2012 മേയ് 26, ശനിയാഴ്‌ച

ഹയര്‍ സെക്കന്ററി റിസല്‍റ്റ് 2012
  ഈ വര്‍ഷത്തെ റിസല്‍റ്റ്പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങളുടെ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ സയന്‍സ് ബാച്ചിലെ പതിനഞ്ച് വിദ്യാര്‍ത്ഥികളും (15 / 38) , ഹ്യുമാനിറ്റീസിലെ അമ്പത്തിരണ്ടു വിദ്യാര്‍ത്ഥികളും(52 / 55) ഉപരി പഠനത്തിനര്‍ഹരായി.സ്കൂളിലെ ആദ്യ ബാച്ചാണിത്. മലബാറില്‍ പുതിയ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ അനുവദിച്ചപ്പോഴാണ് പുനത്തില്‍ സ്കൂളിലും ഹയര്‍ സെക്കന്ററി വന്നത്.  

2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

ഉജ്ജ്വലവിജയം

ക്കഴിഞ്ഞ എസ്.എസ്.എല്‍സി. പരീക്ഷയില്‍,  പുനത്തില്‍ സ്കൂള്‍ പങ്കെടുപ്പിച്ച 299  വിദ്യാര്‍ത്ഥികളില്‍    297 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.വിജയികള്‍ക്ക് പുനത്തില്‍ ടൈംസിന്റെ അഭിനന്ദനങ്ങള്‍!അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ മികച്ച വിജയമെന്ന് എസ്.ആര്‍.ജി.കണ് വീനര്‍ ശ്രീ.വി.ടി.അശോകന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
എസ്.എസ്.എല്‍.സി. പരീക്ഷയുടെ റിസല്‍റ്റ് അറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക

മാത്സ് ബ്ലോഗ് (http://www.mathematicsschool.blogspot.com)

2012 ഫെബ്രുവരി 16, വ്യാഴാഴ്‌ച

H.S.S.BUILDING UNDER CONSTRUCTION

പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഹയര്‍ സെക്കന്ററി കെട്ടിടം.

2012 ഫെബ്രുവരി 4, ശനിയാഴ്‌ച

ക്ഷണപത്രം

മാന്യരേ,
ആര്‍.എന്‍.എം.ഹയര്‍ സെക്കന്ററി സ്കൂളിനു വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ സമുചിതമായ ഉദ്ഘാടനത്തെപ്പറ്റി ആലോചിക്കാനും  സ്വാഗത സംഘം രൂപീകരിക്കാനും വേണ്ടി 2012 Feb 8 ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് ഹൈസ്കൂള്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ താങ്കളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.                                                                               

2011 ഡിസംബർ 31, ശനിയാഴ്‌ച

പുതുവത്സരാശംസകള്‍ 2012

എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !

2011 ഡിസംബർ 23, വെള്ളിയാഴ്‌ച

പ്രൊ.എം.കെ.സാനുവിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

           ബഷീര്‍ ഏകാന്ത വീഥിയിലെ അവധൂതന്‍ എന്ന ഗ്രന്ഥത്തിന് പ്രൊ.എം.കെ.സാനു 2011ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. സാനു മാസ്റ്റര്‍ക്ക് പുനത്തില്‍ ടൈംസിന്റെ അനുമോദനങ്ങള്‍ !

2011 ഡിസംബർ 21, ബുധനാഴ്‌ച

നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം

 ബഹു.മന്ത്രി മുല്ലപ്പള്ളിയുടെ എം.പി.ഫണ്ട് സഹായത്തോടെ നവീകരിച്ച സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബ്  മാനേജര്‍ ശ്രീമതി.എം.പദ്മിനി അമ്മ ഉദ്ഘാടനം ചെയ്തു.

2011 നവംബർ 14, തിങ്കളാഴ്‌ച

S.S.L.C. 2012 MARCH *EXAM URGENT*

                           S.S.L.C  2012 MARCH 
                           പരീക്ഷാ VALUATION  ഡ്യൂട്ടിക്ക് 
                           അപേക്ഷിക്കാന്‍ സമയമായി.
                           വിശദ വിവരങ്ങളും
                           അപേക്ഷാഫോറവും
                           പരീക്ഷാഭവന്‍ സൈറ്റില്‍

2011 നവംബർ 8, ചൊവ്വാഴ്ച

അനുമോദനങ്ങള്‍ !

     ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം നേടിയ  
മലയാളത്തിന്റെ പ്രിയങ്കരനായ 
ശ്രീ. എം.ടി.വാസുദേവന്‍ നായര്‍ക്ക് 
പുനത്തില്‍ ടൈംസിന്റെ അനുമോദനങ്ങള്‍ !

മലയാള വാരാഘോഷം

വാരാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ ദിനങ്ങള്‍ കവിതയിലാരംഭിക്കുന്നു.ഓരോ ദിവസവും ഓരോ കവിത ആലപിച്ചുകൊണ്ട് കുട്ടികള്‍ ആഘോഷത്തില്‍ പങ്കുകൊള്ളുകയാണ്.

2011 ഒക്‌ടോബർ 30, ഞായറാഴ്‌ച

ആദരാഞ്ജലികള്‍

ഇന്നലെ രാത്രി അന്തരിച്ച ബഹു.മന്ത്രി (സിവില്‍ സപ്ലൈസ്) ടി.എം.ജേക്കബ്ബ്  അവര്‍കള്‍ക്ക് പുനത്തില്‍ ടൈംസിന്റെ ആദരാഞ്ജലികള്‍

2011 ഒക്‌ടോബർ 12, ബുധനാഴ്‌ച

അമ്മമാര്‍ക്ക് ബോധവത്കരണം



ശ്രീ.സി.എം.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ അമ്മമാര്‍ക്ക് ക്സാസ്സെടുക്കുന്നതിന്റേയും,മാസ്റ്റരുടെ ക്ലാസില്‍ മുഴുകിയ അമ്മമാരുടേയും ദൃശ്യങ്ങള്‍

ഓണപ്പൂക്കളം 2011








2011 ഒക്‌ടോബർ 10, തിങ്കളാഴ്‌ച

വൃക്ഷത്തൈ വിതരണം

ഒരു ക്ലാസിന് രണ്ട് വൃക്ഷത്തൈ- മാതൃഭൂമി സീഡ് പദ്ധതി പ്രകാരമുള്ള  തൈവിതരണം

2011 സെപ്റ്റംബർ 28, ബുധനാഴ്‌ച

സി.കെ.കാസിം മാസ്റ്റര്‍ക്ക് സംസ്ഥാന തല അവാര്‍ഡ്

 ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട അദ്ധ്യാപകനുള്ള പ്രഥമ കെ.എസ്.ടി.യു.അവാര്‍ഡ് (സംസ്ഥാനതലം) നേടിയ ശ്രീ.സികെ കാസിം മാസ്റ്റര്‍ക്ക് ശ്രീ. വീരേന്ദ്ര കുമാര്‍ അവാര്‍ഡ് ദാനം നടത്തുന്നു.സംസ്ഥാന മന്ത്രി കുഞ്ഞാലിക്കുട്ടി അവര്‍കളും മറ്റു പ്രമുഖ വ്യക്തികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
                                                സി.കെ.കാസിം

2011 സെപ്റ്റംബർ 7, ബുധനാഴ്‌ച

ഓണാശംസകള്‍

എല്ലാ സന്ദര്‍ശകര്‍ക്കും പുനത്തില്‍ ടൈംസ് സന്തോഷം നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.

2011 ജൂലൈ 28, വ്യാഴാഴ്‌ച

പത്താംതരം പത്തരമാറ്റ്

സ്കൂള്‍ srg യുടെ നേതൃത്വത്തില്‍ 2011-2012 അദ്ധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനം ഉറപ്പു വരുത്തുന്ന "പത്താംതരം പത്തരമാറ്റ്"പരിപാടി ആവിഷ്കരിച്ചു.എസ്.ആര്‍.ജി.കണ്‍വീനര്‍ ശ്രീ.വി.ടി.അശോകന്‍ മാസ്റ്റര്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു.

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT