2013 ജൂൺ 26, ബുധനാഴ്‌ച

    അനുമോദനം,സമ്മാനദാനം 2013
   2013 മാര്‍ച്ചിലെ ഹയര്‍സെക്കന്ററി പരീക്ഷയില്‍ എല്ലാ വിഷയത്തിലും ഏ.പ്ലസ് നേടിയ സ്വാതി സുരേഷിനും ഉന്നത വിജയം നേടിയ ഗ്രീഷ്മാ രാജ്, നൗഫല്‍ ടി. എന്നീ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പി.ടി.എ വക ക്യാഷ് അവാര്‍ഡ് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.പി. പവിത്രന്‍ വിതരണം ചെയ്തു. പി.ടി.എ. വക മൊമെന്റോ വിതരണം ചെയ്തത്, പി.ടി.എ പ്രസിഡണ്ട് ,ശ്രീ. എം.പി. കുഞ്ഞിരാമന്‍ മാസ്ററരായിരുന്നു.
               എല്ലാ വിഷയത്തിലും ഏ പ്ലസ് നേടിയ വിദ്യാര്‍ത്ഥിക്കുള്ള മാനേജ്മെന്റ് വക ഗീതാകുമാരി സ്മാരക സ്വര്‍ണ്ണപ്പതക്കവും മൊമെന്റോയും കുമാരി സ്വാതി സുരേഷിന് മാനേജര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ. സി.കെ. രാധാകൃഷ്ണന്‍ സമ്മാനിച്ചു.
               2013 ജൂണ്‍ 25ാം തിയ്യതി മൂന്നു മണിക്ക് സ്കൂളിലെ സെമിനാര്‍ ഹാളില്‍ നടത്തിയ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി. ഗീത തറമല്‍ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ എക്സിക്യുട്ടീവ് മെമ്പ്രര്‍മാരായ ശ്രീ.ഹമീദ് പാലോല്‍, ശ്രീ.വിജയന്‍ മാസ്റ്റര്‍, ശ്രീ. പുരുഷോത്തമന്‍ നമ്പൂതിരി മുതലായവര്‍ ആശംസകളര്‍പ്പിച്ചു.  പ്രിന്‍സിപ്പാള്‍ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി  ശ്രീജിത്ത് അടക്ക്വാറേമ്മല്‍ നന്ദിയും പറഞ്ഞു.

2013 ജൂൺ 12, ബുധനാഴ്‌ച

 PHOTO TAKEN DURING THE SEND OFF GIVEN TO SRI. V.P. BALACHANDRAN,( H.M.RNMHSS) AND TO SMT.K. RADHIKA, (HINDI).
THE STAF MEMBERS OF BOTH HS & HSS ARE PRESENT IN THE PHOTOGRAPH

2013 മേയ് 17, വെള്ളിയാഴ്‌ച

             എല്ലാ വിഷയങ്ങളിലും A+ഗ്രേഡ് നേടിയ
            സയന്‍സ് ബാച്ചിലെ സ്വാതി സുരേഷിന് 
                          പുനത്തില്‍ ടൈംസിന്റെ
                   അനുമോദനങ്ങള്‍!      

2013 മേയ് 10, വെള്ളിയാഴ്‌ച

NOTICE TO PLUS TWO STUDENTS OF RNMHSS

PLUS TWO CLASSES WILL COMMENCE ON 15-5-13 AT 10 AM.ALL PLUS TWO STUDENTS SHOULD ATTEND THE CLASSES
അറിയിപ്പ്
പ്ലസ് ടു ക്ലാസുകള്‍
പ്സസ് ടു ക്ലാസുകള്‍ മെയ് 15ന് ആരംഭിക്കുന്നു. സയന്‍സ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകള്‍ക്ക് അന്ന് ക്ലാസുകള്‍ഉണ്ടായിരിക്കുന്നതാണ്.
രാവിലെ 10 മണിക്കാണ് ക്ലാസുകള്‍ തുടങ്ങുക

2013 മേയ് 7, ചൊവ്വാഴ്ച

ഹയര്‍ സെക്കന്ററി പരീക്ഷാഫലം
2013 മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്ററി പരീക്ഷയുടെ ഫലങ്ങള്‍ മാര്‍ച്ച് 8ാം തിയ്യതി പകല്‍ 12.30 ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുന്നതാണ്. അതിനു ശേഷം വിവിധ സൈറ്റുകളില്‍നിന്ന് പരീക്ഷാ ഫലം അറിയാന്‍ കഴിയും. പരീക്ഷാഫലം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍, പുനത്തില്‍ ടൈംസിലൂടെയും  പരീക്ഷാഫലം അറിയാവുന്നതാണ്.

2013 ഏപ്രിൽ 24, ബുധനാഴ്‌ച

 എസ്.എസ്.എല്‍.സി. റിസല്‍റ്റ് 2013
 ആര്‍.എന്‍.എം. ഹയര്‍ സെക്കന്ററി സ്കൂള്‍ അത്യുന്നതങ്ങളില്‍ തുടരുന്നു!
     ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. റിസല്‍റ്റ് വന്നപ്പോള്‍ പരീക്ഷയ്ക്കിരുത്തിയ 296ല്‍  293 വിദ്യാര്‍ത്ഥികള്‍  ഉപരിപഠനത്തിന് അര്‍ഹത നേടിയതായി ഹെഡ് മാസ്റ്റര്‍ ശ്രീ. കെ.നാസര്‍  അറിയിച്ചു. ശതമാനം കണക്കാക്കിയാല്‍ 99% വിജയം. വിദ്യാഭ്യാസ നിലവാരത്തിലും കലാ-കായിക -ശാസ്ത്രമേള രംഗങ്ങളിലും സ്കൂള്‍ സ്വന്തം ഉന്നത സ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും, അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും കൂട്ടായ ശ്രമങ്ങളാണ് ഈ വിജയത്തിന്റെ രഹസ്യമെന്നും സ്റ്റാഫ് സിക്രട്ടറി, ശ്രീമതി.കെ.സുവര്‍ണ്ണ കുമാരി ചൂണ്ടിക്കാട്ടി. പി.ടി.എ. പ്രസിഡ​ണ്ട് ശ്രീ. എം.പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ കുട്ടികളേയും അദ്ധ്യാപകരേയും അഭിനന്ദിച്ചു. വരും വര്‍ഷങ്ങളിലും ഈ വിജയം തുടരുമെന്ന് അദ്ധ്യാപകര്‍ പറഞ്ഞു.

2013 ഏപ്രിൽ 13, ശനിയാഴ്‌ച

               അറിയിപ്പ്  
(RNM  Higher secondary section)
ഒ.ബി.സി, എസ്.സി.,എസ്.ടി. വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ആധാര്‍ നമ്പരും, ബാങ്ക് പാസ്ബുക്ക് വിവരങ്ങളും ഏപ്രില്‍ 23ാം തിയ്യതി സ്കൂളിലെത്തിക്കണം. ഒ.ബി.സി. സ്കോളര്‍ഷിപ്പ് സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാന്‍വേണ്ടിയാണിത്.
പ്രാതികൂല്യങ്ങളുടെ
ഈ കടുത്ത വേനലിലും
പ്രതീക്ഷകളുടെ കൊന്നപ്പൂക്കളും
ആഘോഷങ്ങളുടെ കുളിര്‍മ്മയുമായി
ഇതാ ഒരു വിഷുദിനം കൂടി..........
(ഫോട്ടോവിന് ജയചന്ദ്രന്‍ മൊകേരിയോട് കടപ്പാട്)
എല്ലാവര്‍ക്കും പുനത്തില്‍ ടൈംസിന്റെ വിഷുദിനാശംസകള്‍  !

2013 മാർച്ച് 30, ശനിയാഴ്‌ച

2013 മാർച്ച് 27, ബുധനാഴ്‌ച

സ്കൂളുകള്‍ മധ്യവേനല്‍ 
അവധിയിലേക്കു പ്രവേശിക്കുകയാണ്.
എല്ലാ കൂട്ടുകാര്‍ക്കും
 ഉല്ലാസം നിറഞ്ഞ ഒരു ഒഴിവുകാലം ആശംസിക്കുന്നു!
-പുനത്തില്‍ ടൈംസ് പ്രവര്‍ത്തകര്‍

2013 മാർച്ച് 19, ചൊവ്വാഴ്ച


സരസ്വതി സമ്മാനം സുഗതകുമാരിക്ക്‌
18 Mar 2013

ന്യൂഡല്‍ഹി: കെ.കെ. ബിര്‍ള ഫൗണ്ടേഷന്റെ 2012-ലെ സരസ്വതി സമ്മാനം കവയിത്രിയും സാമൂഹികപ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് ലഭിച്ചു. ഇന്ത്യന്‍ ഭാഷകളിലെ മികച്ച കൃതിക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. 'മണലെഴുത്ത്' എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. പത്തുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2006-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട മണലെഴുത്ത് 27 കവിതകളുടെ സമാഹാരമാണ്.

