കാര്യത്തിനും അച്ഛന്റെ മൊബൈൽ നമ്പർ മാത്രം കൊടുത്തോണ്ടിരുന്ന 'അമ്മ ഓൺലൈൻ ക്ലാസ്സിന്റെ ആവശ്യത്തിനായ് മൊബൈലും ഇന്റർനെറ്റും വാട്ട്സാപ്പും ഗൂഗിൾ മീറ്റും സൂം കോണ്ഫറന്സും തുടങ്ങിയ ടെക്നോളജീസിലേക്ക് ചുവടു മാറ്റിയതും പെട്ടെന്നായിരുന്നു..കുഞ്ഞു കുഞ്ഞു സംശയങ്ങൾ കൊണ്ട് പൊറുതി മുട്ടിയപ്പോൾ ഇനി ഒരു കൊല്ലത്തേക്ക് കൂടിയല്ലേ അമ്മക്കിതൊക്കെ ഒന്ന് അഡ്ജസ്റ്റ് ചെയ്തു തട്ടിക്കൂട്ടിയാൽ പോരെ എന്ന് ചോദിച്ചപ്പോൾ ചെയ്യുന്ന    കാര്യം വെടിപ്പായി ചെയ്യണം അതിനു വേണ്ടി എത്ര വേണേലും കഷ്ടപ്പെടാം എന്നും പറഞ്ഞു 'അമ്മ മൊബൈലും കൊണ്ട് മണിക്കൂറുകൾ കുത്തിയിരിക്കുമായിരുന്നു ..കുട്ടികൾ എത്തുന്നതിനേക്കാൾ ഏറെ മുന്നേ സ്കൂളിൽ എത്തിയിരുന്ന ജലജ ടീച്ചർ ഓൺലൈൻ ക്ലാസ്സിന്റെ സമയങ്ങളിലും അതേ ജാഗ്രത പാലിക്കുന്ന കാഴ്ച ഞങ്ങൾക്കു ചിരിയുടെ വകയായിരുന്നെങ്കിലും അമ്മക്ക് അതെല്ലാം സീരിയസ് കാര്യങ്ങളായിരുന്നു. കുട്ടികളുടെ പഠന കാര്യങ്ങൾക്കു പുറമേ അവരുടെ ഭൗതിക സാഹചര്യങ്ങളും 'അമ്മ എന്നും ശ്രദ്ധിച്ചിരുന്നു . അമ്മയെ കൊണ്ടാവുന്ന എല്ലാ സഹായങ്ങളും 'അമ്മ എന്നും അവർക്കു നൽകിയിരുന്നു. അതൊന്നും മറ്റാരും അറിയാതിരിക്കാനും 'അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .
RNMHS അമ്മക്ക് ജീവനായിരുന്നു..She is definitely going to miss her school days.. and she already is !
But ഇനിയിപ്പോ എന്താ പരിപാടി എന്ന് അമ്മയോട് ചോദിച്ചാൽ അമ്മക്കൊരു ഉത്തരമേ ഉള്ളൂ 'ആരെയെങ്കിലും പഠിപ്പിക്കണം'.. !!
മുരളി ഗോപിയുടെ ഭാഷയിൽ പറഞ്ഞാൽ " I fear it's the beginning of something !! " 🙂
Retirement is not an end, its just the beginning of a new cause !!!

2021 മേയ് 20, വ്യാഴാഴ്‌ച


 

കോവിഡിനോട് പൊരുതാൻ ഞങ്ങളും

2021 ഏപ്രിൽ 27, ചൊവ്വാഴ്ച


 ഹരിതജ്യോതി പുരസ്കാരംനേടിയ നമ്മുടെ സ്കൂളിന് അഭിനന്ദനങ്ങള്‍!




2021 ഫെബ്രുവരി 11, വ്യാഴാഴ്‌ച


 


 


സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ട്രേറ്റ് നേടിയ RNMHS ലെ പൂർവ്വ വിദ്യാർത്ഥി പി. ജിതിൻന് മുള്ളമ്പത്ത് ഏ.കെ. കണാരൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയത്തിന്റെ വക ഉപഹാരം.
അഭിനന്ദനങ്ങൾ
ജിതിൻ


 

 


2020 ഡിസംബർ 29, ചൊവ്വാഴ്ച

2021

പുനത്തിൽ ടൈംസിന്റെ

 എല്ലാ സുഹൃത്തുക്കള്‍ക്കും

ആയുരാരോഗ്യസൗഖ്യം നിറഞ്ഞ ഒരു

പുതുവത്സരം 

ആശംസിക്കുന്നു

2020 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

പഴയൊരു ഫോട്ടോ.

Teachers and other Staff  of RNMHS 

                     -Send off Given to P.Sreedharan Master (HM)
 

2020 ജൂലൈ 18, ശനിയാഴ്‌ച

HIGHER SECONDARY RESULT 2020

2020 ജൂലൈ 2, വ്യാഴാഴ്‌ച

റിസൽട്ട് 2020

2020 ജൂൺ 27, ശനിയാഴ്‌ച

ശ്രുതിയുടെ കുറിപ്പ്
  ( കണ്ണൂർ ജില്ലയിൽ ആയുർവ്വേദ ഡോക്ടരായി ജോലിചെയ്യുന്ന ഡോ.ശ്രുതി ടി.പി. ഞങ്ങളുടെ പൂർവ്വവിദ്യാർത്ഥിയായിരുന്നു.)

രാവിലെ യെല്ലോ അലേർട്ടിന്റെ നല്ല മഴ....
എഴുന്നേൽക്കാൻ മടി..
"ഇന്ന് ലീവ് ആക്കിയാലോ "
"എന്തിനാ, രാവിലെതന്നെ പത്താം ക്ലാസ്സിൽ കയറാൻ അല്ലേ..
മര്യാദക്ക് എണീറ്റു പോകാൻ നോക്ക്.
ലീവ് ആക്കുന്നെങ്കിൽ ഇന്നലെ പറയണം. "
നേരത്തെ എഴുന്നേറ്റു പോയതിന്റെ വിഷമത്തിൽ ഒരാൾ..
രംഗം വഷളാകുന്നതിനു മുൻപ് ഞാനും എണീറ്റു.
ഇന്ന് വീട്ടിൽ ഇരുന്നാൽ ഇന്നലത്തെ ബാക്കി പത്താം ക്ലാസ്സ്‌ പുരാണം കേൾക്കേണ്ടിവരും എന്ന് പേടിച്ചു ഓടിയത് ആവാനും സാധ്യത ഉണ്ട്...
കുറ്റം പറയാൻ പറ്റില്ല. രണ്ടു ദിവസത്തെ എന്റെ പെർഫോമൻസ് അത്പോലെ ആയിരുന്നു..
"ഇവിടെ എന്താ നടക്കുന്നത്, രാവിലെ തൊടങ്ങും ജപിക്കാൻ...
ലിഞ്ചു, ശാന്തി, ലബിഷ, പ്രിയങ്ക, നിഖിൽ, ബിൻസി ലാൽ, നികിതാസ്‌..... വേറാരും പത്താം ക്ലാസ്സിൽ പഠിച്ചിട്ടില്ലല്ലോ.
എന്റെ ക്ലാസ്സിലെ ഏതെങ്കിലും കുട്ടീനെ നിനക്കറിയോ "
"അച്ഛനും അമ്മേം എല്ലാം ചോദിച്ചല്ലോ ഇവരെയൊക്കെ പറ്റി... "
"ഇതുപോലെ തന്നെ ആയിരിക്കൂലേ പണ്ട് വീട്ടിലും . വായ പൂട്ടുലാലോ. "
ശാന്തി പറഞ്ഞ തമാശ ഓർത്തോർത്ത് ചിരിച്ച് ഉറക്കം വരാതെ കിടന്നപ്പോൾ
" നിനക്ക് വട്ടായോ "എന്ന് പതി.
ഓവർ ആക്കേണ്ട എന്ന് കുശുമ്പ്..
"നിങ്ങൾ ഒരു കൊല്ലമല്ലേ ഒരുമിച്ച് പഠിച്ചുള്ളൂ.. എന്നിട്ടും ഇത്ര അറ്റാച്മെന്റോ "
ഇതൊക്കെയും സത്യം മാത്രം. ജീവിതത്തിൽ ഇത്രയ്ക് excitement അടുത്തൊന്നും അനുഭവിച്ചിട്ടില്ല.
എല്ലാം തുടങ്ങിയത് വെള്ളിയാഴ്ച വൈകുന്നേരം ആയിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് op യ്ക്ക് ശേഷം കുളികഴിഞ്ഞു 3മണിയുടെ വിശപ്പിൽ ചോറ് വാരി വിഴുങ്ങുമ്പോൾ അനീഷിന്റെ ഫോണിൽ ഒരു കാൾ.
മിർദാസിക്ക...
എന്തെങ്കിലും അത്യാവശ്യമില്ലാതെ വിളിക്കില്ലല്ലോ എന്ന് പറഞ്ഞു കാൾ എടുത്തു. നിത്യ, ശ്രുതിയുടെ നമ്പർ ചോദിച്ചു എന്ന് പറഞ്ഞു.
എന്റെ നമ്പർ എന്തിനാണ് ആവോ എന്ന് വിചാരിക്കുന്നത്തിന് ഇടയിൽ ഹക്കീംഇക്കയുടെ ഫോർമൽ മെസ്സേജ്. 'അനീഷേ, നിന്റെ വൈഫിന്റെ നമ്പർ അയച്ചു തരുമോ. '
ആരായിരിക്കും വിളിക്കാൻ പോകുന്നതെന്ന ആകാംക്ഷയിൽ പ്ലേറ്റ് കഴുകുമ്പോൾ കൃത്യമായി വിളി വന്നു. അല്പം കനത്തിൽ ഫോൺ എടുത്തപ്പോൾ
"ശ്രുതി, ഞാൻ നരിപ്പറ്റ സ്കൂളിലെ ബാലൻ മാഷ് ആണ്. "
ഞാൻ എന്താണ് തിരിച്ചു പറഞ്ഞത് എന്ന് ഓർമ്മയില്ല.
"എടൊ, ഓൺലൈൻ ക്ലാസ്സൊക്കെ തൊടങ്ങിയല്ലോ. മ്മളെ സ്കൂളിൽ ടി വി യൊന്നും ഇല്ലാത്ത കൊറച്ച് കുട്ടികൾ ഉണ്ടെടോ. ഇങ്ങളെ ക്ലാസ്സ്‌ വിചാരിച്ചാൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ. "
"പിന്നെന്താ മാഷേ ".ആകാശത്ത് നിന്നും ആയിരുന്നു ഞാൻ ഉറപ്പ് എടുത്ത് കൊടുത്തത്.
അകത്തു വന്നിരുന്ന് ആലോചിച്ചു. ഞാൻ ആരെ വിളിക്കാനാണ്. 40 കുട്ടികൾ ഉണ്ടായിരുന്ന 10 J ക്ലാസ്സ്‌. ഒരാളുടെയും നമ്പർ ഇല്ല. എവിടെ ആണെന്ന് അറിയില്ല.
പെട്ടെന്ന് തോന്നിയ ഐഡിയയിൽ fb messenger ൽ ബിൻസി ലാലിനു ഒരു സന്ദേശം അയച്ചു. നിന്റെ നമ്പർ തരുമോ.
ഉടൻ മറുപടി. വിളിക്കുന്നു. കാര്യം പറയുന്നു. Bins ഡബിൾ ok. നിഖിലിന്റെ നമ്പർ കിട്ടുന്നു. വിളിക്കുന്നു.
എനിക്ക് ജിജോയെ അറിയാം, ദിലീഷ്ണ്ട്, നവനീത് ഉണ്ട്, ഹനീഷ് ഗൾഫിൽ ഉണ്ട്, ലിൻജു വീട്ടിൽ ഉണ്ട്, പ്രിയങ്ക ബാംഗ്ലൂർ ഉണ്ട്, ഞാൻ കോഴിക്കോട് ഉണ്ട്.. എല്ലാം മ്മക്ക് ശരിയാക്കാം.
ഉടൻ വാട്സാപ്പ് ഗ്രൂപ്പ്‌.. .പത്താം ക്ലാസ്സ്‌.. ജൂലി പറഞ്ഞ പോലെ രണ്ടറ്റത്തും ഓരോ വെള്ള പൂവ്.
വെള്ളിയാഴ്ച രാത്രി 10 മണി. അംഗങ്ങൾ 10.
തപ്പോട് തപ്പ്. മുങ്ങിത്തപ്പൽ...
13, 14,....... ശനിയാഴ്ച 20 നോട് അടുത്തു.
"എത്ര ടി വി വേണം മാഷേ "
പത്ത് പന്ത്രണ്ടു കുട്ട്യേള് ഉണ്ടെടോ. ഇങ്ങക്ക് എല്ലാം കൂടി ആവ്വോ. ഒരു 7 എണ്ണം നോക്ക്.
പിന്നെ കാൽകുലേഷൻ... എവിടെ നിന്ന് വാങ്ങും, ആരു വാങ്ങും...
ഓൺലൈൻ വേണോ, ഏജൻസി വഴി വേണോ....
തിനിടയിൽ ഓരോ താടിക്കാർ വരുന്നു. ദിലീഷ്, ശരത് ലാൽ, നൗഫൽ, രാഗിത്, ജിജോ, ദിൽവേദ്, അനുഷ, ദീപ്തി, സുകന്യ, നീതി...
പുരുഷ കേസരികളെ മനസ്സിൽ ആകുന്നതേ ഇല്ല. പീക്കിരി പയ്യന്മാർ മുട്ടൻ മനുഷ്യർ ആയിരിക്കുന്നു. പെൺകുട്ടികൾ വലിയ മാറ്റം ഇല്ലാതെ....
പല ക്ലാസ്സിൽ കിടന്ന പുലികളെ ഒരുമിച്ചിട്ട കൂടായിരുന്നു ആർ. എൻ. എം. എച്. എസ് നരിപ്പറ്റ യിലെ 2001 SSLC ബാച്ച് - 10 J. പഠിപ്പൊട് പഠിപ്പ്.. മരണപഠിപ്പ്‌..... രാപകൽ ഞങ്ങൾക്കൊപ്പം ബാലൻ മാഷും. അതിനിടയിൽ ഒരു ക്ലാസ് ഫോട്ടോ എടുക്കാൻ പോലും മറന്നു.
നമ്മൾ എത്രപേരായിരുന്നു എന്ന ചോദ്യത്തിന്, 40 ഡിസ്റ്റിംക്ഷൻ എന്നത് ആയിരുന്നില്ലേ അന്നത്തെ സ്ലോഗൻ എന്ന് ഹനീഷിന്റെ മറുപടി.
ബാലകൃഷ്ണൻ മാഷ് പാത്തുമ്മയുടെ ആടിന്റെ സംവാദം നടത്തിയതും എല്ലാ ദിവസവും ക്ലാസ്സ്‌ ടെസ്റ്റ്‌ എഴുതി മരിച്ചതും സ്റ്റാഫ്‌ റൂമിനു അടുത്തുള്ള 10 J യിൽ തന്നെ.
ബിന്സിലാലിനും എനിക്കും ബാലകൃഷ്ണൻ മാഷ് ബൈബിൾ തന്നിരുന്നു. ഒരു എഴുത്ത് മത്സരത്തിനു സമ്മാനമായി...
Could ഉം should ഉം would ഉം എങ്ങോട്ട് പോകണം എന്നറിയാതെ നട്ടം തിരിഞ്ഞതും, പലപ്പോഴും സഹികെട്ട് കോമ്പസ് കൊണ്ട് എന്നെ കുത്തിക്കൊല്ലു എന്ന് ബാലൻ മാഷ് സ്വയം ശിക്ഷയ്ക്ക് ഒരുങ്ങിയതും ഇവിടെ ആണ്.
അനിൽ മാഷിന്റെ കണക്കും ഹരിദാസ് മാഷിന്റെ ഫിസിക്സ്‌ഉം ജലജ ടീച്ചറുടെ കെമിസ്ട്രിയും സുധീഷ് മാഷിന്റെ ബയോളജിയും ആരും മറന്നിട്ടില്ല. വിപ്ലവ പരമ്പരകളുടെ ചരിത്രം സജീവൻ മാഷ് കഥപോലെ പറഞ്ഞു തീർത്തു.
നാസർ മാഷിനെ എങ്ങനെ മറക്കും. ഇന്ത്യ വരയ്ക്കാൻ അറിയാത്ത എനിയ്ക്ക് 25 തവണ വരയ്ക്കാൻ ഇമ്പോസിഷൻ കിട്ടി. അതിൽ മാഷ് നിഷ്കളങ്കനാണെന്നും മുൻ ബെഞ്ചിൽ ഇരുന്ന ഒരു കരിങ്കാലിയാണ് അതിനു പിന്നിലെന്നും ഞാൻ അറിഞ്ഞത് 25 തവണ ബട്ടർ പേപ്പർ വെച്ച് ഇന്ത്യ പകർത്തിയ ശേഷം ആണ്. കൂട്ടത്തിലെ പോലീസ് കാരൻ ജിജോയെ ഓട്ടോഗ്രാഫ് കേസിനു ഒപ്പം ഇതും എനിക്ക് ഏല്പിക്കാൻ ഉണ്ട്.
ഖത്തർൽ നിന്ന് ശാന്തി വിളിച്ചു. ഇവിടെ എല്ലാരും ഉറങ്ങിട്ടോ നാളെ വരാം എന്ന് ആസ്‌ട്രേലിയയിൽ നിന്ന് ദീപ്തി. ലിഞ്ജു ഇപ്പൊ വിളിച്ചതെ ഉള്ളൂ.....
അങ്ങനെ ഏതാനും പേരൊഴികെ ഞങ്ങൾ 40 പേരൊന്നിച്ചു. ബിന്സിലാൽ കോഴിക്കോട് മുതൽ പേരാമ്പ്ര - കുറ്റിയാടി -കക്കട്ടിൽ - കല്ലാച്ചി -തണ്ണീർപ്പന്തൽ - ആയഞ്ചേരി വഴി ജിജോയ്ക്കൊപ്പം ഓടിത്തളർന്ന് വഴിയിൽ പൊട്ടി വീണ മരങ്ങൾ ഒക്കെ വകഞ്ഞു മാറ്റി ഇന്നലെ 5 മണിയോടെ സ്കൂളിൽ ടി വി എത്തിച്ചു. ബാലൻ മാഷിനും സുമ ടീച്ചർക്കും കൈമാറി.
സത്യമായും സർവ്വവും ശൂന്യത്തിൽ നിന്ന് ഉണ്ടാകുന്നു എന്നത് സത്യം ആണെന്ന് ബോധ്യപ്പെട്ടു. എല്ലാവരും ദൃശ്യമായും അദൃശ്യമായും കൈകോർത്തു...
അറ്റന്റൻസ് രജിസ്റ്റർ എടുത്ത് സ്റാറ്റിസ്റ്റിക്കലി വികസിപ്പിച്ച ഹനീഷ്....
എണ്ണക്കമ്പനിയുടെ കണക്കു പോലെ ബാർ ഡയഗ്രവും പൈചാർട്ടും കൊണ്ട് ഫണ്ട് കളക്ഷന്റേയും കൈവേലി മുതൽ നരിപ്പറ്റ, അരൂർ ഉൾപ്പെടുന്ന ആൾക്കാരുടെ ഏരിയ ഡിസ്ട്രിബൂഷന്റേയും അപ്ഡേഷൻ നൽകിക്കൊണ്ടിരുന്നു..
ബാലൻ മാഷും സുമ ടീച്ചറും വിളിക്കുമ്പോൾ നന്ദി പറയാൻ ഞങ്ങൾക്ക് വാക്കുകൾ ഇല്ല. ഒരു കടമ നിർവഹിക്കാൻ ഞങ്ങളെ തെരഞ്ഞെടുത്തതിന്.. കുറച്ചു പേരുടെയെങ്കിലും പുഞ്ചിരിക്ക് കാരണക്കാരാകാൻ ഞങ്ങൾക്ക് അവസരം നൽകിയതിന്....
ഇനിയും കുറച്ചു പണികൾ ബാക്കിയുണ്ട്. കേബിൾ കണക്ഷൻ ആവശ്യമെങ്കിൽ ശരിയാക്കണം.
വരാന്തപ്പതിപ്പിൽ വീരേന്ദ്ര കുമാറിന്റെ വാക്കുകൾ മകൻ ഉദ്ധരിച്ച പോലെ ---മനുഷ്യനെ മനസ്സിലാക്കാനും സമൂഹത്തിനു ഗുണകരം ആയത് ചെയ്യാനും സഹായിക്കുന്ന അറിവും മനസ്സും ഞങ്ങൾക്ക് നൽകിയ എല്ലാ ഗുരുക്കന്മാർക്കും പ്രണാമം.




R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT