സ്കൂളിലെ വിഷ്ണു എന്ന കുട്ടി സത്യസന്ധതയുടെ ഉദാത്ത മാതൃകയായി. കഴിഞ്ഞ
ദിവസം സ്കൂളിലേയ്ക്കു വരുമ്പോഴാണ് വിഷ്ണുവിനു വഴിയില്‍ നിന്നും ഒരു പൊതി
കളഞ്ഞുകിട്ടിയത്. അതില്‍ പതിനായിരം രൂപയായിരുന്നു. വിഷ്ണു അത് ഉടനെതന്നെ
ഹെഡ് മാസ്റ്റരുടെ അടുത്തെത്തിക്കുകയും കാര്യങ്ങള്‍ പറയുകയും
ചെയ്തു.പണത്തിന്റെ യഥാര്‍ത്ഥ ഉടമയെ പിന്നീട് കണ്ടെത്തുകയും, സംഖ്യ
തിരിച്ചേല്‍പിക്കുകയും ചെയ്തു. വിഷ്ണുവിനെ സ്കൂള്‍ അസംബ്ലിയില്‍ വച്ച്
അനുമോദിക്കുകയും,പുരസ്കാരം നല്‍കുകയും ചെയ്തു. സത്യസന്ധതയുടെ ഉദാത്ത
മാതൃകയായ വിഷ്ണുവിനെ എല്ലാവരും അനുമോദിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