ബിംബകല്‍പനകളുടെ സമൃദ്ധിയും ഭാവതീവ്രതയും നിറഞ്ഞതാണ് സുഗതകുമാരിയുടെ കവിതകളെന്നും പ്രകൃതിയോടും സമൂഹത്തിന്റെ ഓരങ്ങളില്‍ ജീവിക്കുന്നവരോടുമുള്ള ഉള്ള സ്‌നേഹം അവയുടെ പ്രത്യേകതയാണെന്നും അവാര്‍ഡ് നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.സി. ലഹോട്ടിയുടെ അധ്യക്ഷതയില്‍ രാജ്യത്തെ പ്രമുഖരായ എഴുത്തുകാരും പണ്ഡിതരും ഉള്‍പ്പെടുന്ന സമിതിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്.

22 ഭാഷാസമിതികള്‍, അഞ്ചുമേഖലാ സമിതികള്‍, അന്തിമസമിതി എന്നിങ്ങനെ മൂന്നുതലങ്ങളിലൂടെയാണ് സരസ്വതി സമ്മാനത്തിന് അര്‍ഹരെ നിശ്ചയിക്കുന്നത്. ബാലാമണിയമ്മ (നിവേദ്യം-1995), അയ്യപ്പപ്പണിക്കര്‍(അയ്യപ്പപ്പണിക്കരുടെ കവിതകള്‍-2005) എന്നിവരാണ് ഇതിനുമുമ്പ് മലയാളത്തില്‍ നിന്ന് ഈ പുരസ്‌കാരത്തിന് അര്‍ഹരായത്.

കടപ്പാട്  :( http://www.mathrubhumibooks.com)( http

         സരസ്വതി സമ്മാനം നേടിയ മലയാളത്തിന്റെ പ്രിയങ്കരിയായ കവയിത്രിക്ക്  പുനത്തില്‍ ടൈംസിന്റെ അകമഴിഞ്ഞ ആശംസകള്‍ !

2013 ജനുവരി 29, ചൊവ്വാഴ്ച

She got B Grade in Violin(oriental) at the State Youth festival,Malappuram

2013 ജനുവരി 25, വെള്ളിയാഴ്‌ച

സംസ്ഥാന യുവജനോത്സവം 2012-13

മലപ്പുറത്ത് അരങ്ങേറിയ സംസ്ഥാന     യുവജനോത്സവത്തില്‍
മോണോ ആക്റ്റിന് എ ഗ്രേഡ് നേടിയ 
യദുകൃഷ്ണന്‍ പി.എച്ച്
 ആര്‍.എന്‍.എം.ഹയര്‍സെക്കന്ററി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് യദുകൃഷ്ണന്‍

സംസ്ഥാന യുവജനോത്സവം 2012-13

മലപ്പുറത്തു വച്ചു നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ മാപ്പിളപ്പാട്ട് മത്സരത്തില്‍ ഗ്രേഡ് നേടിയ കുമാരി വിസ്മയ.
ആര്‍.എന്‍.എം ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വിസ്മയ.

2012 ഡിസംബർ 31, തിങ്കളാഴ്‌ച

                      എല്ലാവര്‍ക്കും
                    2013
         ഐശ്വര്യവും സമാധാനവും 
                    നിറഞ്ഞ 
             ഒരു വര്‍ഷമാകട്ടെ,
      പുനത്തില്‍ ടൈംസിന്റെ അകമഴിഞ്ഞ ആശംസകള്‍

2012 ഡിസംബർ 30, ഞായറാഴ്‌ച

ഇരിങ്ങല്‍ ഹാന്റിക്രാഫ്റ്റ് വില്ലേജില്‍
 







2012 ഡിസംബർ 24, തിങ്കളാഴ്‌ച

വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും,
സ്കൂളിന്റെ അഭ്യുദയകാംക്ഷികള്‍ക്കും
പുനത്തില്‍ ടൈംസിന്റെ
ക്രിസ്തുമസ് ആശംസകള്‍ !

2012 നവംബർ 26, തിങ്കളാഴ്‌ച

 School in news !

2012 നവംബർ 16, വെള്ളിയാഴ്‌ച


                          H.S.S TEACHERS DURING A STUDY TOUR

2012 നവംബർ 4, ഞായറാഴ്‌ച

       ഡോ.എം.ലീലാവതിക്ക് മാതൃഭൂമി പുരസ്കാരം
കോഴിക്കോട്: ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം പ്രശസ്തനിരൂപക ഡോ. എം.ലീലാവതിക്ക്. മഹാകവി അക്കിത്തം ചെയര്‍മാനും വിഷ്ണുനാരായണന്‍ നമ്പൂതിരി, കെ.പി. ശങ്കരന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. പാരമ്പര്യത്തില്‍നിന്ന് ഊര്‍ജം സംഭരിക്കുകയും ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ പൂര്‍ണതയിലെത്തുകയും ചെയ്യുന്ന സവിശേഷമായ നിരൂപണശൈലി പരിപോഷിപ്പിച്ച സാഹിത്യകാരിയാണ് ഡോ.എം.ലീലാവതിയെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി.

രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

റ്റീച്ചര്‍ക്ക് പുനത്തില്‍ ടൈംസിന്റെ അനുമോദനങ്ങള്‍ !
 (കൂടുതല്‍ വിവരങ്ങള്‍ക്ക് http:www.mathrubhumi.com സന്ദര്‍ശിക്കുക )മാതൃഭൂമി

2012 ഓഗസ്റ്റ് 25, ശനിയാഴ്‌ച

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍   എന്തോ കാര്യമായ ചര്‍ച്ചയിലാണ്.(അനുരഞ്ജിന്റെ ശേഖരത്തിന്‍നിന്ന്)

2012 ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

സപ്തമ്പറിലെ ആകാശം -സ്കൂളില്‍ നിന്നുള്ള ദൃശ്യം
ഓണാഘോഷം 2012





             ആര്‍.എന്‍.എം.ഹയര്‍സെക്കന്ററി സ്കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരം നടന്നു. തുടര്‍ന്ന് ഓണസദ്യയും, വിവിധ മത്സര പരിപാടികളും ഉണ്ടായിരുന്നു. ഓണം അവധി പ്രമാണിച്ച് സ്കൂള്‍ ഇന്ന് അടയ്ക്കുകയാണ്. സപ്തമ്പര്‍ മൂന്നിന് തുറക്കും. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പൂക്കളങ്ങളുടെ ദൃശ്യങ്ങളാണ് കൊടുത്തിരിക്കുന്നത്.

2012 ജൂലൈ 8, ഞായറാഴ്‌ച



School -Different views

2012 ജൂൺ 12, ചൊവ്വാഴ്ച


സ്കൂള്‍ കെട്ടിടം ബഹു.മന്ത്രി .കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.

2012 ജൂൺ 8, വെള്ളിയാഴ്‌ച

ഹയര്‍ സെക്കന്ററി കെട്ടിടോദ്ഘാടനം
         രാമര്‍ നമ്പ്യാര്‍ സ്മാരക ഹയര്‍ സെക്കന്ററി സ്കൂളിനു വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള കൃഷി-മൃഗ സംരക്ഷണ വകുപ്പു മന്ത്രി കെ.പി.മോഹനന്‍ നിര്‍വ്വഹിച്ചു. നാദാപുരം എം.എല്‍.എ. ശ്രീ.ഇ.കെ.വിജയന്‍ അദ്ധ്യക്ഷനായിരുന്നു. സ്കൂളില്‍ സജ്ജീകരിച്ച പി.ആര്‍.കുറുപ്പ് മെമ്മോറിയല്‍ സെമിനാര്‍ ഹാളിന്റെ ഉദ്ഘാടനം കുറ്റ്യാടി എം.എല്‍.എ. ശ്രീമതി. കെ.കെ.ലതികയും നിര്‍വ്വഹിച്ചു.
        നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.പി. പവിത്രന്‍ സ്വാഗതമേകിയ പരിപാടിയില്‍ , കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ടി. നാണു,കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ. പ്രമോദ് കക്കട്ടില്‍,നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. സി.കെ.നാണു,നരിപ്പറ്റ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍.ശ്രീമതി. സി.കെ. വിജയ് മുതലായവരും,നരിപ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ. യു.രജീഷ്, ശ്രീമതി.സക്കീന ഹൈദര്‍,ശ്രീ.ടി.പി.മുത്തുക്കോയതങ്ങള്‍,ശ്രീമതി.കെ.പി.ലീല,ശ്രീ.ടി.മുഹമ്മദലിഎന്നിവരും സംസാരിച്ചു.           
            സ്കൂള്‍ പി.ടി.എ. പ്രസിഡണ്ട് ശ്രീ.എം.പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍,ശ്രീ.കെ.വി.കുഞ്ഞിരാമന്‍,ശ്രീ.ടി.പി. വിശ്വനാഥന്‍, ശ്രീ.തെക്കയില്‍ മൊയ്തു ഹാജി,ശ്രീ.എം.സി.കുമാരന്‍ മാസ്റ്റര്‍,ശ്രീ.ടി.പി.ശിവരാമകൃഷ്ണന്‍,വട്ടോളി ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ.കെ.പി.സുരേഷ്,പാതിരിപ്പറ്റ യു.പി.സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.കെ. ചന്ദ്രന്‍ മാസ്റ്റര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എം.നാരായണന്‍ ,ഹെഡ് മാസ്റ്റര്‍ ശ്രീ.വി.പി.ബാലചന്ദ്രന്‍ തുടങ്ങിയവരും ആശംസകളര്‍പ്പിച്ചു.റിപ്പോര്‍ട്ടവതരിപ്പിച്ചത്,മാനേജര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ.സി.കെ.രാധാകൃഷ്ണനാണ്.
പ്രിന്‍സിപ്പല്‍ നന്ദി പറഞ്ഞു.

2012 മേയ് 26, ശനിയാഴ്‌ച

ഹയര്‍ സെക്കന്ററി റിസല്‍റ്റ് 2012
  ഈ വര്‍ഷത്തെ റിസല്‍റ്റ്പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങളുടെ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ സയന്‍സ് ബാച്ചിലെ പതിനഞ്ച് വിദ്യാര്‍ത്ഥികളും (15 / 38) , ഹ്യുമാനിറ്റീസിലെ അമ്പത്തിരണ്ടു വിദ്യാര്‍ത്ഥികളും(52 / 55) ഉപരി പഠനത്തിനര്‍ഹരായി.സ്കൂളിലെ ആദ്യ ബാച്ചാണിത്. മലബാറില്‍ പുതിയ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ അനുവദിച്ചപ്പോഴാണ് പുനത്തില്‍ സ്കൂളിലും ഹയര്‍ സെക്കന്ററി വന്നത്.  

2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

ഉജ്ജ്വലവിജയം

ക്കഴിഞ്ഞ എസ്.എസ്.എല്‍സി. പരീക്ഷയില്‍,  പുനത്തില്‍ സ്കൂള്‍ പങ്കെടുപ്പിച്ച 299  വിദ്യാര്‍ത്ഥികളില്‍    297 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.വിജയികള്‍ക്ക് പുനത്തില്‍ ടൈംസിന്റെ അഭിനന്ദനങ്ങള്‍!അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ മികച്ച വിജയമെന്ന് എസ്.ആര്‍.ജി.കണ് വീനര്‍ ശ്രീ.വി.ടി.അശോകന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
എസ്.എസ്.എല്‍.സി. പരീക്ഷയുടെ റിസല്‍റ്റ് അറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക

മാത്സ് ബ്ലോഗ് (http://www.mathematicsschool.blogspot.com)

2012 ഫെബ്രുവരി 16, വ്യാഴാഴ്‌ച

H.S.S.BUILDING UNDER CONSTRUCTION

പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഹയര്‍ സെക്കന്ററി കെട്ടിടം.

2012 ഫെബ്രുവരി 4, ശനിയാഴ്‌ച

ക്ഷണപത്രം

മാന്യരേ,
ആര്‍.എന്‍.എം.ഹയര്‍ സെക്കന്ററി സ്കൂളിനു വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ സമുചിതമായ ഉദ്ഘാടനത്തെപ്പറ്റി ആലോചിക്കാനും  സ്വാഗത സംഘം രൂപീകരിക്കാനും വേണ്ടി 2012 Feb 8 ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് ഹൈസ്കൂള്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ താങ്കളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.                                                                               

2011 ഡിസംബർ 31, ശനിയാഴ്‌ച

പുതുവത്സരാശംസകള്‍ 2012

എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !

2011 ഡിസംബർ 23, വെള്ളിയാഴ്‌ച

പ്രൊ.എം.കെ.സാനുവിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

           ബഷീര്‍ ഏകാന്ത വീഥിയിലെ അവധൂതന്‍ എന്ന ഗ്രന്ഥത്തിന് പ്രൊ.എം.കെ.സാനു 2011ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. സാനു മാസ്റ്റര്‍ക്ക് പുനത്തില്‍ ടൈംസിന്റെ അനുമോദനങ്ങള്‍ !

2011 ഡിസംബർ 21, ബുധനാഴ്‌ച

നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം

 ബഹു.മന്ത്രി മുല്ലപ്പള്ളിയുടെ എം.പി.ഫണ്ട് സഹായത്തോടെ നവീകരിച്ച സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബ്  മാനേജര്‍ ശ്രീമതി.എം.പദ്മിനി അമ്മ ഉദ്ഘാടനം ചെയ്തു.

2011 നവംബർ 14, തിങ്കളാഴ്‌ച

S.S.L.C. 2012 MARCH *EXAM URGENT*

                           S.S.L.C  2012 MARCH 
                           പരീക്ഷാ VALUATION  ഡ്യൂട്ടിക്ക് 
                           അപേക്ഷിക്കാന്‍ സമയമായി.
                           വിശദ വിവരങ്ങളും
                           അപേക്ഷാഫോറവും
                           പരീക്ഷാഭവന്‍ സൈറ്റില്‍

2011 നവംബർ 8, ചൊവ്വാഴ്ച

അനുമോദനങ്ങള്‍ !

     ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം നേടിയ  
മലയാളത്തിന്റെ പ്രിയങ്കരനായ 
ശ്രീ. എം.ടി.വാസുദേവന്‍ നായര്‍ക്ക് 
പുനത്തില്‍ ടൈംസിന്റെ അനുമോദനങ്ങള്‍ !

മലയാള വാരാഘോഷം

വാരാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ ദിനങ്ങള്‍ കവിതയിലാരംഭിക്കുന്നു.ഓരോ ദിവസവും ഓരോ കവിത ആലപിച്ചുകൊണ്ട് കുട്ടികള്‍ ആഘോഷത്തില്‍ പങ്കുകൊള്ളുകയാണ്.

2011 ഒക്‌ടോബർ 30, ഞായറാഴ്‌ച

ആദരാഞ്ജലികള്‍

ഇന്നലെ രാത്രി അന്തരിച്ച ബഹു.മന്ത്രി (സിവില്‍ സപ്ലൈസ്) ടി.എം.ജേക്കബ്ബ്  അവര്‍കള്‍ക്ക് പുനത്തില്‍ ടൈംസിന്റെ ആദരാഞ്ജലികള്‍

2011 ഒക്‌ടോബർ 12, ബുധനാഴ്‌ച

അമ്മമാര്‍ക്ക് ബോധവത്കരണം



ശ്രീ.സി.എം.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ അമ്മമാര്‍ക്ക് ക്സാസ്സെടുക്കുന്നതിന്റേയും,മാസ്റ്റരുടെ ക്ലാസില്‍ മുഴുകിയ അമ്മമാരുടേയും ദൃശ്യങ്ങള്‍

ഓണപ്പൂക്കളം 2011








2011 ഒക്‌ടോബർ 10, തിങ്കളാഴ്‌ച

വൃക്ഷത്തൈ വിതരണം

ഒരു ക്ലാസിന് രണ്ട് വൃക്ഷത്തൈ- മാതൃഭൂമി സീഡ് പദ്ധതി പ്രകാരമുള്ള  തൈവിതരണം

R.N.M.H.S.S.NARIPPATTA

NARIPPATTA, CALICUT,KERALA, India
A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT